അമ്മേ അമ്മേ അമ്മേ എന്നാണെന്റെ കല്യാണം

അമ്മേ....അമ്മേ....അമ്മേ.....
എന്നാണെന്റെ കല്യാണം
വയസ്സു മുപ്പത്തഞ്ചായി
വർക്കിക്കു പിള്ളേരഞ്ചായി
കുട്ടനും കെട്ടി മമ്മതും കെട്ടി
കൂടെ പഠിച്ചവരെല്ലാം കെട്ടി (അമ്മേ....)

കാത്തിരുന്നു കാത്തിരുന്നു
കണ്ണിനു താഴെ കറുപ്പു വന്നു
കല്യാണക്കഥയോർത്തിരുന്നു
തലയിലിതാ നരയും വന്നു
ഇനിയുമിങ്ങനെയവധി കേൾക്കാൻ
ഇല്ല കരുത്തെന്നമ്മേ (അമ്മേ...)

സ്വത്തു വേണ്ട സ്വർണ്ണം വേണ്ട
സ്ത്രീധനമായഞ്ചു രൂപയും വേണ്ട
അമ്മ നാളെയൊരമ്മായിയമ്മ
അമ്മേടെ കൈയ്യിലൊരമ്പിളി വാവ
ഇനിയുമിങ്ങനെ മുന്നോട്ടു പോയാൽ
എന്തും നടക്കുമെന്നമ്മേ (അമ്മേ...)