അകലെപോലും അലകളിളകും ആഴിയല്ലോ ഹൃദയങ്ങൾ...
ഇണകളായ് നാം എന്നും...ഇണകളായ് നാം തിരയുമിവിടെ
പവിഴവും മുത്തും... എന്നെന്നും...
ആകാശമരുണിമമാകും..ശ്രീസന്ധ്യ പീലികൾ വീശും..
എരിയുന്ന പകലുകളെല്ലാം അടിയുമീ തിരകൾക്കുള്ളിൽ...
കതിരവനീ അലകളിലും തഴുകീടുമാ കിരണങ്ങൾ
ഹൃദയങ്ങളന്നു പുളകങ്ങളേകും
ഒരുമാത്രയെങ്കിലൊരുമാത്രയിലൊരു യുഗമുണരും
(അകലെപോലും)
രാവിന്റെ കണ്ണുകൾപോലെ താരങ്ങളായിരം പൂക്കും...
മുഖത്തോടുമുഖവും നോക്കി നിമിഷങ്ങളാവഴിപോകും
മിഴികളിലും മൊഴികളിലും തളിരിടുമാ മൌനങ്ങൾ
തിരമാലപോലെ വളരുമ്പോഴേതു
ജനജന്മജന്മബന്ധങ്ങളതിലടിപണിയും
(അകലെപോലും)