തങ്കക്കണിക്കൊന്ന പൂ വിതറും
ധനുമാസത്തിലെ തിരുവാതിര
സ്വർഗ്ഗത്തിലും ഭൂമിയിലും ഇന്ന്
ഭഗവാന്റെ തിരുനാളല്ലോ
ഭഗവതിക്കു തിരുനൊയമ്പല്ലോ
(തങ്കക്കണി...)
മംഗലാപാംഗികളേ മങ്കമാരേ
നെടുമംഗല്യം കൊതിപ്പവരേ
മുങ്ങിക്കുളിക്കണം തുടികൊട്ടണം നിങ്ങൾ
മുടിയിൽ കുറുമൊഴിപ്പൂ ചൂടണം
മുറ്റത്ത് കളമെഴുതി നൃത്തമാടണം
(തങ്കക്കണി...)
വെൺമുത്തുമാല കിലുങ്ങേണം മാറിൽ
വെൺചന്ദനക്കുറിയണിയേണം
ശ്രീ പാർവതിക്ക് മനംതെളിയാൻ മുഖ-
ശ്രീയോടെ നമ്മളിന്നു നൃത്തമാടണം എന്നും
അഷ്ടമംഗല്യം തെളിയിക്കേണം
(തങ്കക്കണി...)