ഓ മൈ ബോയ് ഫ്രണ്ട്

Title in English
Oh my boy friend

ഓ മൈ ബോയ് ഫ്രണ്ട്
ഓ മൈ ബോയ് ഫ്രണ്ട്
ഒരു കല്പകത്തിൻ കഥകളെഴുതി വരൂ
ഒരു നിമിഷത്തിൻ ലഹരിയിലൊഴുകി വരൂ
(ഓ മൈ..)

ഉന്മാദമുണർത്തുമീ സായാഹ്നം
ഉല്ലാസം തിളക്കുമീ സംവാദം
ഇന്നിന്റെ ചുവരിലെഴുതും ചിത്രങ്ങൾ
എന്നെന്നും ഓമനിക്കും രത്നങ്ങൾ
മനസ്സിന്റെ ചെപ്പു തുറക്കൂ
മാണിക്യപ്പൂമൊട്ടു നിറയ്ക്കൂ
(ഓ മൈ..)

മൂവന്തി പൊൻ മിന്നും പൂവാനം
മുഴുക്കാപ്പു ചാർത്തുമീയുദ്യാനം
ഇതിന്റെ കണക്കിലെഴുതും അർത്ഥങ്ങൾ
എന്നെന്നും നിലനിൽക്കും നാണ്യങ്ങൾ
മനസ്സിന്റെ പെട്ടി തുറക്കൂ
മങ്ങാത്ത പവൻ വാരി നിറക്കൂ
(ഓ മൈ..)

മാരി പൂമാരി

മാരി പൂമാരി
മാല കുളിർമാല
മാറിൽ നിൻ മനസ്സിൽ
നിൻ ചുണ്ടിൽ നിൻ വിരലിൽ
നിൻ കാർകൂന്തലിൽ  (മാരി...)
 
ശൃംഗാരസ്വപ്നത്തിൻ ചൈതന്യ ശില്പമേ
എൻ പ്രേമ വാസന്ത മംഗല്യ പുഷ്പമേ
അണിയിക്കൂ നീയെൻ ജിവന്റെ ജീവനിൽ
സ്വയം കോരിത്തരിക്കുമോ സൗഗന്ധികം (മാരി..)
 
ചിന്താവിയത്തിലെ സിന്ദൂരമേഘമേ
എൻ മോഹ സന്ധ്യ തൻ മായാതരംഗമേ
വിരിയിക്കൂ നീയെൻ മണിവീണാതന്ത്രിയിൽ
സ്വരപുഷ്പമായ് നിന്റെ രാഗാംബരം (മാരി..)
 

വിദ്യാർത്ഥിനി ഞാൻ

Title in English
Vidyarthini njan

വിദ്യാര്‍ഥിനി ഞാന്‍ - ഒരു വിദ്യാര്‍ഥിനി ഞാന്‍
പ്രണയപാഠശാലയില്‍ മധുരയൌവനവേളയില്‍
കാമദേവന്‍ പണിചെയ്ത കലാശാലയില്‍
(വിദ്യാര്‍ഥിനി..)

കണ്മുനയാം തൂലികയാല്‍ കാണാപ്പാഠമെഴുതും
എന്മനസ്സിന്‍ താളുകളില്‍ മധുരകാവ്യമെഴുതും
കണ്‍കവരും വസന്തത്തിന്‍ വായനമുറിയില്‍
കണ്ടുവരും സ്വപ്നങ്ങളെന്‍ കളിത്തോഴിമാര്‍
(കണ്മുനയാം..)

വിദ്യാര്‍ഥിനി ഞാന്‍ - ഒരു വിദ്യാര്‍ഥിനി ഞാന്‍
പ്രണയപാഠശാലയില്‍ മധുരയൌവനവേളയില്‍
കാമദേവന്‍ പണിചെയ്ത കലാശാലയില്‍

Year
1969

കണ്ണീർക്കടലിൽ പോയ കിനാവുകളേ

Title in English
Kanneerkkadalil Poya Kinavukale

കണ്ണീ‍ർക്കടലിൽ പോയ കിനാവുകളേ
തിരഞ്ഞിട്ടെന്തു കാര്യം ഇനി
കരഞ്ഞിട്ടെന്തു കാര്യം (കണ്ണീർ...)
 
 
ആശ തൻ കടലാസു പൂപ്പന്തലിൽ
ആഗതമായി കൊടും കാലവർഷം
ആശിച്ചു തൂക്കിയ പൊൻ കൂടു തകർന്നു പോയി
ആരോ കൊണ്ടു പോയി നിന്നിണപ്രാവിനെ (കണ്ണീർ...)
 
ആനന്ദപ്രതീക്ഷ തൻ മണിമണ്ഡപം
ആഴക്കു കണ്ണീരിലലിഞ്ഞു പോയി
പെണ്ണായി പിറന്നില്ലേ കാനന ശൂന്യതയിൽ
പേടമാൻ കിടാവായി കഴിയേണ്ടെ  (കണ്ണീർ...)

Year
1969

കടംകഥ പറയുന്ന

Title in English
Kadam kadha parayunna

കടം കഥ പറയുന്ന കടമിഴികൾ നിന്റെ
കവിതകൾ ചൊരിയുന്ന മധുമിഴികൾ
അനുരാഗ ചതുരംഗകേളിയിൽ നിൻ മുന്നിൽ
അടിയറവായി പോയെൻ ഹൃദയം (കടം കഥ...)
 
കള്ളം പറയും നിൻ ചുണ്ടുകളും രാഗ
കല്ലോലമിളകും നിൻ കണ്ണുകളും
അങ്ങോട്ടുമിങ്ങോട്ടുമൂഞ്ഞാലിലാടുന്നെൻ
സങ്കല്പ മലർ വന ദേവത

മന്ത്രവാദിനീ നിൻ നീലനയനം
മയിൽപ്പീലിക്കെട്ടുകൾ വീശുമ്പോൾ
മാമക ജീവനാം പാഴ്മുളം കുഴലൊരു
മാണിക്യമുരളിയായ് മാറിയല്ലോ

പ്രേമഗായകാ നിൻ വന മുരളി തൻ
ഈ മുഗ്ദ്ധ സംഗീത മാധുരിയാൽ
വാടിക്കിടന്നോരെൻ  ജീവിതമൊരു നവ
വാസന്ത ശലഭമായ് മാറിയല്ലോ (കടം കഥ..)

 

Year
1969

യാത്രയാക്കുന്നു സഖീ

Title in English
Yaathrayaakkunnuu Sakhee

യാത്രയാക്കുന്നു സഖീ നിന്നെ ഞാൻ മൗനത്തിന്റെ
നേർത്ത പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ
ആയിരം വ്യാമോഹങ്ങൾ ആയിരം വികാരങ്ങൾ
ആയിരം സങ്കല്പങ്ങൾ ഇവയിൽ മുങ്ങിത്തപ്പി
പണ്ടത്തെ കളിത്തോഴൻ കാഴ്ച്ച വയ്ക്കുന്നൂ മുന്നിൽ
രണ്ടു വാക്കുകൾ മാത്രം ! ഓർക്കുക വല്ലപ്പോഴും  !

Year
1969

മന്മഥസൗധത്തിൻ ഇന്ദ്രനീലജാലകങ്ങൾ

Title in English
Manmadha soudhathin

മന്മഥസൗധത്തിൻ ഇന്ദ്രനീലജാലകങ്ങൾ
ഇന്നു നിന്റെ കണ്ണുകൾ മത്സഖീ
അങ്ങു വന്നെത്തി നോക്കി തങ്കക്കിനാക്കളെന്നെ
കിങ്ങിണിക്കിലുക്കത്താൽ വിളിച്ചീടുന്നു
എന്നെ ക്ഷണിച്ചീടുന്നു (മന്മഥ...)
 
കൗമാരമൊരുക്കിയ കദളീ വനത്തിൽ നീ
താമസിക്കുവാൻ വന്ന ശുഭദിനത്തിൽ
നിന്നെ ഞാൻ കണ്ടു മുട്ടും സുന്ദരനിമിഷത്തിൽ
നമ്മൾ നമ്മളെ തന്നെ മറന്നു പോയി
ഓ.... ഓ... ഓ....  (മന്മഥ...) 

Year
1969

ഓരോ തുള്ളിച്ചോരയിൽ നിന്നും

Title in English
Oro thulli chorayil ninnum

ഓരോ തുള്ളിച്ചോരയിൽ നിന്നും
ഒരായിരം പേരുയരുന്നൂ
ഉയരുന്നൂ അവർ നാടിൻ മോചന
രണാങ്കണത്തിൽ പടരുന്നൂ [ഓരോ...]

വെടിവെച്ചാലവർ വീഴില്ല - വീഴില്ല വീഴില്ല
അടിച്ചുടച്ചാൽ തകരില്ല - തകരില്ല തകരില്ല
മജ്ജയല്ലതു മാംസമല്ലത്
ദുർജ്ജയ നൂതന ജനശക്തി
ജനശക്തി - ജനശക്തി  [ഓരോ...]

എല്ലല്ലാ - എലുമ്പല്ല - അത്
കല്ലാണ് കരിങ്കല്ലാണ് 
വെയിലേറ്റാലതു വാടില്ലാ
തീയിൽ കുരുത്ത തൈയ്യാണ്  [ഓരോ..]

ഞങ്ങടെ കാലിൽ കെട്ടിപ്പൂട്ടിയ
ചങ്ങല വെട്ടിപ്പൊട്ടിക്കാൻ
പുതു കരവാളായ് ജനാധിപത്യ
പുലരൊളി മാനത്തണയാറായ്  [ഓരൊ..]
 

Film/album

ഒളിച്ചൂ പിടിച്ചൂ

Title in English
OLichu pidichu

ഒളിച്ചു - പിടിച്ചു.. 
ഓടിയോടിയൊളിച്ചു - തേടിത്തേടിപ്പിടിച്ചു
ഒളിച്ചു - പിടിച്ചു.. 
ഓടിയോടിയൊളിച്ചു - തേടിത്തേടിപ്പിടിച്ചു

കണ്ണാരം പൊത്തിയ പുന്നാരപ്പെണ്ണിനെ 
കന്നാലിച്ചെറുക്കന്‍ പോയ് പിടിച്ചു 
കണ്ണാരം പൊത്തിയ പുന്നാരപ്പെണ്ണിനെ 
കന്നാലിച്ചെറുക്കന്‍ പോയ് പിടിച്ചു ഓ... 
(ഒളിച്ചു...) 

ഒന്നാമന്‍ കുന്നില്‍ ഓരടിക്കാട്ടില്‍ 
മന്ദാര പൂങ്കുലയൊളിച്ചു
കണ്ണാടിവെയ്ക്കാതെ കാലൊച്ച കേള്‍ക്കാതെ 
പൊന്നോണത്തുമ്പി പോയ്‌ പിടിച്ചു ഓ... 
(ഒളിച്ചു...) 

Film/album
Year
1969

വേളിമലയിൽ വേട്ടക്കെത്തിയ

Title in English
Velimalayil vettakkethiya

വേളിമലയിൽ വേട്ടക്കെത്തിയ വേടന്മാരേ
വെളുത്ത വാവിൽ
വളർത്തു മാനിനെ വേട്ടയാടരുതേ
നിങ്ങൾ വേട്ടയാടരുതേ
(വേളിമലയിൽ... )

കാവിനുള്ളിൽ - കാടുവാഴും കാളിയുണ്ടേ
ഓം കാളി മഹാകാളിഓം കാളി മഹാകാളി
കാളിക്കു വാളും ചിലമ്പുമുണ്ടേ
(കാവിനുള്ളിൽ... )

കായ് പഴുത്താൽ കല്ലാകും
കാടു മുഴുവൻ തിനയാകും
തിനയാകും തിനയാകും തിനയാകും
(വേളിമലയിൽ... )