കണ്ണീരാലൊരു പുഴയുണ്ടാക്കി

കണ്ണീരാലൊരു പുഴയുണ്ടാക്കി
കളിവഞ്ചി തുഴയുന്നു - കാലം 
കളിവഞ്ചി തുഴയുന്നു
ഉരുകും കരളാൽ വിധിയുടെ കൈകൾ
ഊഞ്ഞാലു കെട്ടുന്നു - ആടാൻ 
ഊഞ്ഞാലു കെട്ടുന്നു
(കണ്ണീരാൽ..)

നീയെന്തറിയും കണ്ണിൻമണിയേ
നിശ്ശബ്ദമാമെൻ വേദനകൾ 
കതിരിട്ട മോഹം വീണടിയുമ്പോൾ
കരളിൽ നിറയും യാതനകൾ 
(കണ്ണീരാൽ..)

ചിറകു മുളയ്ക്കാത്ത പൈങ്കിളിയേ നിൻ
ചിത്തിരപ്പൂമുഖം കാണാതിരുന്നാൽ 
അമ്മിഞ്ഞ കിനിയും മാറിടമാകെ
അഗ്നിയിലെരിയും മാനസമാകെ 
(കണ്ണീരാൽ..)

Submitted by Achinthya on Sun, 04/05/2009 - 18:44