ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു....
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലീശരന്റെ പൂവമ്പു കൊണ്ടു
മല്ലീശരന്റെ പൂവമ്പു കൊണ്ടു
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടുഞാന്‍ കവര്‍ന്നെടുത്തു
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭനിര്‍വൃതി അറിഞ്ഞൂ ഞാന്‍ -
അറിഞ്ഞൂ ഞാന്‍
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
അജ്ഞാതസൗരഭം പടര്‍ന്നുകേറി
അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
അജ്ഞാതസൗരഭം പടര്‍ന്നുകേറി
അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അവളുടെ താരുണ്യമലിഞ്ഞിറങ്ങി -
അലിഞ്ഞിറങ്ങി
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലീശരന്റെ പൂവമ്പു കൊണ്ടു
മല്ലീശരന്റെ പൂവമ്പു കൊണ്ടു