വിളക്കെവിടെ വിജനതീരമേ

Title in English
Vilakkevide vijanatheerame

വിളക്കെവിടേ -  വിജന തീരമേ വിളക്കെവിടെ
വിളക്കെവിടേ - വിജന തീരമേ വിളക്കെവിടെ
വീണടിയും കൂരിരുളിൽ കരയുന്നു - ഭൂമി കരയുന്നു 
വീണടിയും കൂരിരുളിൽ കരയുന്നു - ഭൂമി കരയുന്നു
വിളക്കെവിടേ... 

കഥപറയും നദിക്കരയിൽ 
നടുങ്ങി നിൽക്കും നിഴലുകളേ - നിഴലുകളേ 
ചുടുനിണത്തിൻ ഭാരവുമായ്‌ 
ചുടലക്കാറ്റിൻ തേരു പോയോ - തേരു പോയോ ഓ..
വിളക്കെവിടേ... 

കറുത്ത പുഴയുടെ കരവലയത്തിൽ 
കാറ്റുലഞ്ഞൂ - ചിറകൊടിഞ്ഞു - ചിറകൊടിഞ്ഞു 
മരണഗന്ധം അലയടിച്ചു 
മലനിരകൾ തേങ്ങി നിന്നു - തേങ്ങി നിന്നു ഓ...

Year
1969

വസന്തമേ വാരിയെറിയൂ

Title in English
vasanthame vaariyeriyoo

ആ..... 

വസന്തമേ വാരിയെറിയൂ
വർണ്ണമോഹരാജികൾ 
ഹൃദന്തമേ വാരിയണിയൂ
സ്വർണ്ണ മോഹമാലകൾ
വസന്തമേ... 

തളിരിട്ട പൂവനങ്ങൾ
മലരിട്ട പൂമരങ്ങൾ
ഹരിതാഭ തുന്നി നിൽക്കും
മലയോരമണ്ഡപങ്ങൾ
ചിരിക്കുന്ന മാനം മേലേ
തരിക്കുന്ന ലോകം താഴേ
വസന്തമേ...

കുളിരാർന്ന കാട്ടുചോല
വിടരുന്നു ഞാറ്റുവേല
ഒരു കോടി രാഗമല്ലി
വിരിയിച്ച മേഘമാല
തിളങ്ങുന്ന മാനം മേലേ
ഉണരുന്ന ലോകം താഴേ

വസന്തമേ വാരിയെറിയൂ
വർണ്ണമോഹരാജികൾ 
ഹൃദന്തമേ വാരിയണിയൂ
സ്വർണ്ണ മോഹമാലകൾ
വസന്തമേ... 

Year
1969

മാനക്കേടായല്ലോ നാണക്കേടായല്ലോ (M)

Title in English
Maanakkedaayallo (M)

മാനക്കേടായല്ലോ  നാണക്കേടായല്ലോ 
മാളികപ്പുറത്തമ്മമാരേ (2)

കെട്ടുമുറുക്കഴിക്കാം - ഹൊയ്‌ 
കെട്ടുമുറുക്കഴിക്കാം - ഒഹൊയ്‌ 
കെട്ടുമുറുക്കഴിക്കാം - മെത്തനിവർത്തിയിടാം 
ഗാട്ടായി ഞങ്ങളില്ലേ - താഴത്ത്
ഗാട്ടായി ഞങ്ങളില്ലേ 
മാനക്കേടായല്ലോ  നാണക്കേടായല്ലോ 
മാളികപ്പുറത്തമ്മമാരേ

വർണ്ണ മണിമേടയിൽ വഴിമുട്ടിനിൽക്കും 
വായാടിക്കുരുവികളെ 
അല്ലിമലർ നുള്ളാൻ ആളയച്ചു തോറ്റ 
അല്ലിറാണി സേനകളേ 
മാനക്കേടായല്ലോ  നാണക്കേടായല്ലോ 
മാളികപ്പുറത്തമ്മമാരേ

Year
1969

മുത്തിലും മുത്തായ

Title in English
Muthilum muthaaya

മുത്തിലും മുത്തായ മണി മുത്തു കിട്ടി 
മുത്തിലും മുത്തായ മണി മുത്തു കിട്ടി 
മുത്തം തരാനൊരു മരതകം കിട്ടി 
ചിത്ര മനോഹര സ്വപ്നങ്ങളെന്റെ 
ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി 
മുത്തിലും മുത്തായ മണി മുത്തു കിട്ടി 

എത്രനാൾ എത്രനാൾ തേടിയലഞ്ഞു 
എത്രനാളെൻ മിഴി ചുറ്റും തിരഞ്ഞു 
പൊട്ടിച്ചിരിക്കുന്ന നിൻ തിളക്കത്തിൽ 
പൊട്ടിവിരിഞ്ഞെന്റെ രോമാഞ്ചവാടി 
(മുത്തിലും...)

എത്തി ഞാൻ എത്തി ഞാൻ ഈ രത്നഭൂവിൽ 
ചിറ്റല പാടുമീ സംഗീതഭൂവിൽ
നൃത്തം ചവിട്ടുന്നൊരെൻ മോഹജാലം 
മുട്ടി വിളിക്കുന്നു വാതിൽ തുറക്കൂ 

Year
1969

ഒരു കുടുക്ക പൊന്നു തരാം

Title in English
Oru kudukka ponnu tharaam

ഒരു കുടുക്ക പൊന്നു തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ
ഒന്നുമൊരരയുമൊരേഴും തന്നാലും
പെണ്ണിനെ കിട്ടൂല്ല നാത്തൂനേ
(ഒരു കുടുക്ക...)

മണിമണി പോലുള്ള പെണ്ണാണ്
കണ്ണ് മാനത്തുങ്കാവിലെ പൂവാണ്
മഞ്ചാടിനിറമുള്ള ചുണ്ടാണ്
ചുണ്ടിൽ മാതളപ്പൂവിലെ തേനാണ്

പത്തുകുടുക്ക പൊന്നു തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ
പത്തുമൊരരയുമൊരേഴും തന്നാലും
പെണ്ണിനെ കിട്ടൂല്ല നാത്തൂനേ
പത്തുകുടുക്ക പൊന്നു തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ

ഓടും തിര ഒന്നാം തിര

Title in English
Odum Thira

ഓടും തിര ഒന്നാം തിര
അന്നം തിര പൊന്നും തിര
ഒരു തിരമാലയിൽ കുളിച്ചു വന്നു
നക്ഷത്രപ്പൂവെളിച്ചം
ക്രിസ്മസ്സിൻ പൊൻ വെളിച്ചം

Pld man's solo

പാരിൽ വന്നു പാപഭാരം തീർക്കാൻ
പണ്ടീ നാളിൽ ദേവൻ യേശുബാലൻ (ഓടും തിര...)

ബെത്‌ലഹേമിലുള്ള പുൽത്തൊഴുത്തിലിന്നാൾ
ജാതനായ് ഉണ്ണിയേശു
സ്വർഗ്ഗ മണിമണ്ഡപം വിട്ടു മണ്ണിൽ വന്നവൻ
കന്യകാമേരി തൻ പുണ്യതനയനായ്
നക്ഷത്ര പൂ വെളിച്ചം
ക്രിസ്മസ്സിൻ പൊൻ വെളിച്ചം(ഓടും തിര...)

പീതാംബരധാരിയിതാ

Title in English
Peethambara Dhaariyitha

പീതാംബരധാരിയിതാ
വരവായ് പ്രിയതോഴി
പൂർണ്ണേന്ദു നിൻ സഖിയായി
നവമാലിക വിതറി (പീതാംബര..)

കാർ കൊണ്ടലും നിന്നിണ്ടലും
പെയ്തു പെയ്തു മാഞ്ഞു
പൂവിട്ട തരുവിൻ നെഞ്ചിൽ
പൂവള്ളികൾ ചാഞ്ഞു
പൂന്തെന്നൽ ചിലങ്കകളെ
പുൽകീ വേണുനാദം (പീതാംബര..)

കാളിന്ദിയും നുന്നുള്ളവും
ഓളം തല്ലിയൊഴുകും
മാകന്ദ മലർവിരിയായ്
നിൻ മാറിടമൊരുങ്ങും
രാജീവ നയനനതാ
രാധികേ നിൻ സുകൃതം (പീതാംബര..)

സന്ധ്യാപുഷ്പങ്ങൾ

സന്ധ്യാപുഷ്പങ്ങൾ ദീപാരാധനാ
മന്ത്രം കേട്ടുണർന്നു
എന്റെ മനസ്സിലെ ശ്രീകോവിൽ മണികൾ
നിന്റെ നാദം കേട്ടുണർന്നൂ
അവിടെയുമിവിടെയുമാരാധനാ
 ദീപാരാധനാ  (സന്ധ്യാപുഷ്പങ്ങൾ...)

ഗണപതിയേ ശരണം

ഗണപതിയേ ശരണം
ശിവസുതനേ ശരണം
കരിവദനാ വരദായകാ
കരുണാകരാ ശരനം

വിളിപ്പുറത്തോടി വരും വിഘ്നേശ്വരാ
വീര്യത്തിൻ നായകനാം ജ്ഞാനേശ്വരാ
തുമ്പിക്കരമുയർത്തൂ
അൻപോടീയേഴകളെ അനുഗ്രഹിക്കൂ
വിഘ്നേശ്വരാ  ജ്ഞാനേശ്വരാ  (ഗണപതിയേ..)

എതിർപ്പുകൾ തീർത്തൊഴിക്കൂ മനഘാത്മജാ
എന്നും നിൻ നിഴലിൽ ഞങ്ങളൊളി കണ്ടെങ്കിൽ
ഈ മണ്ണിൽ വിള നിറക്കൂ
ഇവിടത്തെ ശിലകളെയും ലതകളാക്കൂ
വിഘ്നേശ്വരാ  ജ്ഞാനേശ്വരാ  (ഗണപതിയേ..)