ആകാശത്തിനു ഭ്രാന്തു പിടിച്ചു
ആകാശത്തിനു ഭ്രാന്തു പിടിച്ചു
അന്നാദ്യം മാനത്തു മിന്നലുദിച്ചു
വെള്ളിടിവെട്ടി പേമാരിപെയ്തു
അങ്ങനെ ഭൂമിക്കും ഭ്രാന്തുപിടിച്ചു
(ആകാശത്തിനു..)
വസന്തത്തിലവൾ പൊട്ടിച്ചിരിച്ചു
ഗ്രീഷ്മത്തിലവൾ കത്തിയെരിഞ്ഞു
വർഷത്തിലോ മനം തേങ്ങിക്കരഞ്ഞു
ഹേമന്തത്തിൽ വീണ്ടും മന്ദഹസിച്ചു
വീണ്ടും മന്ദഹസിച്ചു
(ആകാശത്തിനു...)
സൂര്യരശ്മിയിലാർത്തുചിരിക്കും
നീലവാനിനും കല്ലേറുകൊണ്ടു
ആ വ്രണങ്ങളുണങ്ങാതെ നിന്നൂ
അവയെ താരകങ്ങളെന്നു വിളിച്ചു
താരകങ്ങളെന്നു വിളിച്ചു
(ആകാശത്തിനു...)