ശ്രീവത്സം മാറിൽ ചാർത്തിയ

ശ്രീവത്സം മാറില്‍ ചാര്‍ത്തിയ
ശീതാംശുകലേ ശ്രീകലേ
ഭൂമിക്കു പുഷ്പാഭരണങ്ങള്‍ നല്‍കിയ
പ്രേമദേവതേ
ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഭിക്ഷാംദേഹി

ഹൃദയമാം ശംഖില്‍ ഭൂപാളവുമായ്
ഉദയാദ്രിസാനുവിലൂടെ
വെണ്‍കൊറ്റക്കുട ചൂടിയ നിന്‍ മണി-
സ്യന്ദനമൊഴുകും വഴിയില്‍
മൂകമാം എന്റെയീ കല്‍വിളക്കും കൊണ്ട്
മുഖം കാണിക്കാന്‍ വന്നൂ - പണ്ടേ
മുഖം കാണിക്കാന്‍ വന്നൂ
രാഗം ഞാന്‍ - താളം ഞാന്‍
അനുരാഗം ഞാൻ

യുഗങ്ങളും ഞാനും ഒന്നിച്ചുണര്‍ന്നു
ഒരു ജീവബിന്ദുവിനുള്ളില്‍
നിന്നൊറ്റക്കല്‍ മണ്ഡപനടയിലെ
ചന്ദനപ്രതിമകള്‍ക്കരികില്‍
കാലമാം കാമുകന്‍ തന്ന നിന്‍ കൌസ്തുഭം
കടം ചോദിക്കാന്‍ നിന്നൂ - അന്നേ
കടം ചോദിക്കാന്‍ നിന്നൂ
ദാഹം ഞാന്‍ - സ്നേഹം ഞാന്‍
നിത്യമോഹം ഞാന്‍

ശ്രീവത്സം മാറില്‍ ചാര്‍ത്തിയ
ശീതാംശുകലേ ശ്രീകലേ
ഭൂമിക്കു പുഷ്പാഭരണങ്ങള്‍ നല്‍കിയ
പ്രേമദേവതേ
ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഭിക്ഷാംദേഹി

Submitted by Achinthya on Sun, 04/05/2009 - 00:12