ഒരു കണ്ണിൽ ഒരു കടലിളകും

Title in English
Oru kannil Oru kadalilakum

ഒരു കണ്ണിൽ ഒരു കടലിളകും
കടലിൽ കോടിത്തിരയിളകും
കടലിൽ പ്രേമത്തിരയിൽ സ്വപ്ന-
കളിവള്ളം തുഴയും
ആരുടെ കണ്ണിൽ ആരുടെ കണ്ണിൽ
ആരോമലാളേ നിൻ കണ്ണിൽ
ഒരു കണ്ണിൽ ഒരു കടലിളകും
കടലിൽ കോടിത്തിരയിളകും

ഒരു ചുണ്ടിൽ ഒരു പൂ വിരിയും
പൂവിലൊരായിരമിതൾ വിരിയും
പൂവിൽ പൊന്നൊളിയിതളിൽ
പ്രേമത്തേൻ മധുവൂറി വരും
ആരുടെ ചുണ്ടിൽ ആരുടെ ചുണ്ടിൽ
ആരോമലാളേ നിൻ ചുണ്ടിൽ
ഒരു കണ്ണിൽ ഒരു കടലിളകും
കടലിൽ കോടിത്തിരയിളകും

യേശുമാതാവേ ജനനീ

Title in English
Yesumathaave janani

യേശുമാതാവേ ജനനീ ആശ്രയം നീയേ
കദനഭൂമിയിൽ നിൻകഴൽ ശരണം
കരുണതൻ കടലേ കരുണതൻ കടലേ
യേശുമാതാവേ ജനനീ ആശ്രയം നീയേ

ദൈവപുത്രനു ജന്മം നൽകി
ജനിമരണങ്ങളെ ജയിച്ചു
ദൈവപുത്രനു ജന്മം നൽകി
ജനിമരണങ്ങളെ ജയിച്ചു
തളരും ജീവനു സ്നേഹം പകർന്നു
ത്യാഗമഹാകാവ്യം രചിച്ചു
ജനനീ.....ജനനീ പ്രപഞ്ചജനനീ
യേശുമാതാവേ ജനനീ ആശ്രയം നീയേ

കാർത്തിക ഞാറ്റുവേല

Title in English
Karthika njattuvela

കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ
കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ
കുളിരിൻ മലരുതിരും പാതിരാവിൽ
കൂട്ടിന്നു പോരുമോ പൈങ്കിളിയേ
കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ
കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ

പൊടിയരിച്ചോറു തരാം പുഴുങ്ങിയ കപ്പതരാം
പൊന്നേ നിൻ കണ്ണിനൊക്കും കരിമീൻ വറുത്തുതരാം
വളവരയ്ക്കുള്ളിലെന്റെ തഴപ്പാ വിരിച്ചു തരാം
വൈക്കം കായലിലെ കുളിരുതരാം - കുളിരുതരാം

നടയിലെ വിളക്കണഞ്ഞു തൊടിയിലെ പൂവുലഞ്ഞു
നാണിച്ചു കാറ്റലകൾ കാടിന്റെ കതകടച്ചു
കരിമുകിൽകാവടികൾ മാനത്തു നിറ നിറച്ചു
കള്ളീ നീയിനിയും പിണക്കമാണോ - പിണക്കമാണോ

കവിളത്തു കണ്ണനൊരു കവിത

കവിളത്തു കണ്ണനൊരു കവിത കുറിച്ചു വെച്ചു
കണ്ണീരു വീണതു മാഞ്ഞു
ആനന്ദക്കണ്ണീരു വീണതു മാഞ്ഞു
ചുണ്ടത്തു കള്ളനൊരു പൂവിതൾ നുള്ളി വെച്ചു
ചുടു നെടുവീർപ്പിലതു കൊഴിഞ്ഞു (കവിളത്തു...)

ആലിംഗനത്തിൽ അലിഞ്ഞാടിയ നേരം മുന്നിൽ
ആയിരം പൂക്കണികൾ വിടർന്നു
അനുരാഗവസന്ത തളിരുകൾ നിറഞ്ഞു
പുളകമായവ മെയ്യിൽ പടർന്നു (കവിളത്തു..)

തോരാത്ത സ്വപ്നവർഷം തീരാത്ത രാഗവർഷം
ഓർമ്മയിൽ നിന്നും മായില്ലിനിയും
തിരുനാളിൻ രാത്രിയിൽ
ഉണർന്നിരുന്നതു പോൽ
പെരുമീനുദിക്കുവോളം കഴിഞ്ഞു (കവിളത്തു..)

കാറ്റിന്റെ വഞ്ചിയില്

Title in English
Kaattinte vanchiyilu

കാറ്റിന്റെ വഞ്ചിയില്
ഞാറ്റുവേലപ്പെണ്ണുണ്ട്
ഞാറ്റുവേലപ്പെണ്ണിൻ കയ്യിൽ
കസ്തൂരിക്കൂട്ടുണ്ട്
കർപ്പൂരച്ചെപ്പുണ്ട്

കാണാത്ത തോണിയിലെ
കന്നൽമിഴീ കല്യാണീ
ഞാറ്റുപാട്ടിന്നീരടി നീ
ഈണത്തിൽ പാടാമോ
ഈണത്തിൽ പാടാമോ
തത്തയ്യം തയ്യ താനേ
തത്തയ്യം തയ്യ താനേ
തിന്തിന്നം തിന്നാ താനേ
തിമി തിന്നി തിന്നാ താനേ

പച്ചനെല്ലിൻ കതിരു

Title in English
Pachanellin kathiru

ആ...ഓഹോ....
പച്ചനെല്ലിൻ കതിരു കൊത്തി
പറക്കും പൊൻ കിളിത്തത്തേ
നീ കണ്ടോ -പൊന്നാരമ്പിളിപ്പൂ
വിരിഞ്ഞതു കണ്ടോ
(പച്ച...)

ആവണിയും വന്നേനല്ലോ
അടിവാരം പൂത്തേനല്ലോ
ആവണിയും വന്നേനല്ലോ
അടിവാരം പൂത്തേനല്ലോ
കന്നിമാർക്കു പൊന്നു നൽകാൻ
പൗർണ്ണമിയും ചൊന്നേനല്ലോ
പൗർണ്ണമിയും ചൊന്നേനല്ലോ
(പച്ച...)

തേവിമലേലാടി നിൽക്കും
തേവതാരമയിലേ
പെണ്മയിലിൻ ചൂടു വേണോ
തേവതാരമയിലേ
വെളുത്ത വാവിൻ പാൽക്കടലിൽ
വെളുക്കുവോളം കൂടുവോമേ
ഇടയിളക്കിപ്പാടി വരൂ
നല്ലയിളം കന്നീ

താരം തുടിച്ചു

Title in English
Thaaram thudichu

താരം തുടിച്ചു നീലവാനം ചിരിച്ചു
മേലേമേലേ മേലേമേലേ..
ഭൂമി കോരിത്തരിച്ചു
തെന്നൽ പാടിത്തകർത്തു
നിഴൽ ആടിത്തിമിർത്തു
താഴെതാഴെ താഴെതാഴെ
(താരം..)

ആ നല്ല രാവിൽ ആയിരംപൂക്കൾ
ആരോമലേ നിന്റെ മേനിയിൽ പൂത്തു
ആ കുളിർമാലകൾ ഞാൻ ചാർത്തിയപ്പോൾ
ആയിരം പതിനായിരങ്ങളായ് തീർന്നു
ദീപം വിറച്ചു പ്രേമദാഹം ജ്വലിച്ചു
മേലേമേലേ മേലേമേലേ..
ദേഹം തേടിത്തളർന്നു
തെന്നൽ പാടിത്തളർന്നു
നിഴൽ ആടിപ്പുണർന്നു
താഴെതാഴെ താഴെതാഴെ
(താരം..)

താരുണ്യ പുഷ്പവനത്തിൽ

Title in English
tharunya pushpavanathil

താരുണ്യ പുഷ്പവനത്തിൽ
തളിർത്തല്ലോ പാരിജാതം
ആരോടുമോതാതെ
ആരോരും കാണാതെ
ആ നല്ല പൂമൊട്ടു ഞാൻ നുകർന്നു

ആ...താരുണ്യപുഷ്പവനത്തിൽ
തളിർത്തല്ലോ പാരിജാതം
ആരോടുമോതാതെ
ആരോരും കാണാതെ
തേനുണ്ണാൻ പാടി വന്നൊരു പാട്ടുകാരൻ

ശിശിരത്തിൻ മടിയിൽ ഞാൻ
വിറയാർന്നു വീഴുമ്പോഴും
വസന്തം നിൻ സിരതോറും
തുളുമ്പി നിൽക്കും
എരിവെയിൽക്കരവാളെൻ
ഇതളുകൾ തേടു൩ോഴും
കുളിരിളം തെന്നലായ് നീ
തഴുകി നിൽക്കും -തഴുകി നിൽക്കും
(താരുണ്യ...)

പിടിച്ചാൽ പുളിങ്കൊമ്പിൽ

പിടിച്ചാൽ പുളിങ്കൊമ്പിൽ പിടിക്കേണം
കുടിച്ചാൽ ഇളനീരു കുടിക്കേണം
പ്രേമിക്കുന്നെങ്കിൽ കൂടെ പഠിക്കുന്ന
പെണ്ണിനെ പ്രേമിക്കേണം

അടുത്താൽ മുളങ്കമ്പൊന്നൊടിക്കേണം
പിടിച്ചാൽ പുറത്തിട്ടു കൊടുക്കേണം
പ്രേമിക്കാനെത്തും പൂവാലന്മാരെ
പാഠം പഠിപ്പിക്കണം (പിടിച്ചാൽ..)

അതിനു വെച്ച വെള്ളം വാങ്ങിയേര്
ആ മുളയടുപ്പു താൻ മാറ്റിയേക്ക്
ഞങ്ങളു വിതയ്ക്കും ഞങ്ങളു കൊയ്യും
ഞങ്ങടെ വയലുകൾ പൈങ്കിളിയേ (പിടിച്ചാൽ...)

പൈങ്കിളിയായ് പണ്ട് ഞങ്ങൾ
പടക്കുതിരകളാണിന്ന്
അടുത്താലഗ്നിയായെരിയും
ആദർശധീരകൾ ഞങ്ങൾ (അടുത്താൽ...)

മംഗലപ്പാല തൻ പൂമണമൊഴുകി

മംഗലപ്പാല തൻ പൂമണമൊഴുകി
മനസ്സിലെ മണിനാഗമിളകി
ഇന്ദ്രവല്ലരീ ലത പോലീ രാവിൽ
എൻ സഖി പൂ ചൂടി മയങ്ങീ  (മംഗല...)

പഞ്ചമി വിളക്കിലെ തിരിയൂതിക്കെടുത്തി
പവിഴപ്പൊന്മേഘങ്ങളുമ്മ വെച്ചുറങ്ങി
ഉറക്കം നടിക്കുമെൻ ദേവിയെയുണർത്താൻ
ഉറക്കെപ്പാടുന്ന രാപ്പാടിയായ് ഞാൻ
ഉണരൂ ഓമനേ ഉണരൂ
ഉതിരുമാപ്പുളകപ്പൂവെനിക്കു തരൂ
എനിക്കു തരൂ (മംഗല...)