ആഴിക്കങ്ങേക്കരയുണ്ടോ

ഏലയ്യം കുത്തന തൂക്കന ഏലേലമ്മ
ഏലയ്യം നെടുമല കൊടുമല ഏലേലമ്മ
(ഏലയ്യം)
ഏലേലം ഏലേലം ഏലേലമ്മ

ആഴിക്കങ്ങേക്കരയുണ്ടോ യാമങ്ങൾക്കൊരു
മുടിവുണ്ടോ
അടങ്ങാത്തിരമാല വഴിയേ ചെന്നാലീ അല്ലിനു തീരമുണ്ടോ
അല്ലിനു
തീരമുണ്ടോ (ആഴിക്കങ്ങേക്കരയുണ്ടോ)

ഏലേലം ഏലേലം
നീലമേലാപ്പിൻ
കീഴിലാലസ്യമാളും ഭൂമിയല്ലേ
വേനൽച്ചൂടേറ്റു ദാഹനീരിനു പിടയും
ഭൂമിയല്ലേ
വീണുമടിഞ്ഞും വീണ്ടുമുണർന്നും
ഏലേലം ഏലേലം ഏലേലം ഏലേലം ഏലേലം

വീണുമടിഞ്ഞും വീണ്ടുമുണർന്നും
തിരകളൊടുവിൽ പകരും കദനം
ചൂടുന്നൂ
അല്ലിനു തീരമുണ്ടോ - അല്ലിനു തീരമുണ്ടോ

ആ ആ ആ ആ ആ ആ

അന്തിവിണ്ണിൻ‌റെ തങ്കത്താഴികപ്പൂവിൽ കാറ്റുറങ്ങി
കാവൽ കാക്കുന്ന
നീലനിഴലുകൾ മോഹം പൂണ്ടുനിന്നു
ഉള്ളമുണർന്നു ചിറകിലുയർന്നു
ഏലേലം ഏലേലം
ഏലേലം ഏലേലം ഏലേലം
ഉള്ളമുണർന്നു ചിറകിലുയർന്നു
തളർന്ന തനുവിതവശമിവിടെ
വീഴുന്നൂ
അല്ലിനു തീരമുണ്ടോ - അല്ലിനു തീരമുണ്ടോ (ആഴി)

ഓ - ഏലേലം ഏലേലം
ഓ - ഏലേലം ഏലേലം (2)

Submitted by vikasv on Wed, 04/22/2009 - 19:14