പൂ വേണോ... പൂ വേണോ.... (2)
തേനോലും നിൻ ഈണം കാതോർത്തു ഞാൻ
കൈനീട്ടി ഞാൻ ഏതോ പൂവും തേടി (പൂ)
ആകാശം നീലാകാശം
നീ പാടുമ്പോൾ പൂ ചൂടുന്നു
എന്നാത്മാവിൻ പൂത്താലം നീട്ടി ഞാൻ
സ്നേഹത്തിൻ പൂ മാത്രം ചോദിക്കുമെൻ
മൌനത്തിൻ സംഗീതം നീ കേട്ടുവോ
ഒരു പൂ ഒരു പൂ വിരിയും
അതിൽ വന്നണയും നനയും
കിളികൾ കിളികൾ (പൂ)
കാണാതെ നീ കാണാതെ
നിൻ മാണിക്യപ്പൂത്താലത്തിൽ, എൻ
സ്നേഹത്തിൻ പൊൻനാണ്യം വച്ചു ഞാൻ
മൌനങ്ങൾ മന്ത്രങ്ങളാകുന്നുവോ
മന്ത്രങ്ങൾ സംഗീതമാകുന്നുവോ
ഒരു രാക്കിളിതൻ മൊഴി കേട്ടുണര്
ഇതിലെ വെറുതെ അലയാൻ കൊതിയായ്
(പൂ)