തുറുപ്പുഗുലാനിറക്കി

തുറുപ്പുഗുലാനിറക്കി വിടെൻ ചേട്ടാ
വെട്ടാൻ വരുന്ന പോത്തിനോട്
വേദമോതാതെ (തുറുപ്പു...)

ഇടിയിൽ ഇസ്‌പേഡേഴിറക്കി
ക്ലാവർ ഗുലാനൗട്ട്
കൊണ്ട് കൊണ്ട് തളർന്ന കൈകൾ
കൊടുക്കുവാനും പഠിച്ചു
തല്ലേണ്ടപ്പോൾ തല്ലേണം
തഴുകേണ്ടപ്പോൾ തഴുകേണം (തുറുപ്പു....)

ആഡുദനായിരുന്ന മുഖം
ഡൈമനായി മാറി
വഴിയിൽ നിന്നു കമന്റടിക്കും
ക്രിട്ടിക്കാണീ ബോറൻ
പിടലിക്കൊന്നു കൊടുത്തേക്ക്
പത്രത്തിൽ പോയെഴുതട്ടെ
അനിയാ......ചേട്ടാ..... (സ്വരങ്ങൾ..... )[ തുറുപ്പു...]

പമ്പയാറ്റിലെ പളുങ്കുമണിത്തിര

പമ്പയാറ്റിലെ പളുങ്കുമണിത്തിര
പമ്പമേളം കൊട്ടീ അന്ന്
വള്ളം കളി കണ്ട് നീയൊരു വഞ്ചിയായി
മെല്ലെ ഞാനതിന്റെ തുഴയായി
തൈ തകതോം തിമിത്തോം
തൈ തകത്തോം ഐലസാ (പമ്പ....)

അമൃതവല്ലീ നിൻ നടയിൽ ആദിതാളം
അഴകുമുഖം അമ്പലത്തിലെ ദീപനാളം
ചിരി വിടർത്തും രാഗമതു മോഹനരാഗം
അതിൽ വിരിയും നല്ല താളം ചെമ്പടതാളം
പഞ്ചവാദ്യമേളയിൽ നീ ചെണ്ടയായി മാറി
കൊഞ്ചും മൊഴി ഞാനിലത്താളമായി മാറി (പമ്പ...)

മന്മഥനിന്നെന്നതിഥിയായി

മന്മഥനിന്നെന്നതിഥിയായി
മല്ലികപ്പൂ പെയ്യും രജനിയിലെൻ
കളിപ്പൊൻ വീണ മീട്ടുവാൻ മോഹമായി (മന്മഥ...)

ഗായകൻ എൻ പ്രേമഗായകൻ ഗന്ധർവ്വ
ഗാനവിശാരദനായ് വന്നവൻ
ഏഴു സ്വരങ്ങളാലേഴു സ്വർഗ്ഗങ്ങളെ
ഭൂമിയിലെത്തിക്കും തോഴനവൻ
ഇന്നൊന്നു പാടാനാ വീണക്കു നാണം
ഒന്നു തൊടാനെന്റെ വിരലിനും നാണം (മന്മഥ...)

നായകൻ എൻ ജീവനായകൻ വാസന്ത
മാധുരി മേനിയിൽ പൂശുന്നവൻ
ഏഴു സ്വരങ്ങളുമില്ലെങ്കിൽ പോലുമെൻ
പൂമണിക്കോവിലിൽ ദൈവമവൻ
ഇന്നു വരം തരാൻ ദേവനു നാണം
ഒന്നു ചോദിക്കാനെൻ നാവിനും നാണം (മന്മഥ...)

ചിത്രലേഖേ പ്രിയംവദേ

Title in English
chithralekhe

ചിത്രലേഖേ പ്രിയംവദേ
എത്രനാൾ സഹിച്ചീടും ഞാൻ
ചിത്രമെത്രയുമെൻ ദാഹം
വ്യർത്ഥമോയീ മനോരഥം 
ചിത്രലേഖേ പ്രിയംവദേ
എത്രനാൾ സഹിച്ചീടും ഞാൻ

മന്മഥോപമനെൻ നാഥൻ
മത്സഖീയെന്നനിരുദ്ധനും
എന്മടിയിൽ മയങ്ങിയെ-
ന്നിന്നലെയും സ്വപ്നം കണ്ടേൻ
ചിത്രലേഖേ പ്രിയംവദേ
എത്രനാൾ സഹിച്ചീടും ഞാൻ

സ്വപ്നം കഴിഞ്ഞു മിഴി തുറന്നു
സ്വർഗ്ഗം കൈ വിട്ടതായ് കണ്ടറിഞ്ഞു
അന്ധകാരത്തിൻ വദനം കണ്ടു
ആകെഭയന്നു ഞാൻ കണ്ണടച്ചു  

മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ

Title in English
Muthu kilungi

മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ
മുത്തമൊളിക്കും ചുണ്ടില്‍ ചിരി കിലുങ്ങീ
മുന്തിരിത്തേന്‍ കുടം തുളുമ്പീ‍
എന്‍ ചിന്തയില്‍ കവിതകള്‍ വിളമ്പീ
വിളമ്പീ - വിളമ്പീ
(മുത്തുകിലുങ്ങീ..)

ഓമനയൊരുവട്ടം പുഞ്ചിരിച്ചാല്‍
ഒരുനൂറിതളുള്ള പൂവിരിയും
ഓരോ ഇതളും വസന്തമാകും
ഓരോ വസന്തവും കഥപറയും
കഥപറയും പ്രേമകഥപറയും
മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ

കാമിനിപാടുന്ന രാഗമെല്ലാം
കാമന്റെ വില്ലിലെ ഞാണൊലികള്‍
ഓരോ സ്വരവും മധുരതരം
ഓരോ വര്‍ണ്ണവും പ്രണയമയം
പ്രണയമയം സ്വപ്നലഹരിമയം
(മുത്തുകിലുങ്ങീ..)

തുളസീവിവാഹനാളിൽ

Title in English
thulasivivaha nalil

തുളസീ വിവാഹനാളിൽ
തുംഗമാം ആകാശപ്പടവിൽ
വൃശ്ചികദ്വാദശി വിളക്കു വെച്ചു
വെറുതേ ഞാനതു കണ്ടു വേദനിച്ചു (തുളസീ...)

മഹാവിഷ്ണുവായ് നീ നിന്നു
തുളസിച്ചെടിയായ് ഞാൻ നിന്നു
ഭാവനതൻ പൊന്നമ്പലത്തിൽ
ഭാഗ്യദീപങ്ങളെരിഞ്ഞണഞ്ഞു (തുളസീ....)

ശിലാവിഗ്രഹം നീയെങ്കിൽ
കഴുകാം ഞാനെൻ കണ്ണീരാൽ
ഓർമ്മകൾതൻ മണിമന്ദിരത്തിൽ
മോഹഭംഗമായ് ഞാനടിയാം (തുളസീ...)

മായയാം മാരീചൻ മുൻപേ

Title in English
mayayam mareechan

മായയാം മാരീചൻ മുൻപേ
മനസ്സെന്ന ശ്രീരാമൻ പിൻപേ
മോഹമാം മൈഥിലി ദെവ്വി തൻ മുന്നിൽ
ദാഹാർത്തനായ് വരും വിധിയെന്ന രാവണൻ (മായയാം..)

ഓടിത്തളരുന്ന മനസ്സിന്റെ ബാണം
ഒരിക്കലുമേൽക്കാതെയോടുന്നു മായ
വനവീഥികളെ കൈ വെടിയുന്നു
മാനത്തു മറയുന്നു വിരഹിണി സീത (മായയാം...)

തേടിത്തളരുന്ന ദുഃഖമേ നിന്നെ
തിരക്കി വരില്ലിനി മായുന്ന മോഹം
ജീവിതമാകും രാമായണത്തിൽ
രാവണനാം വിധി വിജയിയാണെന്നും (മായയാം..)

സ്വപ്നം തരുന്നതും നീ

Title in English
Swapnam tharunnathum

സ്വപ്നം തരുന്നതും നീ
ദുഃഖം തരുന്നതും നീ
നിൻ ദാനപുഷ്പങ്ങൾ കയ്യേറ്റു വാങ്ങും
പൊൻ പൂത്തളികകൾ ഹൃദയങ്ങൾ
പാടുന്ന മാനവഹൃദയങ്ങൾ (സ്വപ്നം..)


നിന്റെ മന്ദിരമുറ്റത്ത് ഞങ്ങൾ തൻ
പിഞ്ചിളം പാദങ്ങളാടുന്നു
പിച്ച നടക്കുന്ന ഞങ്ങളെ നോക്കി നിൻ
മുത്തുവിളക്കുകൾ ചിരിക്കുന്നു
ആ വിളക്കുകളെന്നും തിളങ്ങട്ടെ
ആ നാമമെന്നെന്നും മുഴങ്ങട്ടെ (സ്വപ്നം...)

നിലാവോ നിന്റെ പുഞ്ചിരിയൊ

Title in English
nilavo ninte

നിലാവോ നിന്റെ പുഞ്ചിരിയോ
നിറച്ചു കവിതയെൻ കരളിൽ
കിനാവോ നിന്റെ തേന്മൊഴിയോ
നിറച്ചു ബാഷ്പമെൻ മിഴിയിൽ (നിലാവോ...)


നിശാപുഷ്പമോ നിൻ മിഴിയിതളോ
നിദ്രയിലരികിൽ കാവലിരുന്നു
എന്റെ തപസ്സോ നിന്റെ വയസ്സോ
എനിക്കീ മോഹത്തിൻ തേൻ‌കൂടു തന്നൂ (നിലാവോ...)

കഥാസ്വപ്നമോ കനകാധരമോ
കവിളത്തെഴുതി പുലരിച്ചിത്രം
കഴിഞ്ഞ രാവിലെ വിധുവോ വധുവോ
കുളിരല ചാർത്തീയോർമ്മകളിൽ (നിലാവോ...)

എന്റെ പുലർകാലം നീയായ്

Title in English
Ente pularkalam neeyaayi

ലാലലാലാലാ ലാലാ ഹൊയ്... 
ലാലലാലാലാ ലാലാ.... 

എന്റെ പുലർക്കാലം നീയായി
എന്റെ പൂക്കൾ നിൻ ചിരിയായ് (2)
ഞാനെന്നും നീയെന്നും
രണ്ടില്ലാ നാമൊന്നായ് (എന്റെ...)

മാദകലഹരി നിൻ ചുണ്ടിണയിൽ
വാക്കായ് വിടരുന്നു
താനേയൊഴുകും സംഗീതം നീ
ഞാനതിലലിയുന്നു (മാദകലഹരി..)

കോവിൽ വിളക്കാം നിൻ മിഴിയും
കോമളമീ മലർവാടികയും
ശാന്തിശാന്തിയെന്നേ ചൊല്ലി
പാടീ ഹംസഗീതങ്ങൾ (2)
എന്റെ പുലർക്കാലം നീയായി
എന്റെ പൂക്കൾ നിൻ ചിരിയായ് 
ലാലലാലാലാ ലാലാ....