ഭഗവാൻ പറത്താൻ കെട്ടിയ പട്ടം

ഭഗവാൻ പറത്താൻ കെട്ടിയ പട്ടം
ഭൂമിയിൽ ഞാനായലയുന്നു
ഞാൻ പറത്താൻ കെട്ടിയ പട്ടം
വാനിലുയർന്നു പറക്കുന്നു
വാനിലുയർന്നു പറക്കുന്നു
ഹേ,...ഹേ....ഹേ...(ഭഗവാൻ..)

ജയിച്ചതു ഞാനോ ഭഗവാനോ
കളിക്കുട്ടി ഞാനോ ഭഗവാനോ (2)ഹേ  (ഭഗവാൻ..)

കണ്ണനായ് വന്നു നീ വെണ്ണ കട്ടു പിന്നെ
പെണ്ണുങ്ങൾ തൻ പട്ടു ചേല കട്ടു (2)
ഇത്തിരിക്കള്ളം പറയുന്നു ഞാനും
ഇതിലെന്തു പാപം മണിവർണ്ണാ (2)
കാളിന്ദിയല്ലിതു ഭഗവാനേ
നിളാനദിയിതു ഭഗവാനേ (2) (ഭഗവാൻ..)

അള്ളാവിൻ തിരുസഭയിൽ

അള്ളാവിൻ തിരുസഭയിൽ കണക്കു കാണിക്കുവാൻ

എല്ലാരും ചെല്ലേണം ഇന്നോ നാളെയോ

അണിചിത്ര മണിമേട കണ്ടു നീ മയങ്ങല്ലേ

ആലം ഉടയോനെ മറന്നിടല്ലേ (അള്ളാവിൻ..)

പട്ടുചെന്താമര പോലൊട്ടി നിൽക്കും സുന്ദരികൾ

കൂട്ടിന്നു വരുമോ നീ ഖബറിലാകും നേരത്ത്

മലക്കുകൾ തൻ പിഴകൾ എണ്ണിച്ചൊല്ലും സമയത്ത്

മൈക്കണ്ണിമാർ വരുമോ കണ്ണെറിയാൻ ചാരത്ത് (അള്ളാവിൻ,...)

അനുരാഗമദനപ്പൂമണത്തിനൊരതിരുണ്ടോ

ആമോദപ്രായത്തിൽ ആശക്കൊരളവുണ്ടോ

മൊഞ്ചുള്ള കഞ്ചുകപ്പൂമോളെ കണ്ടിട്ട്

പഞ്ചാരപ്പുഞ്ചിരി വാരി നുണഞ്ഞിട്ട്

മുപ്പാരുമവളാണെന്നോർത്തു മോഹം കൊണ്ടീടും ആ..ആ..(അള്ളാവിൻ...)

ജനിച്ചതാർക്കു വേണ്ടി

ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ

ജീവിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ

ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം

ആർത്തി കാണിച്ചിട്ടെന്തു കാര്യം (ജനിച്ചതാർക്കു....)

അച്ഛനോടു കടം പറഞ്ഞു ബീജമായ്

അമ്മ തന്നുദരത്തിൽ കടന്നു

അമ്മയോടും കടം പറഞ്ഞു പിരിഞ്ഞു

മണ്ണിൻ മാറിൽ വീണു കരഞ്ഞു

കരഞ്ഞതാർക്കു വേണ്ടി പിച്ച

നടന്നതാർക്കു വേണ്ടി അറിയില്ലല്ലോ

ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം

ആർത്തി കാണിച്ചിട്ടെന്തു കാര്യം (ജനിച്ച...)

ജന്മം തന്നെ ഭിക്ഷയല്ലയോ ജന്മിയും

ജനനത്താൽ ഭിക്ഷുവല്ലയോ

സ്വന്തമെന്ന മിഥ്യ തൻ പിൻപേ നമ്മളീ

ജീവിതം ഒരു ഗാനം

ജീവിതം ഒരു ഗാനം ഈ

ജീവിതം ഒരു ഗാനം

ആരോഹണങ്ങൾ അവരോഹണങ്ങൾ

ആയിരമായിരം ഭാവലയങ്ങൾ (ജീവിതം...)

ഏഴല്ലെഴുന്നൂറല്ലേഴായിരമല്ല

എത്രയോ ലക്ഷം സ്വരങ്ങൾ

എത്രയോ ശ്രുതികൾ

എന്തെന്തു താളങ്ങൾ

രാഗം താനം പല്ലവികൾ (ജീവിതം...)

മീട്ടിത്തളർന്നാലും തളരാത്ത വീണയെ

കാലമെന്നല്ലോ വിളിപ്പൂ

അതിലെ തന്ത്രികൾ

അജ്ഞാതമാന്ത്രികർ

അന്ത്യം ആദിയായ് മാറ്റുന്നവർ (ജീവിതം..)

സത്യനായകാ മുക്തിദായകാ

Title in English
Sathyanaayaka

 

സത്യനായകാ മുക്തിദായകാ
പുൽത്തൊഴുത്തിൻ പുളകമായ
സ്നേഹഗായകാ...  ശ്രീ യേശുനായകാ 
(സത്യനായകാ..)

കാൽ‌വരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
കാൽ‌വരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ
നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ
നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ
(സത്യനായകാ...)

വിധുമുഖീ നിൻ

വിധുമുഖീ നിൻ ചിരി കണ്ടു വിടർന്നു

വൃശ്ചിക തൃക്കാർത്തിക

ലക്ഷം ദീപങ്ങളൊരുമിക്കും വദനം

ലക്ഷം പുഷ്പങ്ങളർച്ചിക്കും നയനം (വിധുമുഖീ..)

ഷണ്മുഖ പ്രിയരാഗം നാഗസ്വരത്തിൽ

സങ്കീർത്തനാരവം നാലമ്പലത്തിൽ

വേലായുധൻ വന്നു മയിൽ വാഹനത്തിൽ

ആരാധിക നിന്നു കൂത്തമ്പലത്തിൽ

ഇരുട്ടിൽ നക്ഷത്രക്കതിർ പോൽ നീ വിളങ്ങി

തീവെട്ടികൾ നിന്റെ മുഖം കണ്ടു മങ്ങീ (വിധുമുഖീ..)

ചന്ദ്രികത്തിര നീന്തും നീലാംബരം പോൽ

നിന്നോർമ്മ തുടിക്കുമെൻ മനസ്സിന്നു നിറഞ്ഞു

താരകൾ പോൽ മിന്നീയനുഭൂതിത്തുടികൾ

വെള്ളില കൈനീട്ടി വെൺ മേഘനദികൾ

മാവിന്റെ കൊമ്പിലിരുന്നൊരു

Title in English
Maavinte kombilirunnu

മാവിന്റെ കൊമ്പിലിരുന്നൊരു
മൈന വിളിച്ചു -ആണ്‍
മൈന വിളിച്ചു
മാവിന്റെ കൊമ്പിലിരുന്നൊരു
മൈന വിളിച്ചു -ആണ്‍
മൈന വിളിച്ചു വാ വാ വാ വാ
മാളികക്കൂട്ടിലിരുന്നൊരു
മൈന വിളിച്ചു -പെൺ
മൈന വിളിച്ചു വാ വാ വാ വാ

ഭഗവതിപ്പട്ടുടുത്തു പോന്നശോകം
പാതയില്‍ പവൻവിതറി പൊന്നരളി
പൂക്കാലം പോവും മുന്‍പേ
പുതുമഴ പെയ്യും മുന്‍പേ
പൂത്താലി ചാര്‍ത്തിക്കാമോ കൂടെവന്നാല്‍
മാളികക്കൂട്ടിലിരിക്കും മൈന പറഞ്ഞു
പെണ്‍മൈന പറഞ്ഞു
മൈന പറഞ്ഞു മൈന പറഞ്ഞു
(മാവിന്റെ..)

തരിവളകൾ ചേർന്നു കിലുങ്ങി

Title in English
Tharivalakal chernnu

തരിവളകൾ ചേർന്നു കിലുങ്ങി
താമരയിതൾ മിഴികൾ തിളങ്ങി
തരുണീമണി ബീവി നബീസാ
മണിയറയിൽ നിന്നു വിളങ്ങി
(തരിവളകൾ..)

മാമാങ്കം കൊള്ളും മോഹം
മനതാരിൽ പൂമഴ പെയ്തു
പുന്നാരച്ചുണ്ടിൽ ബദറിൻ
മിന്നലുപോൽ പുഞ്ചിരി പൂത്തു
ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
ആറാടും കഞ്ചകപ്പൂമൊട്ട്
ആറാടും കഞ്ചകപ്പൂമൊട്ട്
(തരിവളകൾ..)

വൈരം വെച്ചുള്ളൊരു താലി
മണിത്താലി പൊന്നേലസ്സ്
പൂമണക്കും പട്ടു ഖമീസ്സ്
പൂങ്കാതിൽ പൊന്നലിക്കത്ത്
കല്യാണമാരനു സമ്മാനം കിട്ടി
ഉല്ലാസത്താരക പൂമൊട്ട്
ഉല്ലാസത്താരക പൂമൊട്ട്
(തരിവളകൾ..)

ശരദിന്ദു മലർദീപ നാളം

Title in English
Saradindhu Malardeepa

ശരദിന്ദു മലർദീപ നാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..(2)

ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു..

ശരദിന്ദു മലർദീപ നാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകർന്നു പോകെ..
ഹരിനീല കംബളചുരുൾ നിവർത്തി
വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ
വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ

ശരദിന്ദു മലർദീപ നാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..

Submitted by Kiranz on Fri, 05/08/2009 - 20:55