കാലടിപ്പുഴയുടെ തീരത്ത് നിന്നു വരും
കാവ്യ കൈരളി ഞാൻ
സിന്ധു ഗംഗാ ഗോദാവരി കാവേരി നദികൾ തൻ
പൊന്നുടപ്പിറന്നവൾ ഞാൻ
ചിലപ്പതികാരത്തിൻ ചിലമ്പുകൾ ചാർത്തി
ചിറ്റാട ഞൊറിഞ്ഞു കുത്തി
സുന്ദരകാണ്ഡം മൂളും തുഞ്ചന്റെ കിളിയുടെ
സ്വർണ്ണ പഞ്ജരം തൊഴുതിറങ്ങീ
ശുദ്ധമദ്ദളത്തിൽ പ്രണവം മുഴങ്ങുമീ
ഉത്സവപന്തലിൽ വരുന്നൂ ഞാൻ
(കാലടി..)
കച്ചമണികൾ കെട്ടി കസവുത്തരീയം ചുറ്റി
കല്യാണ സൗഗന്ധിക പൂ ചൂടി
ശ്രീ ത്യാഗരാജവീന്ദ്ര സംഗീതം പാടി
ശങ്കരന്റെ കബീറിന്റെ കവിത പാടീ
അഷ്ടകലാശമാടീ മോഹിനിയാട്ടമാടീ
അദ്വൈത ദീപവുമായ് വരുന്നൂ ഞാൻ
(കാലടി..)
|