രാജമല്ലി പൂവിരിയ്ക്കും
രാഗവല്ലി മണ്ഡപത്തിൽ.....
രാജഹംസപ്പെണ്ണൊരുത്തി
താമസിയ്ക്കും ആശ്രമത്തിൽ....
പുഷ്പമാസനേരം പള്ളിമണിത്തേരിൽ
രാജരാജൻ വന്നിറങ്ങി....
ഇന്ദ്രനീലപ്പീലി നീർത്തി.... മെയ്യിൽ
ഇന്ദുമതി കുളിർ ചാർത്തി.....
ഇന്ദ്രചാപ രാഗങ്ങളാൽ
പൊൻകിനാവിൽ തേൻ പുരട്ടി....
നൃത്തമിട്ടു നിന്നു മുത്തമിട്ടു നിന്നു
നൃത്തമിട്ടു നിന്നു മുത്തമിട്ടു നിന്നു..
മുദ്ധമോഹഭാവങ്ങൾ......
(രാജമല്ലിപ്പൂവിരിയ്ക്കും)
പഞ്ചലോഹ മഞ്ചമൊരുക്കി... അതിൽ
പാരിജാത പൂ തൂകി....
പഞ്ചബാണ ദാഹങ്ങളാൽ
കരളുകൾ കൈമാറി....
ഹംസഗാനമോടെ പുഷ്യരാഗമോടെ
ഹംസഗാനമോടെ പുഷ്യരാഗമോടെ
കങ്കണത്തിൽ അവർ മയങ്ങി....
(രാജമല്ലിപ്പൂവിരിയ്ക്കും)