മദനസോപാനത്തിൻ

മദനസോപാനത്തിൻ നർത്തകൈകൾ ഞങ്ങൾ
മന്മഥനെഴുതിയ കീർത്തനങ്ങൾ(2)
രതിയുടെ അധരത്തിൽ രാഗങ്ങളാകും(2)
കൊതി കൊള്ളും മേനിയിൽ സർപ്പങ്ങളാകും
കാമസർപ്പങ്ങളാകും (മദന..)

മദം കൊണ്ട മധുവാണീ വാസവദത്ത തൻ
മധുരാപുരി പെറ്റ മോഹിനി ഞാൻ
വില്ല്വമംഗലത്തിൻ സല്ലാപസായൂജ്യം
കല്ലോലിനി തോൽക്കും കാമിനി ഞാൻ
കൈരളീ നന്ദിനി ഞാൻ (മദന....)

കല തീർത്ത സ്വർഗ്ഗത്തിൻ നട കണ്ട കമ്പന്റെ
തമിഴാം മലർ ചൂടും ദേവദാസി
ചുറ്റമ്പലങ്ങളിൽ ശില്പങ്ങളായുറങ്ങും
കല്പനകൾ കവർന്ന മോഹിനി ഞാൻ
തമിഴക സുന്ദരി ഞാൻ (മദന...)

വനരാജമല്ലികൾ

വനരാജമല്ലികൾ വിടർന്നുവല്ലോ എൻ
വരവർണ്ണിനിയെങ്ങോ മറഞ്ഞുവല്ലോ (2)
ആമ്പൽപ്പൂങ്കന്യകളുറങ്ങിയല്ലോ(2)
അജ്ഞാതസഖിയവൾ പിണങ്ങിയല്ലോ (വനരാജ...)

ആ പവിഴാധരവസന്താഭകൾ
ആരണ്യമുല്ലകൾ കവർന്നുവല്ലോ
ആ കളമൊഴിയിലെ സ്വരം കവർന്നീ
ആലോലക്കുരുവികൾ പാടിയല്ലോ
അരുവീ തേനരുവീ നിൻ രാഗത്തിൻ
ഉറവയാമോമനയെവിടെ
എവിടെ...എവിടെ...എവിടെ...(വനരാജ...)

അമ്മേ അമ്മേ അമ്മേ എന്നാണെന്റെ കല്യാണം

അമ്മേ....അമ്മേ....അമ്മേ.....
എന്നാണെന്റെ കല്യാണം
വയസ്സു മുപ്പത്തഞ്ചായി
വർക്കിക്കു പിള്ളേരഞ്ചായി
കുട്ടനും കെട്ടി മമ്മതും കെട്ടി
കൂടെ പഠിച്ചവരെല്ലാം കെട്ടി (അമ്മേ....)

കാത്തിരുന്നു കാത്തിരുന്നു
കണ്ണിനു താഴെ കറുപ്പു വന്നു
കല്യാണക്കഥയോർത്തിരുന്നു
തലയിലിതാ നരയും വന്നു
ഇനിയുമിങ്ങനെയവധി കേൾക്കാൻ
ഇല്ല കരുത്തെന്നമ്മേ (അമ്മേ...)

മധുരം മധുരം

മധുരം മധുരം ഇരട്ടിമധുരം
ഈ ജീവിതം ഇരട്ടിമധുരം
നിന്റെ ദുഃഖമാം കയ്പ്പും
എന്റെ ദുഃഖമാം കയ്പ്പും
ഒന്നു ചേരുമ്പോൾ എന്തൊരൽഭുതം
മധുരം മധുരം (മധുരം....)

കൊച്ചു കൊച്ചു സ്വപ്നങ്ങൾ തൻ
തേരുകളിൽ പോകാം
അച്ചുതണ്ടു വീണു പോയാ
ലൊരുമിച്ചു നടക്കാം
തഴുകപ്പെടുമ്പോൾ ദുഃഖവും സുഖമേ
അടുത്തറിയുമ്പോൾ ശത്രുവും സുഹൃത്തേ (മധുരം...)

മീനമാസ വേനലിലും
മഴ ചാറുമല്ലോ
മരുവിലും ഇഅളം പച്ച
തലയാട്ടുമല്ലോ
നിന്റെ കണ്ണീർ ഞാൻ തുടയ്ക്കാം
എന്റെ കണ്ണീർ നീ തുടയ്ക്കൂ
ഇടക്കിടെ പുഞ്ചിരിയെ താലോലിക്കൂ (മധുരം...)

ഇത്തിരിപ്പാട്ടുണ്ടെൻ നെഞ്ചിൽ

ഇത്തിരിപ്പാട്ടുണ്ടെൻ നെഞ്ചിൽ പാടാൻ
ഇത്തിരിയും കൂടെ വേണം
ഇത്തിരിപ്പൂവുണ്ടെൻ കൈയ്യിൽ ചൂടാൻ
ഇത്തിരിയും കൂടെ വേണം   (ഇത്തിരി...)

പൊന്നുരുകും വേനലിനെന്തു ചൂട്
എന്നാലും കാറ്റിനു കുളിര് കുളിര്
മുള്ളുലയും ചില്ലകൾക്കെന്നും നോവ്
എന്നാലും വിടരുന്നു പനിനീർപൂവ്
ഇത്തിരിക്കുളിരുണ്ടെൻ മാറിൽ ചൂടാൻ
ഇത്തിരിയും കൂടെ വേണം (ഇത്തിരി...)

ഇന്നിന്റെ കണ്ണുനീർ ലേഖനങ്ങൾ
നാളെ തൻ പുഞ്ചിരി മായ്ച്ചെഴുതും
പുളകം കൊതിക്കുന്ന താഴ്വരയിൽ
പുതിയ വിഭാതങ്ങൾ പൂ വിതറും
ഇത്തിരിച്ചിരിയുണ്ടെൻ ചുണ്ടിൽ പകരാൻ
ഇത്തിരിയും കൂടെ വേണം (ഇത്തിരി...)

വസന്തരഥത്തിൽ

Title in English
Vasantharadhathil

വസന്തരഥത്തിൽ സുഗന്ധമദത്തിൽ
വന്നൂ മലരണി മണിത്തെന്നൽ
പരിചയം കാട്ടീ പരിമള പൂരം
പകർന്നൂ പുണർന്നു രാവുകളെ
മധുവിധുവിൻ പ്രിയരാവുകളെ
വസന്തരഥത്തിൽ സുഗന്ധമദത്തിൽ

വിളിക്കാതെ വിരുന്നുവന്ന നിറപൗർണ്ണമീ
വിടർത്തിയെൻ സങ്കല്പ നവമാലിക
ഈ മോഹമധുമാരി തോരാത്ത മലർമാരി
ഇനി കോടി പുളകങ്ങൾ കോർത്തു തരും ഓ..
വസന്തരഥത്തിൽ സുഗന്ധമദത്തിൽ

മീട്ടാതെ സ്വരമുണർന്ന മദനവീണ
ഉണർത്തിയെൻ പ്രപഞ്ചത്തിൽ സ്വരസാഗരം
ആ സ്നേഹമൊളി വീശും പ്രാസാദമഞ്ചത്തിൽ
രതിരാഗ വീചികളായ് ഞാനൊഴുകും ഓ...

പഞ്ചവടിയിലെ പർണ്ണാശ്രമത്തിൻ

Title in English
Panchavadiyile parnasramathin

പഞ്ചവടിയിലെ പർണ്ണാശ്രമത്തിൻ
പവിഴപ്പൂമണിമുറ്റത്ത്
രാകേന്ദുമുഖിയാം വൈദേഹി കണ്ടു
മാനായ് മാറിയ മാരീചനെ
പഞ്ചവടിയിലെ പർണ്ണാശ്രമത്തിൻ
പവിഴപ്പൂമണിമുറ്റത്ത്

പിടിച്ചു തരികെനിക്കെന്നോതി ദേവി
പിൻതുടർന്നോടി രഘുരാമനുടനെ
അടുത്തു ചെല്ലുന്നേരം വേഗത്തിൽ ഓടും
അതുകണ്ടു തൊടുത്തൊരു ശരം ദേവദേവൻ
ശരം ദേവദേവൻ

ഉടൽ പിളർന്നപ്പോൾ രാക്ഷസരൂപൻ
വിളിച്ചു കരഞ്ഞൂ ലക്ഷ്മണ നാമം
നാഥനപായമെന്നോർത്തു നടുങ്ങി
നാരീകുലമണി കേണുതുടങ്ങീ -കേണുതുടങ്ങീ

യൗവനം തന്ന വീണയിൽ

Title in English
Youvanam thanna veenayil

യൗവനം തന്ന വീണയിൽ പൂത്ത സ്വപ്നമേ
രോമഹർഷങ്ങളോമനിക്കുന്ന രാഗമേ (2)
നിറയ്ക്കും പുതിയ പുതിയ മധുരമുകുള-
ജാലം ഹൃദയവല്ലിയിൽ നീ (യൗവനം...)

നീ മിഴിയാലെഴുതും പല നിറങ്ങൾ
രാജമല്ലിയിൽ വസന്തമെന്ന പോലെ (2)
ഇന്ദ്രധനുസ്സുകൾ മറയും
നിന്റെ വില്ലുകൾ കുലയ്ക്കും (2)
നിൻ നിഴലിൽ നൃത്തമാടി
ഞാനുമിന്നു മധുമയ
കലാസോപാനമായ് (യൗവനം...)

നിൻ ചിരിയിൽ ഉതിരും പല സ്വരങ്ങൾ
നീലമുളകളിൽ കാറ്റു നെയ്യും പോലെ (2)
തെന്നലിൻ നാദം മായും
നിന്റെ രാഗമോ തുളുംബും (2)
നിന്റെ സ്വരമേറ്റു പാടി ഞാനുമിന്നു
ഗാനലോകമഹാറാണിയായി (യൗവനം...)

മറന്നുവോ നീ

മറന്നുവോ നീ ഹൃദയേശ്വരീ
മറഞ്ഞ ദിനങ്ങൾ തൻ സ്വപ്നങ്ങളെ (2)
ഹൃദയമാം വീണയിൽ ഇരുവരും മീട്ടിയ
പ്രണയ നീലാംബരീ സ്വരങ്ങളെ (മറന്നുവോ...)

പൊലിഞ്ഞുവോ നിൻ മിഴിക്കോവിലിൽ
തെളിഞ്ഞ കിനാക്കൾ തൻ നെയ് നാളങ്ങൾ
ജന്മജന്മങ്ങളായ് എൻ തപം സൂക്ഷിക്കും
പൊന്നുഷന്ധ്യാ മലർ രേണുക്കൾ  പൊലിഞ്ഞുവോ (മറന്നുവോ...)

തകർന്നുവോ നിൻ പകത്സ്വപ്നത്തിൽ
ഉയർന്ന നിശീഥത്തിൻ മണിമാളിക
ഒരു മലർശയ്യയുമൊരുക്കി നമുക്കായ്
യുഗങ്ങളായ് കാക്കുമാ രതി മാളിക തകർന്നുവോ... (മറന്നുവോ...)

അവളൊരു കവിത

അവളൊരു കവിത പ്രേമകവിത
അനുരാഗതരംഗം മധുതരംഗം
ആ പൂന്തനുവിന്നോരോയിതളിലും
അനുപമ മധുരാക്ഷരങ്ങൾ
അലങ്കാരമംഗല്യ തുടികൾ (അവളൊരു...)

കാവ്യകലയുടെ കർപ്പൂരവനം
കന്യകയിവളിലുണർന്നു
ദേഹവാടി തൻ ശില്പകാന്തിയാൽ
ദേവതയായ് തീർന്നു അവളൊരു
ദേവതയായ് തീർന്നു
വർണ്ണനകൾക്കുമതീതം വര
വർണ്ണിനി തന്നുടെ രൂപം (അവളൊരു..)

താളമിളകും കളഹംസഗമനം
ഭാവരാജികളുണർത്തും
വീണക്കുടത്തിൻ ശൃംഗാരചലനം
ഭൂമിയും കണ്ടു കൊതിക്കും സൗന്ദര്യ
ധാമങ്ങൾ കണ്ടു കൊതിക്കും
വർണ്ണനകൾക്കുമതീതം വര
വർണ്ണിനി തന്നുടെ രൂപം (അവളൊരു..)