ആകാശത്തിനു ഭ്രാന്തു പിടിച്ചു
അന്നാദ്യം മാനത്തു മിന്നലുദിച്ചു
വെള്ളിടിവെട്ടി പേമാരിപെയ്തു
അങ്ങനെ ഭൂമിക്കും ഭ്രാന്തുപിടിച്ചു
(ആകാശത്തിനു..)
വസന്തത്തിലവൾ പൊട്ടിച്ചിരിച്ചു
ഗ്രീഷ്മത്തിലവൾ കത്തിയെരിഞ്ഞു
വർഷത്തിലോ മനം തേങ്ങിക്കരഞ്ഞു
ഹേമന്തത്തിൽ വീണ്ടും മന്ദഹസിച്ചു
വീണ്ടും മന്ദഹസിച്ചു
(ആകാശത്തിനു...)
സൂര്യരശ്മിയിലാർത്തുചിരിക്കും
നീലവാനിനും കല്ലേറുകൊണ്ടു
ആ വ്രണങ്ങളുണങ്ങാതെ നിന്നൂ
അവയെ താരകങ്ങളെന്നു വിളിച്ചു
താരകങ്ങളെന്നു വിളിച്ചു
(ആകാശത്തിനു...)
അസ്തമയത്തിലും മോഹസിന്ദൂരം
ആർക്കോ വേണ്ടിയണിയുന്നു മർത്ത്യൻ
ആരുമില്ലൂഴിയിൽ ഭ്രാന്തനല്ലാതെ
ആത്മാവിലോടിയൊളിക്കുന്നു ഞാനും
ഓടിയൊളിക്കുന്നു ഞാനും
(ആകാശത്തിനു...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page