സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ

സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ (2)
സർവ്വരാജ്യത്തൊഴിലാളികളേ

കാലത്തിന്റെ മുഖാകൃതി മാറ്റിയ കഴിഞ്ഞ നൂറ്റാണ്ടിൽ
ഈ കഴിഞ്ഞ നൂറ്റാണ്ടിൽ
മനുഷ്യ മോചന രണഭൂമിയിൽ നിന്നുയർന്നതാണീ ശബ്ദം 
ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം
വോൾഗാനദിയുടെ തരംഗമാലകൾ ഇതേറ്റു പാടുന്നു 
ഗംഗാനദിയും നൈലും യാംഗ്സിയും ഇതേറ്റു പാടുന്നു
ഇതേറ്റു പാടുന്നു ആ..ആ‍ാ..ആ..ആ... 
സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ 
സർവ്വരാജ്യത്തൊഴിലാളികളേ

കാൽച്ചങ്ങലകൾ കർഷകരൂരിയ കഴിഞ്ഞ നൂറ്റാണ്ടിൽ
ഈ കഴിഞ്ഞ നൂറ്റാണ്ടിൽ
വിയർപ്പു വിളയും വയലേലയിൽ നിന്നുയർന്നതാണീ ശബ്ദം 
മനുഷ്യ ശബ്ദം മനുഷ്യ ശബ്ദം മനുഷ്യ ശബ്ദം
സ്വാതന്ത്ര്യത്തിൻ സമരപതാകകളിതു കേട്ടുയരുന്നൂ (2)
സാമ്രാജ്യങ്ങളുയർത്തിയ കോട്ടകളിതു കേട്ടുലയുന്നൂ
ഇതു കേട്ടുലയുന്നൂ ആ..ആ...ആ..ആ...
സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ 
സർവ്വരാജ്യത്തൊഴിലാളികളേ

വിശ്വാദർശപദങ്ങൾ തിരുത്താൻ വിടർന്ന നൂറ്റാണ്ടിൽ
ഈ വിടർന്ന നൂറ്റാണ്ടിൽ
ഉണർന്ന പുതിയ കലാക്ഷേത്രങ്ങളിൽ ഉയർന്നു പൊങ്ങീ ശബ്ദം
മനുഷ്യശബ്ദം മനുഷ്യശബ്ദം മനുഷ്യശബ്ദം
വിന്ധ്യഹിമാലയ ശൃംഖങ്ങളിലിതു പ്രതിദ്ധ്വനിക്കട്ടെ
വിപ്ളവകാല സഹസ്രങ്ങൾക്കിതു പല്ലവിയാകട്ടെ 
ഇതു പല്ലവിയാകട്ടെ  ആ.. ആ.. ആ.. 
സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ 
സർവ്വരാജ്യത്തൊഴിലാളികളേ