സ്മരിക്കാൻ പഠിപ്പിച്ച മനസ്സേ

Title in English
Smarikkan padippicha

സ്മരിക്കാൻ പഠിപിച്ച മനസ്സേ നീയെന്നെ
മറക്കാൻ പഠിപ്പിക്കുമോ - സർവവും
മറക്കാൻ പഠിപ്പിക്കുമോ
(സ്മരിക്കാൻ..)

ഓർമ്മതൻ ചിറകുകളൊതുക്കിയെൻ രാക്കിളി
ഒടുങ്ങാത്ത നിദ്രയിൽ ലയിക്കട്ടെ
നീലമനോഹരമാം സ്വപ്നനഭസ്സിൽ
ലീലാലാലസനായ് ചിരിക്കട്ടേ
(സ്മരിക്കാൻ..)

പായുന്ന സമയത്തിൻ കുളമ്പുകൾ ജീവിത
പാതയിൽ നിശ്ചലം നിന്നെങ്കിൽ
മരിച്ചൊരിന്നലെയും പിറക്കാത്ത നാളെയും
മനസ്സിനെ നോവിക്കാതിരുന്നെങ്കിൽ
(സ്മരിക്കാൻ..)

മംഗലാം കാവിലെ മായാഭഗവതിക്ക്

Title in English
Mangalamkavile

മംഗലാംകാവിലെ മായാഗൗരിക്ക്
തിങ്കളാഴ്ച തിരുനൊയമ്പ്
തിങ്കളാഴ്ച തിരുനൊയമ്പ്
(മംഗലാം..)

പുലരാനേഴര രാവുള്ളപ്പോൾ
മലയാളമങ്കയെപ്പോൽ നീരാടി
കൃഷ്ണകാന്തിപ്പൂവുകൾ ചൂടി
കൃഷ്ണതുളസിക്ക് വിളക്കു വെച്ചൂ
(മംഗലാം..)

അഞ്ജലി കൂപ്പി നിൽക്കുമ്പോൾ വിഷ്ണു
കഞ്ജബാണനോടു കല്പിച്ചു
നോമ്പു മുടക്കാൻ
മന്മഥനപ്പോൾ മാമ്പൂവാലൊരു
ശരം തൊടുത്തു
(മംഗലാം..)

അംബികയപ്പോൾ ഞെട്ടി വിറച്ചൂ
കൺകളിൽ ഭാവാനിലൻ ജ്വലിച്ചു
ഹിമഗിരിസുതയെ ആശ്വസിപ്പിക്കാൻ
മുരഹരൻ മാംഗല്യവരം കൊടുത്തു
(മംഗലാം..)

തൃച്ചേവടികളിൽ

Title in English
Trichevadikalil

തൃച്ചേവടികളില്‍ അര്‍ച്ചനയ്ക്കായ് വന്ന
പിച്ചകപ്പൂവാണു ഞാന്‍ - വെറുമൊരു
പിച്ചകപ്പൂവാണു ഞാന്‍
(തൃച്ചേവടികളില്‍..)

ആരാധനവിധിയറിയാതെ ദൂരത്തെ
ആരാമലതയില്‍ ഞാന്‍ വിരിഞ്ഞു
ശ്രീകോവിലറിയാതെ ദേവനെ കാണാതെ
ജീവിതമിത്രനാള്‍ കഴിഞ്ഞു
(തൃച്ചേവടികളില്‍..)

പ്രദക്ഷിണവഴിയില്‍ പൂജാരി തൂത്തെറിഞ്ഞ
പ്രഭാതപുഷ്പത്തെ വീണ്ടും
കഴുകി തുടച്ചെടുത്തു കാല്‍ക്കലഭയം തന്ന
കാരുണ്യപൂരമാണെന്‍ ദേവന്‍
(തൃച്ചേവടികളില്‍..)

സങ്കല്പ മണ്ഡപത്തിൽ

Title in English
Sankalpamandapathil

സങ്കല്പമണ്ഠപത്തില്‍ രംഗപൂജാനൃത്തമാടാന്‍
എന്‍കിനാക്കളെന്നുമെന്നും ഒരുങ്ങിയെത്തുന്നൂ-
ഒരുങ്ങിയെത്തുന്നൂ
(സങ്കല്പമണ്ഠപത്തില്‍..)

മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ
കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ
മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ
കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ
യവനിക ഉയരാതെ കരഘോഷം കേള്‍ക്കാതെ
കവിളത്തു കണ്ണീരുമായ് തിരിച്ചു പോകുന്നൂ
(സങ്കല്പമണ്ഠപത്തില്‍..)

തിരുവഞ്ചിയൂരോ

തിരുവഞ്ചിയൂരോ തൃശ്ശൂരോ
തിരു നെല്ലൂരോ നെല്ലൂരോ
പണ്ടെങ്ങാണ്ടൊരു രാജപ്പെൺകിടാ
വുണ്ടായിരുന്നു പോൽ (തിരുവഞ്ചിയൂരോ..)

കുന്നത്തു ചന്ദ്രനുദിച്ചതു പോലൊരു
കുഞ്ഞായിരുന്നു പോൽ അവൾ
കണ്ണിൽ കൃഷ്ണമണികളില്ലാത്തൊരു
പെണ്ണായിരുന്നു പോൽ
പകലും രാത്രിയും അറിയാതെ
പുഴകളും പൂക്കളും കാണാതെ
എന്നും കറുത്ത വെളിച്ചവും കണ്ടാ
പ്പെണ്ണു വളർന്നു പോൽ
കാണികൾക്കെല്ലാം കണ്ണു നിറഞ്ഞു പോൽ
എന്നും കറുത്ത വെളിച്ചവും കണ്ടാ
പ്പെണ്ണു വളർന്നു പോൽ
കാണികൾക്കെല്ലാം കണ്ണു നിറഞ്ഞു പോൽ
(തിരുവഞ്ചിയൂരോ..)

Film/album

വെളുപ്പോ കടുംചുവപ്പോ

Title in English
Veluppo kadumchuvappo

വെളുപ്പോ കടുംചുവപ്പോ
വിളിച്ചാല്‍ മിണ്ടാത്ത മനുഷ്യമനസ്സിന്
വെളുപ്പോ നിറം ചുവപ്പോ
വെളുപ്പോ കടുംചുവപ്പോ

വെളുപ്പാണെങ്കില്‍ വെളിച്ചമില്ലേ
വെളിച്ചത്തിനഴകില്ലേ
അതുനുകര്‍ന്നല്ലിഞാന്‍ പാടി കൂടെ
അഞ്ചിന്ദ്രിയങ്ങളും പാടി
അന്ധയാണെങ്കിലും അതിലൊരു രാ‍ഗമായ്
അലിഞ്ഞവളല്ലേ ഞാന്‍
ഒരുകതിര്‍മണി നിങ്ങള്‍ എനിക്കുതരൂ എന്നെ
ഒരുനക്ഷത്രമായ് മാറ്റൂ
വെളുപ്പോ കടും ചുവപ്പോ

Film/album

ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാ

ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിവീലാ
ഇന്നീ കണ്ട തടിക്കു വിനാശവും
ഇന്ന നേരമെന്നേതുമറിഞ്ഞീലാ
(ഇന്നലെ..)

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ (2)
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
(ഇന്നലെ..)

Film/album

പേരാറ്റിൻ കരയിലേക്കൊരു

Title in English
Peraattin karayilekkoru

പേരാറ്റിന്‍ കരയിലേക്കൊരു തീര്‍ഥയാത്ര
കേരളത്തിലെ മണ്ണിലേക്കൊരു തീര്‍ഥയാത്ര
കാലമാദിശങ്കരന്നു കളിത്തൊട്ടില്‍ നിര്‍മ്മിച്ച
കാലടിപ്പുഴക്കടവിലേക്കൊരു തീര്‍ഥയാത്ര
(പേരാറ്റിന്‍..)

സിന്ധുഗംഗാസമതലങ്ങളിലൂടെ
ദണ്ഡകാരണ്യങ്ങള്‍തന്‍ നടുവിലൂടെ
ശൃംഗേരിമഠങ്ങള്‍ കണ്ടു ബോധിവൃക്ഷത്തണലുകണ്ടു
സഹ്യന്റെ മതിലകത്തു ഞങ്ങള്‍വരുന്നു
(പേരാറ്റിന്‍..)

സര്‍വമതപ്പൊയ്മുഖങ്ങളും നീക്കി
സത്യമാം തേജസ്സിന്റെ ഉറവ തേടി
ശൃംഗാരക്കറതൊടാത്ത കാലടിയിലെ മണ്ണിലേക്കു
സൌന്ദര്യലഹരി പാടി ഞങ്ങള്‍ വരുന്നു
(പേരാറ്റിന്‍..)

Film/album

യാത്രയായി

Title in English
Yathrayayi

യാത്രയായീ യാത്രയായീ
കണ്ണീരിൽ മുങ്ങീ ശുദ്ധനാമുണ്ണി തൻ
ദേശാടന വേളയായി
അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ
പോകാനനുവദിക്കൂ
(യാത്രയായി..)

പദചലനങ്ങൾ പ്രദക്ഷിണമാകണേ
ദേഹം ശ്രീകോവിലാകേണമേ (2)
ദു:ഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ (2)
വചനം മന്ത്രങ്ങളാകണേ
(യാത്രയായീ...)


നിദ്രകളാത്മധ്യാനമാകേണമേ
അന്നം നൈവേദ്യമാകേണമേ (2)
നിത്യ കർമ്മങ്ങൾ സാധനയാകണേ (2)
ജന്മം സമ്പൂർണ്ണമാകേണമേ
(യാത്രയായീ...)

കളിവീടുറങ്ങിയല്ലോ - M

Title in English
Kali veedurangiyallo - M

കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ (2)
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മ ദു:ഖം (കളിവീട്..)

ആ..ആ...ആ..
താരാട്ടു പാടിയാലെ ഉറങ്ങാറുള്ളൂ
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറൂള്ളൂ
താരാട്ടു പാടിയാലെ ഉറങ്ങാറുള്ളൂ
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറൂള്ളൂ
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളൂ എന്റെ
കൈവിരൽ തുമ്പു പിടിച്ചേ നടക്കാറുള്ളൂ
അവൻ നടക്കാറുള്ളൂ
കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ