കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ

Title in English
kannil kannil nokkiyirunnaal

കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാൽ
കരളിൻ ദാഹം തീരുമോ (കണ്ണിൽ)
മധുരയൗവ്വനരാഗമേളകൾ
മിഴിയിൽ മാത്രമൊതുങ്ങുമോ (കണ്ണിൽ)

പൂവും ശലഭവും അകലെയിരുന്നാൽ
പൂമ്പൊടിയെന്തിനു പൂവിൽ (പൂവും)
അധരം മീട്ടാൻ അവനില്ലെങ്കിൽ (2)
മധുകണമെന്തിനു മലരിൽ (കണ്ണിൽ)

മൗനം തന്നുടെ മായാവലയം
മന്ദമന്ദമകറ്റരുതോ (മൗനം)
നാണം പാതിയിൽ നിർത്തിയ പുഞ്ചിരി (2)
നറുമലർ പോലെ വിടർത്തരുതോ (കണ്ണിൽ)

Year
1969
Raaga
Submitted by Achinthya on Sun, 04/05/2009 - 05:12

പെണ്ണാളേ പെണ്ണാളേ

Title in English
Pennale Pennale

പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ
പെണ്ണാളേ പെണ്ണാളേ  - കരിമീന്‍ കണ്ണാളേ കണ്ണാളേ
കന്നിത്താമരപ്പൂ‍മോളേ (2)
ആഹാ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന

കടല് തന്നൊരു മുത്തല്ലേ - കുളിര് കോരണ മുത്തല്ലേ
ഹോയ് ഹോയ്
ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ

മാനത്ത് പറക്കണ ചെമ്പരുന്തേ (2)
മീനിന്നു മത്തിയോ ചെമ്മീനോ (2)
അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ (2)
ഒരു നല്ല കോരു താ കടലമ്മേ 
ഒരു നല്ല കോരു താ കടലമ്മേ

Submitted by Achinthya on Sun, 04/05/2009 - 05:10

പുത്തൻ വലക്കാരേ

Title in English
Puthan Valakkare

പുത്തൻ വലക്കാരേ പുന്നപ്പറക്കാറേ
പുറക്കാട്ട് കടപ്പുറത്ത്
ചാകര ചാകര ചാകരാ

ഇടവപ്പാതിക്കോളു കഴിഞ്ഞ്
കടലിന്നക്കരെ മാനം തെളിഞ്ഞ്
കൊതിച്ച് കൊതിച്ച് കൊതിച്ചിരുന്ന
ചാകര ചാകര ചാകരാ

കാണാപ്പൂ മീനിനു പോകണ തോണിക്കാരാ
മാനത്തെ പൊൻ‌വല വീശണ തോണിക്കാരാ
തീരത്തെ തിരയിലുറങ്ങണ മീനും പോരാ
താനാനം താളം തുള്ളണ മീനും പോരാ
പാലാഴീന്നിക്കരെയെത്തിയ പൂമീൻ തായോ
പൂവാലൻ ചെമ്മീൻ തായോ ചെമ്മീൻ തായോ

Submitted by Achinthya on Sun, 04/05/2009 - 05:09

മാനസമൈനേ വരൂ

Title in English
Maanasa Maine Varu

ഓ... ഓഹോ... 

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ - ആരെ 

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ - ആരെ 
മാനസമൈനേ വരൂ

നിലാവിന്റെ നാട്ടിലെ
നിശാഗന്ധി പൂത്തല്ലോ
നിലാവിന്റെ നാട്ടിലെ
നിശാഗന്ധി പൂത്തല്ലോ
കളിക്കൂ‍ട്ടുകാരനെ
മറന്നുപോയോ

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ - ആരെ 
മാനസമൈനേ വരൂ

Submitted by Achinthya on Sun, 04/05/2009 - 05:08

കടലിനക്കരെ പോണോരേ

Title in English
Kadalinakkare Ponore

കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
പോയ്‌ വരുമ്പോഴെന്തു കൊണ്ടുവരും - കൈ നിറയെ
പോയ്‌ വരുമ്പോഴെന്തു കൊണ്ടു വരും
പതിനാലാം രാവിലെ പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ മാണിക്യക്കല്ലു തരാമോ
ഓഹോ...ഓ...ഒഹോ..ഓ..

Submitted by Achinthya on Sun, 04/05/2009 - 05:07

ഭൂമിനന്ദിനി

Title in English
Bhoominandini

ഭൂമിനന്ദിനി നിൻ കണ്ണുനീർക്കനൽ
ചൊരിഞ്ഞ വീഥിയിൽ വീണൂ ഞാൻ
വീണപൂവിനുയിർ നൽകുവാൻ 
ഒരു സൂര്യരശ്മി വരവായ് ( ഭൂമിനന്ദിനീ... )

അളകങ്ങൾ തലോടി മെല്ലെ
മുറിവോലുന്നൊരെൻ മാറിൽ മുത്തം ചാർത്തീ (2)
ജീവനമന്ത്രങ്ങൾ കാതിൽ ചൊല്ലീ
ജന്മം തരൂ പുനർജന്മം തരൂ ( ഭൂമിനന്ദിനി.. )

കുരിശേന്തും കരങ്ങൾ തേടീ
നിണമൂറും നിൻ സൗവർണ്ണ പാദം തേടി (2)
ഈവഴി എന്നും ഞാൻ വന്നു നില്പ്പൂ
നീ വന്നുവോ ഇന്നു നീ വന്നുവോ ( ഭൂമിനന്ദിനി.. )

Submitted by Achinthya on Sun, 04/05/2009 - 05:06

നീയൊരോമൽ കാവ്യചിത്രം പോലെ

Title in English
Neeyoromal

നീയൊരോമൽ കാവ്യ ചിത്രം പോലെ (2)
നീയൊരോമൽ ആമ്പൽപ്പൂവിൻ മിഴിയിലെ നാണം പോലെ
സ്വർണ്ണസന്ധ്യപോലെ
ഒരു കുടന്ന പനിനീർ പോലെ ഓമലേ ( നീയൊരോമൽ)

മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളിൽ മുങ്ങി ഞാൻ (2)
കണ്ണിൻ നീലനീല വാനിൽ പാടിപ്പാടി
വെള്ളിൽക്കിളി പോലെ പറന്നു ഞാൻ
നിന്നാത്മാവിൽ ഇളവേൽക്കും ഞാൻ (നീയൊരോമൽ)

നിന്നിൽ നൃത്തമാടും പൊന്നഴകലകളിൽ മുങ്ങി ഞാൻ(2)
ചേതോഹരിയാകും ഏതോ ദാരുശില്പം
ആരോ ഉയിരേകി ഉണർന്നു നീ
എന്നാത്മാവിൻ കുളിരാണു നീ ( നീയൊരോമൽ)

Submitted by Achinthya on Sun, 04/05/2009 - 05:04

യാമിനീ ദേവീ യാമിനീ

Title in English
Yamini Devi

യാമിനീ ദേവീ യാമിനീ പാടൂ നീയെൻ കഥ
എന്റെ ദുഃഖം നിന്റെ കൺകളിൽ
കണ്ടു ഞാൻ ആയിരം താരകപ്പൂക്കളായ് ( യാമിനീ.. )
യാമിനീ ദേവീ യാമിനീ പാടൂ നീയെൻ കഥ

ഏതോ വിഭാതശ്രീ വിളിച്ചുണർ‌ത്തീ
ചുടുകാറ്റു ചുംബിച്ചു പതിതയായ് ഞാൻ (2)
എൻ കഥകൾ പാടീ നീയും ശ്യാമവർ‌‍ണ്ണയായ്
എന്റെ ബാഷ്പമുക്തഹാരം അണിയൂ നീ (യാമിനീ.. )
യാമിനീ ദേവീ യാമിനീ പാടൂ നീയെൻ കഥ

ഏതോ വികാരത്തിൻ വിലാസകേളി
ചിലങ്കകൾ കേഴുമീ പദങ്ങളാടീ (2)
എന്റെ പാപമയൂരത്തിൻ പീലിചൂടുവാൻ
എന്റെ കാൽക്കൽ വീണോരെല്ലാം പിരിഞ്ഞുപോയീ ( യാമിനീ..)

 

Submitted by Achinthya on Sun, 04/05/2009 - 05:03

പറന്നുപോയ് നീയകലേ

Title in English
Parannupoy Nee

പറന്നു പോയ് നീ അകലെ (൨)
നിറന്ന പൊൻ ചിറകുമായ് പറന്നണഞ്ഞൂ
നിണം വാർന്ന ചിറകുമായ് പറന്നകന്നൂ ( പറന്നുപോയ്)

മറന്നെങ്കിലെന്നോർത്തു ഞാൻ
മനം നൊന്തു പാടീ ഞാൻ
രാവേ വരൂ പകർന്നേകൂ നീയെന്നെ
ഉറക്കും ഗാനം ( മറന്നെങ്കിൽ)

തുഷാദാരാർദ്രപുഷ്പങ്ങൾ
ഇതൾ വീഴ്ത്തുമോർ‌മ്മകൾ
നിനക്കായി മാത്രം ഞാൻ ഇറുത്തു വെച്ചൂ ( പറന്നു പോയ്)

ഉഷസ്സിന്റെ തീരങ്ങളിൽ ഉണർന്നെത്തി നിൽക്കും ഞാൻ
നീ പാടിയോ മലർച്ചുണ്ടിൽ നിന്നൂർന്ന മണികളൂണ്ടോ ( ഉഷസ്സിന്റെ)

ഇനി പാടിയുറക്കുവാൻ ഇരുൾപ്പക്ഷി വന്നാലും
നിനക്കായി മാത്രം ഞാൻ ഉണർന്നിരിക്കും ( പറന്നു പോയ്)

Submitted by Achinthya on Sun, 04/05/2009 - 05:02

വെള്ളിക്കുരിശ് വലംകൈയ്യിലുയര്‍ത്തും

Title in English
Vellikkurissu

വെള്ളിക്കുരിശ് വലംകൈയ്യിലുയര്‍ത്തും
വെളളിയാഴ്ച രാത്രി - ദുഖ
വെളളിയാഴ്ച രാത്രി - നിന്റെ
കന്യാമഠത്തില്‍ മുട്ടുകുത്തുന്നൊരു
കണ്ണുനീര്‍ത്തിരി ഞാന്‍
വെള്ളിക്കുരിശ് വലംകൈയ്യിലുയര്‍ത്തും
വെളളിയാഴ്ച രാത്രി - ദുഖ
വെളളിയാഴ്ച രാത്രി

തിരകള്‍ - ദുഖ തിരകള്‍
അടിച്ചുതകര്‍ക്കുമെന്‍
കരലിന്റെ ഈറനാം തീരം
ഇന്നലെ വന്ന വസന്തത്തിന്‍ സ്മരണകള്‍
ഇന്നു ഞാന്‍ കുഴിച്ചിട്ട തീരം
നിന്‍ തിരുഹൃദയപ്പൂവുകള്‍ പൂക്കുന്ന
മണ്‍മെത്തയാവട്ടേ നാളെ - നാളെ

Film/album
Submitted by Achinthya on Sun, 04/05/2009 - 05:01