തമ്പുരാട്ടീ നിൻ

തമ്പുരാട്ടീ നിന്റെ കൊട്ടാരത്തിൽ രതി
പ്പൊൻപാവയാടും അന്തപ്പുരത്തിൽ
വന്നുവെങ്കിൽ താളമായി നിൻ
പൊന്നും ചിലമ്പിനെ പുൽകിയെങ്കിൽ (തമ്പുരാട്ടി...)

പൂത്തിറങ്ങും പൂത്തു പൂത്തിറങ്ങും
നക്ഷത്രവാനം പൂത്തിറങ്ങും
ആപാദചൂഡം രോമാഞ്ചക്കുളിരിൽ
ആറാടും തിരുമേനി
നിന്നോമൽമഞ്ചത്തിൽ
മന്ദാരമണം പൊങ്ങും
ഭൂപാളം പാടും പുലർകാലം വന്നാൽ
ആ ഗന്ധം ഞാൻ ചൂടും ഹാ  (തമ്പുരാട്ടി...)

പുഞ്ചിരിച്ചാലതു ചന്ദ്രോദയം

പുഞ്ചിരിച്ചാലതു ചന്ദ്രോദയം

പൊട്ടിച്ചിരിച്ചാലതു സൂര്യോദയം

ഇളം വെയിൽ കൊള്ളുന്നത് സുഖമോ

നറും നിലാവുണ്ണുന്നത് സുഖമോ 

രണ്ടും.... (പുഞ്ചിരി...)

അകലത്തു നിന്നാലരിയമൊട്ട്

ആലിംഗനത്തിൽ വിടർന്ന പൂവ്

പൂമൊട്ടു കാണുന്നത് സുഖമോ

പൂമാല ചാർത്തുന്നത് സുഖമോ

രണ്ടും.... (പുഞ്ചിരി...)

മയങ്ങിക്കിടന്നാൽ തളിരുമാല

മാറിലുയർന്നാൽ തരംഗമാല

തളിർമേനി പുൽകുന്നത് സുഖമോ

തരംഗത്തിലാടുന്നത് സുഖമോ

രണ്ടും.... (പുഞ്ചിരി...)

കാറ്റിലോളങ്ങൾ കെസ്സു പാടും

കാറ്റിലോളങ്ങൾ കെസ്സുപാടും കല്ലായിപ്പുഴയിൽ
കധകൾ ചൊല്ലി മരമൊഴുകും കല്ലായിപ്പുഴയിൽ
കുളിരുകേറും വളവരയുമായ് തുഴഞ്ഞു നീങ്ങുന്നു
കുളിരുമാറ്റും കുറുമ്പിപ്പെണ്ണേ നിന്റെ കെട്ടുവള്ളം (കാറ്റിലോളങ്ങൾ )

തലശ്ശേരിയിലെത്തിയപ്പോൾ തരിവളവാങ്ങീ
കൈലിവാങ്ങീ      കണ്മഷിവാങ്ങീ
കുങ്കുമചെപ്പു വാങ്ങീ
കരിംകൂന്തലിൽ കോർത്തു കിടക്കാൻ
കൈതപ്പൂ കരുതീ
കാത്തിരിക്കും കടവു തേടി നിന്റെ കെട്ടുവള്ളം കാറ്റിലോളങ്ങൾ )

മാവു പൂത്തു തേന്മാവു പൂത്തു

Title in English
maavu poothu thenmaavu poothu

മാവു പൂത്തു തേൻമാവു പൂത്തു
മാനോടും മലഞ്ചരുവിൽ
മയിലാടും മലഞ്ചരുവിൽ
വാകപൂത്തു - നെന്മേനിവാക പൂത്തു
മാവു പൂത്തു തേൻമാവു പൂത്തു

ഗാനത്തിൽ കുളിച്ചു നിൽക്കും
ഗ്രാമമാം കന്യകതൻ മാറിടമണിയുന്ന
മാണിക്യ പൊൻപതക്കം പോലെ
ആറ്റിന്റെ കരയിൽ...
ആറ്റിന്റെ കരയിൽ കുടയേന്തി നില്പൂ
ആറ്റുവഞ്ചി -പൂത്തൊരാറ്റുവഞ്ചി
മനസ്സു പോലെ -എന്റെ മനസ്സു പോലെ
മാനോടും മലഞ്ചരുവിൽ
മയിലാടും മലഞ്ചരുവിൽ
പറന്നുപാടി പൈങ്കിളി പറന്നുപാടി
മാവു പൂത്തു തേൻമാവു പൂത്തു

നീലക്കരിമ്പിന്റെ നാട്ടിൽ

Title in English
neelakarimbinte naattil

ആഹാ നീലക്കരിമ്പിന്റെ നാട്ടിൽ - ഒരു 
നീല താമരപ്പൊയ്ക
താമരപ്പൊയ്കയിൽ പൂനുള്ളാൻ വന്ന 
തങ്കക്കുടത്തിനെ കണ്ടവരുണ്ടോ
തങ്കക്കുടത്തിനെ കണ്ടവരുണ്ടോ - ഓഹോ 
നീലക്കരിമ്പിന്റെ നാട്ടിൽ

നീലക്കരിമ്പിന്റെ നാട്ടിൽ - ഒരു 
നീല താമരപ്പൊയ്ക
താമരപ്പൂനുള്ളും തോഴിയെ തേടും 
പ്രേമസ്വരൂപനെ കണ്ടവരുണ്ടോ (2) - ആഹാ 
നീലക്കരിമ്പിന്റെ നാട്ടിൽ

സ്വർണ്ണക്കിന്നരി സാരിയുടുത്ത് 
സ്വപ്നം പോലവൾ ഈവഴി വന്നാൽ
സ്വർഗ്ഗം ഭൂമിയിൽ പൂത്തു വിളയാടും - ഹൊയ്‌

മാൻ മിഴികളിടഞ്ഞൂ തേൻ ചൊടികളുണർന്നൂ

Title in English
maan mizhikalidanju

മാൻ മിഴികളിടഞ്ഞൂ തേൻ ചൊടികളുണർന്നൂ
തളിർമേനി നളിനംപോൽ കുളിർമാല ചൂടി നിന്നു 
അരുതേ അരുതേ ആ കനി തിന്നരുതേ 
മാൻ മിഴികളിടഞ്ഞൂ തേൻ ചൊടികളുണർന്നൂ

മദിച്ചു തുള്ളും മായാലഹരിയിൽ
മനസ്സു മുങ്ങുന്നു
ശരിയുടെ മുന്നിൽ തെറ്റിൻ ഗോപുരം
ഉയർന്നു പൊങ്ങുന്നു
തകരുകയില്ലീ ഗോപുരം
പിൻതിരിയുകയില്ലീ യൗവനം 
മാൻ മിഴികളിടഞ്ഞൂ തേൻ ചൊടികളുണർന്നൂ
തളിർമേനി നളിനംപോൽ കുളിർമാല ചൂടി നിന്നു 

പുളകമുന്തിരിപ്പൂവനമോ നീ

Title in English
pulakamunthiri poovanamo

പുളകമുന്തിരിപ്പൂവനമോ നീ
പൂജയ്ക്കൊരുക്കിയ പൂത്താലമോ
അമരാവതിയിലെ അമൃതനിർഝരിയോ
അഴകിൻ യമുനാനദിയോ 
അഴകിൻ യമുനാനദിയോ 
(പുളകമുന്തിരിപ്പൂ..)

കണ്ണിൽ കൗമുദി വിടരുന്നു നിൻ
മാറിൽ താമര പിടയുന്നു
പ്രണയിനീ നിൻ ഇടയിളകുമ്പോൾ
പ്രേമകവിതകൾ തുളുമ്പുന്നൂ 
പ്രേമകവിതകൾ തുളുമ്പുന്നൂ
(പുളകമുന്തിരിപ്പൂ..)

നടയിൽ നദിയുടെ ലയഭാവം നിൻ
ചൊടിയിൽ ചുംബനസുഖദാഹം
ഒരു നിമിഷം നിൻ നളിനപുടത്തിൽ
കരിനീലവണ്ടായൊളിച്ചോട്ടേ 
കരിനീലവണ്ടായൊളിച്ചോട്ടേ 
(പുളകമുന്തിരിപ്പൂ..)

നിശാഗീതമായ് ഒഴുകി ഒഴുകി വരൂ‍

Title in English
nisaageethamaai ozhuki

നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ
നീ വരൂ നീ വരൂ നിത്യമോഹനഗാനമായ് 
നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ
നീ വരൂ നീ വരൂ നിത്യമോഹനഗാനമായ്

ഗഗനസീമയിലിടറിവീണൊരു രജതതാരക മായവേ
എന്റെ ഹൃദയവസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ
എന്റെ ഹൃദയവസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ
നീന്തി വരൂ....ആ...ആ.....നീന്തി വരൂ...ആ...ആ...
നീന്തി വരൂ നീന്തി വരൂ നിത്യമാദകഗീതമായ്
നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ
നീ വരൂ നീ വരൂ നിത്യമോഹനഗാനമായ്

കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ

Title in English
Kilukile chirikkumen

കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ എന്റെ
കിന്നരഗായകൻ വരുമല്ലോ
സംഗീതം ചൊരിയുമെൻ കിളിമകളേ - എന്റെ
ശൃംഗാരഗന്ധർവൻ  വരുമല്ലോ (കിലുകിലെ..)

മാണിക്യമലർമഞ്ചം വിരിക്കും - ഞാനെൻ
മന്മഥരൂപനെ ഒരുക്കും
അതിഥികളേങ്ങാനും വന്നാൽ - അവൻ
അണിയറയിൽ പോയൊളിക്കും (കിലുകിലെ..)

വായുവിൽ കൈമുദ്ര വരയ്ക്കും - ഞാനെൻ
മാനസനാഥനെ വിളിക്കും
മണിയറ വാതിൽ തുറക്കും - തെന്നൽ
മലർവനിയിൽ പോയൊളിക്കും (കിലുകിലെ...)

തിരുവാഭരണം ചാർത്തി വിടർന്നു

Title in English
Thiruvabharanam charthi vidarnnu

ആ.... ആ.....
തിരുവാഭരണം ചാർത്തിവിടർന്നു
തിരുവാതിര നക്ഷത്രം
പ്രിയദർശിനി നിൻ ജന്മദിനത്തിൽ
ഹൃദയം തുടികൊട്ടുന്നൂ ഹൃദയം തുടികൊട്ടുന്നൂ

ധനുമാസത്തിൻ ശിശിരക്കുളിരിൽ
തളിരുകൾ മുട്ടിയുരുമ്മുമ്പോൾ
തളിരുകൾ മുട്ടിയുരുമ്മുമ്പോൾ
മധുരമനോഹര മാധവ ലഹരിയിൽ
മുഴുകാൻ ലതികകൾ വെമ്പുമ്പോൾ
മുഴുകാൻ ലതികകൾ വെമ്പുമ്പോൾ
തളിരണിയട്ടേ നിൻ ഭാവനകൾ
മലരണിയട്ടേ നിൻ വനികൾ
ലാലലാല ലാല ലാല ലാലാ ലാലാലാ...
ലാലലാല ലാല ലാല ലാലാ ലാലാലാ...
ആ.....
(തിരുവാഭരണം...)