മുത്തേ നമ്മുടെ മുറ്റത്തും

Title in English
Muthe nammude muttathum

മുത്തേ നമ്മുടെ മുറ്റത്തും 
മുത്തുക്കുടകളുയര്‍ന്നല്ലോ
ഓണം വന്നൂ - ഓണം വന്നൂ 
നമ്മുടെ വീട്ടിലും
ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ
(മുത്തേ.. )

അച്ഛനയച്ചൊരു കുപ്പായം
ആയിരം പൂവുള്ള കുപ്പായം
അല്ലിപ്പൂമെയ്യണിയുമ്പം 
അമ്മയ്ക്കുള്ളില്‍ തിരുവോണം
അമ്മയ്ക്കുള്ളില്‍ തിരുവോണം
(മുത്തേ.. )

കടലിന്നക്കരെയാണേലും
കരളിലിരിപ്പുണ്ടെപ്പോഴും
എന്നും സ്വപ്നം കാണുന്നു
എന്നും കണ്ണുകള്‍ നനയുന്നു
എന്നും കണ്ണുകള്‍ നനയുന്നു
(മുത്തേ.. )

കണ്ണാടിക്കടപ്പുറത്ത്

Title in English
Kannadikkadappurathu

കണ്ണാടിക്കടപ്പുറത്ത്
കാറ്റു കൊള്ളാൻ വന്നവരേ
വെടി പറയുന്നേരത്തല്പം
ചുടുകടല കൊറിച്ചാട്ടേ
ചുടുകടലേ....ചുടുകടലേ....ചുടുകടലേ....
കടലേ...കടലേ..

(കണ്ണാടി..)

കണ്മുനയാൽ കല്ലെറിയുന്നു
കരളുകളിൽ മുറിവേൽക്കുന്നു
പെണ്മണികൾ വല വീശുന്നു
ആൺമീനുകൾ അതിൽ വീഴുന്നു 

(കണ്ണാടി..)

ജാലത്താൽ പലരും ബീച്ചിൽ
ജാതകങ്ങൾ കൈമാറുന്നു
കടലമ്മയ്ക്കതു കാണുമ്പോൾ
കരളാകെ ചിരി പൊട്ടുന്നു

(കണ്ണാടി..)

മാനത്തിലു മിഴിയും നട്ട്
മനക്കോട്ട കെട്ടുന്നവരേ
പാലാഴിത്തിരകളിൽ മുങ്ങി
പകലോനും മറയാനായ്

(കണ്ണാടി...)

കരളിൻ വാതിലിൽ

Title in English
Karalin vaathilil

കരളിന്‍ വാതിലില്‍ മുട്ടിവിളിക്കും 
കാവ്യദേവകുമാരി
കണ്ണില്‍ നാണക്കതിരുകള്‍ ചൂടി
കടന്നിരിക്കൂ നീ

വീണുകിടന്ന കിനാവിന്‍ മൊട്ടുകള്‍
വിടര്‍ന്നു ഞാനറിയാതെ
പാതിതകര്‍ന്നൊരു വീണാതന്തികള്‍
പാടിഞാനറിയാതെ

എന്നാത്മാവിന്‍ നന്ദനവനിയില്‍ 
നീയാം വര്‍ണ്ണവസന്തം
ആ....
മോഹത്തളിരുകള്‍ നുള്ളിവിടര്‍ത്തി 
മോഹന നര്‍ത്തനമാടി

കരളിന്‍ വാതിലില്‍ മുട്ടിവിളിക്കും 
കാവ്യദേവകുമാരി
കണ്ണില്‍ നാണക്കതിരുകള്‍ ചൂടി
കടന്നിരിക്കൂ നീ

ജീവിതമൊരു കൊച്ചു

Title in English
Jeevitham oru kochu

ജീവിതം... ഒരു കൊച്ചു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
വിധിയെന്ന കളിക്കുട്ടി വിരലുകൾ കൊണ്ടു തട്ടി-
ക്കിലുക്കിക്കളിക്കുമൊരു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി

പൂവായ് വിരിഞ്ഞതെല്ലാം

Title in English
Poovaay virinjathellaam

പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ
മണ്ണിൽ കുരുത്തതെല്ലാം മലർ ചൂടുമോ
മനസ്സിന്റെ സ്വപ്നമെല്ലാം നില നിൽക്കുമോ
പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ

ജീവിതമിന്നൊരു ദുഃഖമരുഭൂവായ്
ജീവനൊരു പഞ്ചാഗ്നി ജ്വാലയായ് മാറി
മോഹങ്ങൾ തളിരിട്ട മുന്തിരിവള്ളി
ദാഹിച്ചുണങ്ങിയ പാഴ്‌ചില്ലയായ് മാറീ 
പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ

കനവിൽ വന്നെൻ

Title in English
Kanavil vannen

കനവില്‍ ....
കനവില്‍ വന്നെന്‍ കവിളിണ തഴുകിയ 
കരതലമേതു സഖീ (2)
കണ്ണുതുറന്നപ്പോഴും കരളില്‍ -
പുളകം തിങ്ങി സഖീ (2)
(കനവില്‍ ‍...)

കാണാതകലെയിരുന്നവനെന്നെ
കരയിക്കുകയല്ലേ (2)
കണ്ണടയുമ്പോള്‍ വന്നവനെന്നെ
കളിയാക്കുകയല്ലേ - കളിയാക്കുകയല്ലേ
(കനവില്‍ ...)

കരവലയത്തില്‍ ഒതുങ്ങാന്‍ ദാഹം
കഥ കേള്‍ക്കാന്‍ മോഹം
കാവ്യമനോഹര മന്ദസ്മേരം
കാണാനുള്‍ക്കുതുകം - കാണാനുള്‍ക്കുതുകം
(കനവില്‍ ...)

 

നീലക്കരിമ്പിൻ തോട്ടം

നീലക്കരിമ്പിൻ തോട്ടം മേലേ
നീല മേഘക്കൂട്ടം
ആറ്റിലോളം ഞാറ്റുപാട്ടുകളേറ്റു പാടും നേരം

ഒരു ഞായറാഴ്ച വൈകിട്ട്
പകൽ വിളക്കണയും നേരത്ത്
വയൽ വരമ്പിൽ ഞാൻ മയങ്ങീ
കനവിൽ കള്ള ചിരി മുഴങ്ങി
നെഞ്ചിലൊരു ഭാരം പിന്നെ
ചുണ്ടിലല്പം മധുരം(2)
കരിമ്പു ചാഞ്ഞതല്ലേ ചുണ്ടിൽ
പഞ്ചാരത്തരി വീണതല്ലേ
ഞാനരികിൽ വന്നു പോയി
പച്ചക്കരിമ്പിലൊന്നു തൊട്ടു പോയി(നീലക്കരിമ്പിൻ...)

വർഷമേഘമേ കാലവർഷമേഘമേ

വർഷമേഘമേ കാലവർഷമേഘമേ
ഹർഷഗംഗാ തീർത്ഥവുമായാടി വാ
ആടി വാ...നീയാടി വാ (വർഷ..)

അമൃതകലശമേന്തി
അനുഗ്രഹവും തേടി
അംബുജാക്ഷിമാർ നിന്നെ കാത്തിടുന്നു
ചഞ്ചലാക്ഷിമാർ നിന്നെ കാത്തിടുന്നു (വർഷ...)

കാളിന്ദി കളിയാക്കും ഗോപസ്ത്രീകളെ പോൽ
കാർവർണ്ണാ നിന്നെ നോക്കി ഞങ്ങളലഞ്ഞു
തീവെയിൽ കാറ്റാടി പൂവനങ്ങൾ വാടി
പൂന്തണലും പുകയടുപ്പായ് മാറി (വർഷ..)

മല്ലാക്ഷിമാർ നിൻ സൽഗുണങ്ങൾ പാടി
മാനത്തെ മട്ടുപ്പാവിൽ മിഴികൾ വിതച്ചു
ഭൂമികന്യ നില്പൂ വരണമാല്യം തേറ്റി
നീ വരുമോ യവനികകൾ നീക്കി (വർഷ,...)

അടുത്താൽ അടി പണിയും

അടുത്താൽ അടി പണിയും ഞാൻ
അടിച്ചാൽ തിരിച്ചടിക്കും
ശത്രുവിൻ മദം തകർക്കും ഞാൻ
സത്യത്തിൻ കൊടി പിടിക്കും (അടുത്താൽ...)

സ്നേഹിച്ചാൽ ഞാനൊരു തൊഴിലാളി
എതിർത്താൽ ഞാനൊരു പറ്റയാളി
കണ്ണന്റെ മാറിലെ പൂമാല ഞാൻ
കള്ളന്റെ മുമ്പിലെ തീജ്ജ്വാല
കരയും തോഴന്റെ കണ്ണീരു തുടയ്ക്കും
ഞാനൊരു യാത്രക്കാരൻ (അടുത്താൽ...)

പാടത്തു വിയർക്കാനൊരു വർഗ്ഗം
വിയർക്കാതുണ്ണാനൊരു വർഗ്ഗം
ഈ നാടിൻ മുഖമേ മാറുന്നു
ഒരു പൊന്നോണപ്പുലരി പൂക്കുന്നു
എരിയും വയറിന്റെ രോദനം കേൾക്കും
ഞാനൊരു കാവൽക്കാരൻ (അടുത്താൽ...)

കഥകളി കേളി തുടങ്ങി

കഥകളി കേളി തുടങ്ങി നെഞ്ചിൽ
കാഞ്ചന തിരശ്ശീലയനങ്ങി
അരങ്ങത്തു വന്നത് രഘുരാമൻ
സീതാസ്വയംവര നായകൻ (കഥകളി...)

അറുപതു തിരി വിളക്കെരിഞ്ഞു
“കലയ സദാ” പദമുയർന്നു
ഹൃദയങ്ങൾ ശ്രീകോവിൽ നടയായി
പ്രണയോത്സവത്തിന്നിരവായി
അനുഭൂതികളുടെ മണ്ഡപത്തിൽ
ആതിരയായ് തിരുവാതിരയായ് (കഥകളി...)

അനവദ്യഭാവ ഗംഗയൊഴുകീ
അനഘമുഹൂർത്തങ്ങളൊഴുകി
ഉദയത്തിൻ ഗിരിശൃംഗം പൂത്താലോ
മധുരോത്സവമിതു കഴിഞ്ഞാലോ
അനുരാഗാഞ്ജലീ പുഷ്പങ്ങളാൽ
അലങ്കരിക്കാം മനമലങ്കരിക്കാം(കഥകളി...)