കർപ്പൂരക്കുളിരണിയും

കർപ്പൂരക്കുളിരണിയും കടമിഴികൾ
ചില്ലിവില്ലിൻ‌മേൽ
കുനുചില്ലിവില്ലിൻ‌മേൽ
പേരിമ്പത്തേനഞ്ചും
കാമ‍കലാമേളം

(കർപ്പൂര...)

കഞ്ജപ്പൂവിരൽത്തുമ്പിൽ

കാമുകഹൃദയങ്ങൾ വീണകളായ്
മയങ്ങിക്കിടക്കും മാറിലെഴും മാദം
മഹിതശൃംഗാര
തരംഗങ്ങളായ്

(കർപ്പൂര...)

ആടും
തേനൊലിപ്പൂവിൽ
കാറൊളിവണ്ടുകളാർത്തണഞ്ഞു
തുളുമ്പാൻ കൊതിക്കും
ലോലമിത്തേൻ‌കൂട്
മധുരവികാരത്തരളിതമായ്....

(കർപ്പൂര...)

Submitted by vikasv on Fri, 05/08/2009 - 05:59