കതിരണിഞ്ഞൂ കതിരണിഞ്ഞൂ
കഥകളി തൻ നാടോണപ്പൂവണിഞ്ഞു
പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടി
കാടായകാടുകളിൽ കളമൊഴികൾ പാടീ
ആർക്കു വേണമാർക്കുവേണം അല്ലിമലർമാല
ഇന്നിറുത്ത പൂക്കൾ കൊണ്ട് ഞങ്ങൾ കോർത്ത മാല
പുളിയിലക്കര മുണ്ടുണ്ടോ
പൂക്കിലയുണ്ടോ പൂമ്പാറ്റേ
വെള്ളാമ്പൽപ്പൊയ്കയിൽ കണ്ണാടി നോക്കും
കന്യകേ ജലകന്യകേ
കടത്തിറക്കാം ഞാൻ കല്യാണം ചെയ്യാം ഞാൻ
എനിക്കു പകരം നൽകാനെന്തൊണ്ടെന്തൊണ്ട് സമ്മാനം
വെള്ളാമ്പല്പൊയ്കയിൽ വള്ളം തുഴയും തോഴാ കളിത്തോഴാ
അടുത്തിരിയ്ക്കാം ഞാൻ ആത്മാവു നൽകാം ഞാൻ
എനിക്കു പകരം നൽകാനെന്തൊണ്ടെന്തൊണ്ട് സമ്മാനം