പഞ്ചവടിയിലെ പർണ്ണാശ്രമത്തിൻ
പവിഴപ്പൂമണിമുറ്റത്ത്
രാകേന്ദുമുഖിയാം വൈദേഹി കണ്ടു
മാനായ് മാറിയ മാരീചനെ
പഞ്ചവടിയിലെ പർണ്ണാശ്രമത്തിൻ
പവിഴപ്പൂമണിമുറ്റത്ത്
പിടിച്ചു തരികെനിക്കെന്നോതി ദേവി
പിൻതുടർന്നോടി രഘുരാമനുടനെ
അടുത്തു ചെല്ലുന്നേരം വേഗത്തിൽ ഓടും
അതുകണ്ടു തൊടുത്തൊരു ശരം ദേവദേവൻ
ശരം ദേവദേവൻ
ഉടൽ പിളർന്നപ്പോൾ രാക്ഷസരൂപൻ
വിളിച്ചു കരഞ്ഞൂ ലക്ഷ്മണ നാമം
നാഥനപായമെന്നോർത്തു നടുങ്ങി
നാരീകുലമണി കേണുതുടങ്ങീ -കേണുതുടങ്ങീ
ചിരിച്ചു സാന്ത്വനിപ്പിച്ചൂ സൗമിത്രി
കുലടയെപ്പോൽ സീത കലിതുള്ളി ചൊല്ലി
അഗ്രജനെക്കൊന്നു നീയെന്നെ വേൾക്കാൻ
ആശിക്കയാണല്ലേ - അതുനിൻ വ്യാമോഹം
മുറിച്ചു കടക്കരുതെന്നുര ചെയ്തു
വരച്ചു ലക്ഷ്മണനൊരു രേഖയപ്പോൾ
ലക്ഷമണരേഖയെ മറികടക്കുന്നു
ലക്ഷങ്ങളിന്നും ആ കഥ തുടരുന്നു
ആ കഥ തുടരുന്നു...
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page