മറക്കാൻ കഴിയുമോ

Title in English
Marakkan Kazhiyumo

മറക്കാൻ കഴിയുമോ ... 
മറക്കാൻ കഴിയുമോ - പ്രേമം
മനസ്സിൽ വരയ്ക്കും വർണ്ണചിത്രങ്ങൾ
മായ്ക്കാൻ കഴിയുമോ

നീലാഞ്ജന മിഴി നീയവിടെ
നീറും കരളുമായ് ഞാനിവിടെ 
അന്നു നാമൊന്നായ് ലാളിച്ച സങ്കല്പ-
സംഗീത വീണകളിന്നെവിടെ
തകർന്നുവോ തന്തി തകർന്നുവോ
തളിരിട്ട മോഹങ്ങൾ കരിഞ്ഞുവോ 

മറക്കാൻ കഴിയുമോ - പ്രേമം
മനസ്സിൽ വരയ്ക്കും വർണ്ണചിത്രങ്ങൾ
മായ്ക്കാൻ കഴിയുമോ

ഒരു നോക്കു കാണാനാവുകില്ലേ
ഒന്നുരിയാടാൻ വരികയില്ലേ
ഓമനമലരുകൾ ചൂടും വാർമുടി
ഒന്നു തലോടാൻ കഴിയുകില്ലേ
അകന്നുവോ ദേവി അകന്നുവോ
അനുരാഗദീപങ്ങൾ അകന്നുവോ 

ചന്ദ്രനും താരകളും

Title in English
Chandranum Tharakalum

ചന്ദ്രനും  താരകളും കിളിത്തട്ടു കളിക്കും
സുന്ദര നീലാംബരം
കരയിലും കടലിലും
കാമുകമനസ്സിലും
കളിവിളക്കെത്തിക്കും പൊന്നമ്പലം (ചന്ദ്രനും...)

ഈ മീനപഞ്ചമി വിളക്കിന്റെ മുന്നിലെൻ
ഈണങ്ങളെ ഞാനുറക്കാനോ
പുളകങ്ങളായ് രക്തം കുളിരുന്ന കരളിലെ
പൂമൊട്ടുകൾ നുള്ളിയെറിയാനോ (ചന്ദ്രനും...)

ഈ രാഗമഞ്ജുഷ നിറയ്ക്കുന്ന പൂവുകൾ
മാല്യങ്ങളായ് നാം കൊരുത്തെങ്കിൽ
ജന്മങ്ങളായൊന്നു കലരുവാൻ കൊതിക്കുമീ
പൊൻ വള്ളികൾ തമ്മിൽ പുണർന്നെങ്കിൽ (ചന്ദ്രനും...)

Year
1976

പുഷ്പതല്പത്തിൽ

Title in English
Pushpa Thalpathil

പുഷ്പതല്പത്തിൽ നീ വീണുറങ്ങി
സ്വപ്നമായ് നിദ്രയിൽ ഞാൻ തിളങ്ങി
വീണയായോമനേ നീയൊരുങ്ങി
ഗാനമായ് നിന്നുള്ളിൽ ഞാനുറങ്ങി (പുഷ്പ...)

വാസര സങ്കല്പ ലോകത്ത്  കണ്മണി
വാടാമലർ പൂക്കും വാടിയായ്
വർണ്ണങ്ങൾ ചിന്തി നിൻ മേനിയിൽ ആടാൻ ഞാൻ
വാസന ചിന്തും വസന്തമായി
ആരോരുമാരോരുമറിയാതെ (പുഷ്പ..)

പ്രേമഗാനത്തിന്റെ വാനപഥങ്ങളിൽ
ഓമനേ നീ രാഗമേഘമായ്
അ ലജ്ജാസൂനമെന്നാത്മാവിൽ ചൂടുവാൻ
ആരോമലേ ഞാൻ തൃസന്ധ്യയായ്
ആരോരുമാരോരുമറിയാതെ (പുഷ്പ..

Year
1976

രാഗദേവത

Title in English
Ragadevatha

രാഗദേവത ദീപം കൊളുത്തും
നീലലോചന നട നീ തുറക്കൂ
ലജ്ജാലഹരിയിലടയും മാമക
സ്വപ്നക്കോവിൽ നട നീ തുറക്കൂ (രാഗദേവത...)

 

നിന്റെ ഭാവനാലോകത്തെ ജയിക്കാൻ
നോമ്പു നോറ്റു തളർന്ന വസന്തം
സ്വർണ്ണരേഖാചിത്രങ്ങളെഴുതും
വർണ്ണ രാജി തൻ കാവ്യങ്ങളെഴുതും
നീയാം യൗവന സന്ദേശകാവ്യം
നിത്യ സുരഭീ സംഗീതമാകും (രാഗദേവത...)


നൃത്തമാടും നിൻ മൃദുസ്മേര ഭംഗി
കോർത്തെടുത്തുള്ള മുത്താരഭംഗി
സപ്തസാഗര തിരമാലകൾ നിൻ
രത്ന ശേഖരം കണ്ടു കൊതിക്കും
നീയാം സൗന്ദര്യ ഭണ്ഡാരമെന്നെ
നിത്യ സമ്പന്നനാക്കുന്നു തോഴീ (രാഗദേവത...)

Film/album

മധുവിധുവിൻ മാധവമെൻ

മധുവിധുവിൻ മാധവമെൻ
മണിയറയിൽ പൂത്തു
മദനകാമരാജനായെൻ
മലർവിരികൾ കാത്തു

അരികിലാ പാദതാളം പൂവിടാൻ
ഉണർന്നു നോക്കുമെൻ വാതിൽ
മധുരഗന്ധത്തിൽ മദിര മോന്തുന്ന
തെന്നൽ പാടുമെൻ കാതിൽ
നിമിഷങ്ങൾ പറന്നോടും
നീയെന്നിൽ വിടർന്നാടും
തൂക്കുമഞ്ചം രാഗം പാടിടും (മധു...)

എഴുതുമായിരം കഥകൾ മേനിയിൽ
പുണരും വേളയിൽ കൈകൾ
പുളകമൊട്ടുകൾ വിടർത്തി നോക്കുവാൻ
കുളിർ കൊതിക്കുമീ രാവിൽ

നിലാവിൽ നാം നിഴലാകും
നീ നിന്നെ മറന്നിടും
ഭൂവിൽ നമ്മൾ മാത്രമായിടും (മധു..)

കണ്ണുണ്ടായത് നിന്നെ കാണാൻ

Title in English
Kannundayathu Ninne

കണ്ണുണ്ടായത് നിന്നെ കാണാൻ
കാതുണ്ടായതു നിൻ കഥ കേൾക്കാൻ (2)
കരളുണ്ടായതു നിനക്കു കവരാൻ
കദനം കൊണ്ടത് നിനക്കായ് കരയാൻ (കണ്ണുണ്ടായത്....)

കൈകളുണ്ടായത് നിന്നരക്കെട്ടിൽ
കണിമലർ വള്ളി പോൽ ചുറ്റിപ്പിണയാൻ
കവിളുണ്ടായത് നിൻ വിരിമാറിൽ
കൈതമലർത്താളു പോലെയമർത്താൻ (കണ്ണുണ്ടായത്....)

പകലണയുന്നത് നിന്നൊളി കാണാൻ
നിശയണയുന്നത് നിൻ നിഴൽ കാണാൻ
കനവുണ്ടായത് കാമുകാ നിന്റെ
കാമമനോഹര കേളികൾ കാണാൻ(കണ്ണുണ്ടായത്....)

തുള്ളിയോടും പുള്ളിമാനേ നില്ല്

Title in English
Thulliyodum Pullimane

തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് - ചൊല്ല് ചൊല്ല്

മാന്‍പേടപോലെ മയില്‍പ്പേടപോലെ
മാനത്തും കാവിലെ മാലാഖപ്പെണ്ണ്
പദ്മരാഗരത്നമാല പവിഴമാലപോലെ...
പാരിജാതപ്പൂവനത്തിന്‍ പൊന്‍ കിനാവുപോലെ..
എന്തിനായി വന്നുവീണൂ നീ
എന്റെ മുന്നില്‍ മിന്നിനിന്നൂ
തുള്ളിയോടും പുള്ളിമാനെ നില്ല്
നിന്റെ വള്ളിമേടക്കാടെവിടേ ചൊല്ല് ചൊല്ല്
നില്ല് നില്ല് - ചൊല്ല് ചൊല്ല്

താമരമൊട്ടേ

Title in English
Thamara Motte

താമരമൊട്ടേ ചെന്താമരമൊട്ടേ
താളം തുള്ളുമീ കുളിര്‍മഴയില്‍
തളിര്‍പൊട്ടിവിടരുമീ തെളിമഴയില്‍
താലോലമാട്ടുന്നതാര് നിന്നെ
താലോലമാട്ടുന്നതാര്

കാറ്റിന്റെ കൈകളാണോ ഒരു
കള്ളന്റെ കൈകളാണോ
താലോലമാട്ടുന്നതാര് എന്നെ
താലോലമാട്ടുന്നതാര്

കുളിരോടു കുളിരണിഞ്ഞു നെഞ്ചില്‍
മലരോടു മലര്‍ വിരിഞ്ഞു
പുതുമണ്ണിന്‍ മണമൂറും പൂമഴയില്‍
പുല്‍കിയുണര്‍ത്തുന്നതാര് നിന്നെ
പുല്‍കിയുണര്‍ത്തുന്നതാര്

പൊന്നലച്ചാര്‍ത്തുകളോ ഒരു
ചുണ്ടിന്റെ കുസൃതികളോ
താലോലമാട്ടുന്നതാര് എന്നെ
താലോലമാട്ടുന്നതാര്

പൂവണിപ്പൊന്നും ചിങ്ങം

Title in English
Poovani Ponnum Chingam

പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോർമ്മകൾ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകൾ കളി പറഞ്ഞു
കളി വഞ്ചിപ്പാട്ടുകളെൻ ചുണ്ടിൽ വിരിഞ്ഞു (പൂവണി...)

ഓമനയാം പൂർണ്ണചന്ദ്രനൊളിച്ചു നിൽക്കും
ഓമലാൾ തൻ പൂമുഖത്തിൻ തിരുമുറ്റത്ത്
പുണ്യമലർപ്പുഞ്ചിരിയാം പൂക്കളം  കണ്ടു
എന്നിലെ പൊന്നോണത്തുമ്പി പറന്നുയർന്നു (പൂവണി...)

ഈ മധുരസങ്കല്പത്തിന്നിതൾ വിരിഞ്ഞാൽ
ഈ വികാര സുമങ്ങളിൽ മധു നിറഞ്ഞാൽ
കന്യക നീ കാമിനിയായ് പത്നിയായ് മാറും
എന്നുമെന്നും നിന്നിലോണപ്പൂക്കളം കാണും (പൂവണി..)

മധുവിധുരാത്രികൾ

മധുവിധു രാത്രികൾ മധുര മന്ദാകിനികൾ (2)
മദനപല്ലവി പാടിയൊഴുകി വന്നു
അനുഭൂതിതിരമാല ഞൊറിയുമീ നദികളിൽ
ഇരുമലർത്തോണികളായ് നമുക്കു നീന്താം (മധുവിധു..)

കുളിർ കാറ്റിനിന്ന് മറ്റൊരീണം
നറുനിലാപ്പാലിൽ നവസുഗന്ധം (2)
മനസ്സിലെ മലർമുല്ലയുടയാട ചാർത്തി
മന്മഥ ക്ഷേത്രത്തിൽ മണി നാദം മുഴങ്ങീ
മണിനാദം മുഴങ്ങീ (മധുവിധു..)

കതിർമണ്ഡപത്തിൽ കണ്ട നാണം
ഇതളിതളായ് മെല്ലെ കൊഴിയും
അധരം കൊണ്ടധരത്തിൽ
കവിതകളെഴുതാം
ഹൃദയത്താൽ ഹൃദയത്തിൽ
ചിത്രങ്ങളെഴുതാം
ചിത്രങ്ങളെഴുതാം (മധുവിധു..)