മകരമാസപൗർണ്ണമിയല്ലേ

മകരമാസപൗർണ്ണമിയല്ലേ ഇന്നെൻ
മന്ദാരങ്ങൾക്കുത്സവമല്ലേ
കാറ്റിനു ലഹരി
എൻ പാട്ടിനു ലഹരി
കാണാത്ത മട്ടിലെന്നെ
കാണുന്ന കണ്ണന്റെ കണ്ണിലും ലഹരി (മകര...)

മലരമ്പുകൾ മനസ്സിലേന്തി വന്നവൻ പ്രേമ
ഗന്ധർവ്വ വീണ മീട്ടി നിന്നവൻ
മായാജാലത്താൽ കന്യകാമനസ്സിലെ
മയൂരസിംഹാസനം വെന്നവൻ ഈ
മന്നവനാലെൻ മണിയറ  ധന്യമായ്
ധന്യമായ് (മകര...)

കതിർവസന്തം പുഞ്ചിരിയായ് ചൂടുവോൻ എന്നും
കാരുണ്യപുഷ്പവൃഷ്ടി ചെയ്യുവോൻ
ഗാനം പോയാലും തപസ്വിനിയാമെന്റെ
ഹൃദയത്തിൽ തേരോട്ടാനവൻ മാത്രം ഈ
കവിയരങ്ങാലെൻ ജീവിതം ധന്യമായ്
ധന്യമായ് (മകര...)

എങ്ങുമെങ്ങും നിറയും വെളിച്ചമേ

Title in English
engumengum nirayum

എങ്ങുമെങ്ങും നിറയും വെളിച്ചമേ
എൻ കരളിൽ കുടിയിരിക്കേണമേ
എന്റെ പാദമിടറാതിരിക്കുവാൻ
എന്നുമെന്നിൽ ദയ ചൊരിയേണമേ
(എങ്ങുമെങ്ങും..)

പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകം തരും ജ്ഞാനവും നീയല്ലോ
പുല്ലുമാടവും പൂമണി മേടയും
തുല്യമായ് തൊഴും ശക്തിയും നീയല്ലോ
(എങ്ങുമെങ്ങും..)

നല്ല ചിന്തയായ് എന്റെ മനസ്സിലും
നല്ല ഭാഷയായ് നാവിന്റെ തുമ്പിലും
നല്ല ചെയ്തിയായ് എന്റെ കരത്തിലും
നന്മയാം നീ കടന്നിരിക്കേണമേ
(എങ്ങുമെങ്ങും..)

Raaga

രാഗം താനം പല്ലവി പാടും

രാഗം താനം പല്ലവി പാടാം
രാഗിണീ നിനക്കായ്
രാധാമാധവ ഗീതങ്ങൾ പാടാം
രാധികേ നിനക്കായ് എൻ
രാധികേ നിനക്കായ് (രാഗം...)

കോവിൽ ശില്പത്തിൻ വടിവൊത്ത മേനി
ആകെയിളക്കി നീയാടി വരുമോ
പ്രനയഗന്ധരവ്വ സോപാനമേറി
പ്രഭവതാരമായ് നീ മിന്നി വരുമോ (രാഗം...)

കവനകൗമുദി പൂത്തുല്ലസിക്കും
കനകമംഗല്യരാവിൽ നീ വരുമോ
മദനരാജന്റെ മണിവില്ലു കുലയ്ക്കാൻ
മലരിനങ്ങൾ നീ കടമായ് തരുമോ (രാഗം..)

സ്വർണ്ണമല്ലി പുഷ്പവനത്തിൽ

Title in English
Swarnamalli pushpavanathil

സ്വര്‍ണ്ണമല്ലീപുഷ്പവനത്തിൽ...
അന്നൊരു പുലരിയിലോമന നിന്നു
വര്‍ണ്ണദേവത പോലെ
അഞ്ജനമിഴികളുമായി
സ്വര്‍ണ്ണമല്ലീപുഷ്പവനത്തില്‍

രാ‍ത്രിയിലൊളിവില്‍ വാനം പൂകിയ
പൂനിലാവിന്‍ ചേലാ
രാ‍ത്രിയിലൊളിവില്‍ വാനം പൂകിയ
പൂനിലാവിന്‍ ചേലാ
മന്നില്‍ മറന്നു കളഞ്ഞൊരു നൂലിഴ
നിന്നധരം ചിരിയാക്കി
നിന്‍ ചിരി കണ്ടു തളിര്‍ത്തു പൂവനം
നിന്‍മേനി കണ്ടു തരിച്ചു മാധവം
(സ്വര്‍ണ്ണമല്ലീ..)

ഉറങ്ങാൻ വൈകിയ രാവിൽ

Title in English
Urangaan vaikiya ravil

ഉറങ്ങാൻ - വൈകിയ - രാവിൽ
ഉറങ്ങാൻ വൈകിയ രാവിൽ
ഓർമ്മകൾ പുൽകിയ രാവിൽ
ഉള്ളിൽ രാഗതുഷാരകണങ്ങൾ
ഉതിർന്നിറങ്ങിയ രാവിൽ 
ഉതിർന്നിറങ്ങിയ രാവിൽ
(ഉറങ്ങാൻ...)

നിന്റെ നർത്തന മാധുരി നുകരാൻ
എന്റെ മിഴികൾ കൊതി കൊണ്ടു
നിന്റെ മേനിയിൽ ചുറ്റിപ്പടരാൻ
എന്റെ കൈകൾ കൊതി കൊണ്ടു
ഉറങ്ങാൻ വൈകിയ രാവിൽ

നിന്റെ വികാര തടാകം പൂകാൻ
എന്റെ സിരകൾ തോണികളായ്
നിന്റെ വസന്ത ഹൃദന്തം തഴുകാൻ
എന്റെ രാഗം വണ്ടുകളായ്
(ഉറങ്ങാൻ...)

Film/album
Year
1969

മഴവില്ലു കൊണ്ടോ മാണിക്യം കൊണ്ടോ

Title in English
Mazhavillu kondo

ആരിരോ ആരിരോ ആരിരോ ആരിരോ
ആരിരോ ആരിരോ ആരിരോ രാരിരോ

മഴവില്ലു കൊണ്ടോ മാണിക്യം കൊണ്ടോ
മാനത്തെ കുഞ്ഞിനു തൊട്ടിൽ കെട്ടി
കൺപീലി കൊണ്ടോ കരളിഴ കൊണ്ടോ
കണ്മണിക്കുഞ്ഞിനു തൊട്ടിൽകെട്ടി - ഞാനെൻ
കണ്മണിക്കുഞ്ഞിനു തൊട്ടിൽകെട്ടി

ഉള്ളിലെ ഉത്സവത്തേരു നീയല്ലയൊ
ഉണ്ണിയേ നീയെൻ കിനാവല്ലയൊ (2)
കാത്തു വിടർന്നൊരു കണിമലരല്ലയോ
കള്ളനെപ്പോലെ കടന്നു വന്നു
ആരിരോ ആരിരോ ആരിരോ ആരിരോ

Film/album
Year
1969

ആയിരം കുന്നുകൾക്കപ്പുറത്ത്

Title in English
aayiram kunnukalkkappurathu

ആയിരം കുന്നുകൾക്കപ്പുറത്തജ്ഞാത-
ഗോപുരമുണ്ടെന്നു കേട്ടിരുന്നു
ഗോപുരവാതിലിൽ വീണയുമായൊരു
ഗായകനുണ്ടെന്നും കേട്ടിരുന്നു (ആയിരം...)

ഗായകൻ പാടുന്ന ഗാനത്തിലീരേഴു-
ലോകങ്ങൾ വീണു മയങ്ങുമല്ലോ
ആ ശബ്ദധാരയിൽ എന്നുമനശ്വര-
പ്രേമസൗന്ദര്യം തുളുമ്പുമല്ലോ (ആയിരം..)

സ്വപ്നത്തിലെന്നും ഞാൻ കണ്ടു കൊതിക്കുമാ-
സ്വർഗ്ഗമെൻ മുന്നിൽ തെളിയുകില്ലേ
കല്യാണരൂപന്റെ കണ്മുനത്തല്ലെന്റെ
കണ്ണിലും കരളിലും കൊള്ളുകില്ലേ (ആയിരം..)

Film/album
Year
1969

തൊട്ടാൽ വീഴുന്ന പ്രായം

Title in English
Thottal veezhunna prayam

ഓഹോ.. ഹോ.. ഓഹോ.. ഹോ
തൊട്ടാൽ  വീഴുന്ന പ്രായം - പെണ്ണിനു
കെട്ടാൻ പറ്റിയ പ്രായം
കെട്ടിപ്പുണരാനോടി വരുമ്പോൾ
കെട്ടഴിച്ചോടാൻ മോഹം - പെണ്ണിനു
വിട്ടു പിരിയാൻ മോഹം (തൊട്ടാൽ..)

വേടനല്ല ഞാൻ വേളി കഴിക്കാൻ
ദാഹിച്ചെത്തിയ പാവം
പ്രണയം പൂവിടും പ്രായത്തിലെന്തിനു
പെൺപുലിയാണെന്ന ഭാവം (തൊട്ടാൽ..)

കാലു തെറ്റിയാൽ സാരമില്ല നിൻ
കരളു തെറ്റാതെ നോക്കൂ
കലി കയറിയ സുന്ദരീ - എന്റെ
ഹൃദയം താലിയായ് നൽകാം (തൊട്ടാൽ..)

Film/album
Year
1969