നക്ഷത്രരാജ്യത്തെ നർത്തനശാലയിൽ

Title in English
Nakshathra rajyathe

നക്ഷത്ര രാജ്യത്തെ നർത്തനശാലയിൽ
രത്നം പൊഴിയുന്ന രാത്രി
മുത്തണിക്കിങ്ങിണി മേഘമിഥുനങ്ങൾ
മുത്തം പകരുന്ന രാത്രി
തങ്ങളിൽ കെട്ടിപ്പുണരുന്ന രാത്രി
ആഹഹഹാ....ആഹഹഹാ...ആഹഹാ...

നിറകതിർ താരകൾ....ആ....
നിറകതിർ താരകൾ നാണിച്ചു നോക്കുമ്പോൾ
നിഴലും നിലാവും പുണർന്നു
കരിമേഘക്കീറുകൾ കാറ്റടിച്ചോടുമ്പോൾ
കടലും കരയും പുണർന്നു
കൊതികൊള്ളും കരളുമായ് ഞാൻ കാത്തു നിന്നു
(നക്ഷത്ര രാജ്യത്തെ ...)

ചുണ്ടിൽ വിരിഞ്ഞത്

ചുണ്ടിൽ വിരിഞ്ഞതു പുഞ്ചിരിപ്പൂവോ
ചുംബനലഹരിയിൽ പൂക്കും നിലാവോ
കണ്ണിൽ തെളിഞ്ഞത് കനവിൻ പൂത്തിരിയോ
കരളിന്റെ കുളിരിന്റെ ദാഹപ്പൂന്തിരയോ (ചുണ്ടിൽ..)

മെയ്യിൽ കിളുർത്തത് രോമാഞ്ചത്തളിരോ
ഉള്ളിലെ സ്വപ്നത്തിൻ മഞ്ഞലക്കുളിരോ
നെഞ്ചിൽ ചിരിച്ചതു പഞ്ചകബാണൻ
കൊഞ്ചിച്ചു വളർത്തും പഞ്ചമം കിളിയോ (ചുണ്ടിൽ..)

കൈവിരൽത്തുമ്പിലും കസ്തൂരിഗന്ധം
കണ്മണീയഭിലാഷ സൗഗന്ധികം നീ
മുന്തിരിത്തേൻ ചിന്തും നിൻ ഗാനമാല്യം
മുള്ളിനെ പൂവാക്കും മായാമയൻ നീ (ചുണ്ടിൽ...)

തൊട്ടാൽ പൊട്ടും രസക്കുടുക്കേ

തൊട്ടാൽ പൊട്ടും രസക്കുടുക്കേ നീ
കിട്ടാനില്ലാത്ത പാരിജാതം
കെട്ടിപ്പിടിച്ചാൽ പൊട്ടിവിടരും
വിട്ടാലും പൂമണം പിന്നാലെ പോരും (തൊട്ടാൽ..)

ചിലങ്ക കെട്ടിയ നിൻ കാലിൽ
കുലുങ്ങി വീഴും താളപ്പൂ
മധുരക്കിങ്ങിണി നിൻ നാവിൽ അതിൽ
മയങ്ങിടുന്നു സംഗീതം (ചിലങ്ക...)

എന്തു പറഞ്ഞാലും അതു തേന്മഴയല്ലോ(2)[ തൊട്ടാൽ...]

വിളക്കു കത്തും നിൻ കണ്ണിൽ
തുളുമ്പി നിൽപ്പൂ‍ ശൃംഗാരം
ചിരിക്കും മുന്തിരിത്തേന്മുത്ത് നിന്റെ
ചൊടികൾ കുങ്കുമപ്പൂസത്ത് (വിളക്കു..)
മെല്ലെ നടന്നാലും അതു നടനമാണല്ലോ (2)[ തൊട്ടാൽ...]

സത്യത്തിൻ കാവൽക്കാരൻ

സത്യത്തിൻ കാവൽ‌ക്കാരൻ നീ
ധർമ്മത്തിൻ കൂട്ടുകാരൻ
കടമകൾക്കായി ജീവിതം
കടം കൊടുക്കും സേവകൻ (സത്യത്തിൻ..)

കർമ്മയോഗിയാം സ്നേഹിതൻ ഏവർക്കും
നന്മ ചെയ്തിടും  നായകൻ
അഭയം നൽകും ഹൃദയത്തെയെന്നുമോർക്കും
നാവിലൂറും രുചിയെന്നും മനസ്സിൽ നിറക്കും
നായ്‌ക്കളെത്ര മേലേ
മർത്ത്യരെത്ര താഴെ  (സത്യത്തിൻ..)

ഉരുള തന്ന കൈകൾ വണങ്ങും എന്നെന്നും
ഉറക്കമില്ലാതോടി നടക്കും
തെറ്റു ചെയ്തോരാരായാലും തേടിപ്പിടിക്കും
നീയാല്ലേ ഭൂമി കണ്ട നല്ല നീതിമാൻ
നായ്‌ക്കളെത്ര മേലേ
മർത്ത്യരെത്ര താഴെ  (സത്യത്തിൻ..)

Film/album

ഞായറാഴ്ചകൾ നമ്മുടെ സഖികൾ

ഞായറാഴ്ചകൾ നമ്മുടേ സഖികൾ
പ്രണയഗാഥ പാടിവരും കൂട്ടുകാരികൾ
കുരിശിൻ തൊട്ടിപ്പടവിൽ നിന്നെ പിടിച്ചു നിർത്തും
കുർബ്ബാന കൊള്ളാനെന്നെ വിളിച്ചുണർത്തും (ഞായറാഴ്ചകൾ..)

പ്രാർത്ഥനയിൽ മുഴുകി നമ്മൾ കണ്ണടക്കും
ഹൃദയങ്ങൾ കിളികളെപ്പോൽ ചിറകടിക്കും
എന്നുമെന്നും ഞായറാഴ്ചയായെങ്കിൽ
എന്നുമിങ്ങനെ കുർബാന കൊണ്ടെങ്കിൽ (ഞായറാഴ്ചകൾ..)

ജനമൊഴുകും വഴിയിൽ നമ്മൾ നിറഞ്ഞൊഴുകും
ഉയിരുകളിരുനദികളെ പോൽ പുണർന്നൊഴുകും
എന്നുമെന്നും ഘോഷയാത്രയായെങ്കിൽ
എന്നും നിന്റെ ഗന്ധം പുൽകാനായെങ്കിൽ (ഞായറാഴ്ചകൾ..)

Film/album

പ്രേമത്തിൻ വീണയിൽ

Title in English
Premathin veenayil

പ്രേമത്തിൻ വീണയിൽ സ്വരമുയർന്നൂ
ഗാനത്തിൻ യമുനയിൽ തിരമറിഞ്ഞു
ഈയനുഭൂതികൾ മധുപകർന്നു
ഇനിയൊഴുകാമിരു തോണികളായ് -
തോണികളായ് (പ്രേമ..)

സ്വപ്നമയൂരച്ചിറകുകളിൽ
സ്വർഗനിറങ്ങൾ പകർന്നവളേ
മനസ്സിൻ മായാവീഥികളിൽ
മഴവില്ലായി വിടർന്നവളേ
ഏഴു നിറങ്ങൾ പകർന്നു തരൂ
ഏദൻകനിയുടെ വീഞ്ഞു തരൂ
(പ്രേമ..)

കാത്ത കിനാവിൻ കല്പടവിൽ
കാൽത്തളയൊച്ചകൾ കേട്ടല്ലോ
കല്പനതൻ മണിമഞ്ചത്തിൽ
കൈവള തരിവള കിലുങ്ങിയല്ലോ
സ്വരമായ് ലയമായ് ഒഴുകിവരൂ
സ്വർഗ്ഗം മണ്ണിൽ കൊണ്ടു വരൂ
(പ്രേമ..)

പഞ്ചമിസന്ധ്യയിൽ

Title in English
Panchami sandyayil

പഞ്ചമിസന്ധ്യയിൽ
പാതിവിടർന്നൊരു
പരിഭവപുഷ്പം നിൻ കവിളിൽ
ഒരു ചുംബനത്താൽ
ഒരു സാന്ത്വനത്താൽ
ഓമനേയാമലർ കൊഴിയും
പകരം നാണത്തിൻ പൂവിരിയും
(പഞ്ചമി...)

കാഞ്ചനപ്പുഞ്ചിരിയിൽ
കവിതതൻ കാലവർഷം
സഖീ നിന്റെ ചെഞ്ചൊടിയിൽ
മധുമയ മോഹവർഷം
നിൻ സ്വപ്നവീണകളിൽ
നീലാംബരി നടനം
നിന്റെ പ്രതീക്ഷകളിൽ
രതിചന്ദ്രികാമധുരം
(പഞ്ചമി...)

പഞ്ചപാണ്ഡവസോദരർ നമ്മൾ

Title in English
Panchapandava sodarar nammal

പഞ്ചപാണ്ഡവസോദരർ നമ്മൾ
പാഞ്ചാലി നമ്മുടെ ധർമ്മപത്നീ
അഞ്ചുപേരെ വേട്ട ചഞ്ചലാക്ഷി
അമ്പിളിത്തെല്ലൊത്ത കോമളാംഗി (പഞ്ചപാണ്ഡവ..)

അർജ്ജുനാ കേൾക്ക നീ പൊന്നനിയാ
അരുതരുത് അപ്രിയമെന്റെ പേരിൽ
മല്ലീകളഭങ്ങളെയ്തു തോഴി
സല്ലപിക്കാനായ് ക്ഷണിച്ചിടുമ്പോൾ
പൊന്നുംമണിയറ വാതിലിൽ ഞാൻ
എൻ പാദുകങ്ങൾ അഴിച്ചു വെയ്ക്കും

ഭീമാ പരിഭവം തെല്ലുമില്ലാ
കാമിനി മൂലം കലഹമില്ലാ
അറിയാതെ വാതിൽ തുറന്നുപോയാൽ
ആ പാപം തീരാൻ ഞാൻ സന്യസിക്കാം
ദേശാടനം ചെയ്ത് നാൾ കഴിക്കാം
ഈരേഴു ലോകവും കണ്ടു വരാം
കണ്ടു വരാം - കണ്ടു വരാം

താരകേശ്വരി നീ

Title in English
Tharakeswari nee

താരകേശ്വരീ നീ തങ്കവിഗ്രഹം നീ
എന്റെ മനസ്സാം താമരമലരിൻ
പുഞ്ചിരിയായ മഹാലക്ഷ്മി നീ
(താരകേശ്വരി..) ആ...

ചിത്രലേഖ നീ എൻസ്വപ്നവീഥികൾ
ചിത്രാഞ്ജലികളാൽ അലങ്കരിക്കൂ
രത്നസുമങ്ങൾ വിടർന്നുകൊഴിയുമാ
പദ്മാധരം കൊണ്ട്‌ സൽക്കരിക്കൂ
പദ്മാധരം കൊണ്ട്‌ സൽക്കരിക്കൂ
ആ....(താരകേശ്വരീ..)

കാന്തിമതീ കാന്തിമതീ നീ
എൻ ജീവകാമനാ കാന്ത-
പ്രസരമായ്‌ ഒഴുകിവരൂ
കൽപതരുക്കൾ വളർന്നുവിലസുമെൻ
കൽപനവാടിയിൽ നീ പടരൂ
കൽപനവാടിയിൽ നീ പടരൂ
ആ....(താരകേശ്വരീ..)

പല്ലവി മാത്രം പറഞ്ഞു തന്നൂ

Title in English
Pallavi mathram

ആ.....
പല്ലവി മാത്രം പറഞ്ഞു തന്നൂ
പവിഴം കെട്ടിയ വീണതന്നൂ
പാടുവാനെന്നെ ഒരുക്കിനിർത്തീ
ഗായകനെങ്ങോ മറഞ്ഞു നിന്നൂ
(പല്ലവി..)

ജന്മാന്തരസ്മൃതി പുൽകിയുണർത്തുന്ന
സുന്ദരശൃംഗാര ഗാനം
പഞ്ചേന്ദ്രിയങ്ങളിൽ ഊറിപടരുന്ന
പാവന ചൈതന്യ ഗാനം
എങ്ങനെ ഞാൻ പൂർണ്ണമാക്കും
എൻ ദേവനരികിൽ ഇല്ലെങ്കിൽ
(പല്ലവി..)

വർണ്ണമനോഹര ദീപമഹോത്സവ
ഭംഗി തുളുമ്പുമീ രംഗം
എന്നിലെ സർഗ്ഗ പ്രതിഭാങ്കുരങ്ങളെ
പൊന്നണിയിക്കുന്ന രംഗം
എങ്ങനെ ഞാൻ ധന്യമാക്കും
എൻ ദേവനരികിൽ ഇല്ലെങ്കിൽ
(പല്ലവി..)