മാപ്പുതരൂ മാപ്പുതരൂ

Title in English
Maappu tharoo

മാപ്പു തരൂ ..
മാപ്പു തരൂ മാപ്പു തരൂ
മലവേടന്മാരേ

പിരിഞ്ഞുപോയ പാലാണു ഞാന്‍
പിഴച്ച പെണ്ണാണു ഞാന്‍
താളം തെറ്റി കൊഴിയുമീ പൂവില്‍
കനിവു കാട്ടുക നിങ്ങള്‍
മാപ്പു തരൂ മാപ്പു തരൂ
മലവേടന്മാരേ

മന്മഥകേളിയില്‍ മതി മയങ്ങീ
മറ്റൊരു പുരുഷനു കീഴടങ്ങീ
സ്ഥാ‍നാഭിമാനങ്ങള്‍ മറന്നു പോയീ
മനസ്സിന്റെ താളം പിഴച്ചു പോയീ
മാപ്പു തരൂ മാപ്പു തരൂ
മലവേടന്മാരേ

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം (D)

Title in English
Chandrikayil aliyunnu (D)

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

താരകയോ നീലത്താമരയോ
നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം

മരുഭൂമിയിൽ മലർ വിരിയുകയോ

Title in English
Marubhoomiyil malar viriyukayo

മരുഭൂമിയില്‍ മലര്‍വിരിയുകയോ - എന്‍
മനസ്സിലും മോഹം വിടരുകയോ
മരുഭൂമിയില്‍ മലര്‍വിരിയുകയോ

മധുരംനിന്മൊഴി എന്‍ഭാവനയില്‍
മദകരഭാവം പകരുകയോ
മരുഭൂമിയില്‍ മലര്‍വിരിയുകയോ

മറ്റൊരു ദേവന്റെ പാദതളിരില്‍ 
പുഷ്പാഞ്ജലി നീ തൂകുമ്പോള്‍
ദീപാരാധനയില്ലാതിരുളില്‍
കേഴുമീ ശിലയെ ഓര്‍ത്തിടുമോ
മരുഭൂമിയില്‍ മലര്‍വിരിയുകയോ

ഇല്ലൊരു പൂവിതള്‍ ഇല്ലൊരു കൈത്തിരി
ഇവിടെ വിളക്കുകള്‍ കരയുന്നു
നിര്‍മ്മാല്യവുമായ് നീ പോകുമ്പോള്‍
തിരിഞ്ഞുനിന്നെന്നെ നോക്കിടുമോ
മരുഭൂമിയില്‍  മലര്‍വിരിയുകയോ

പടർന്നു പടർന്നു കയറീ പ്രേമം

Title in English
padarnnu padarnnu kayari premam

പടർന്നു പടർന്നു കയറീ പ്രേമം
പവിഴക്കൊടി പോലെ
മനസ്സിൻ ചില്ലയിൽ മന്ദാരച്ചില്ലയിൽ
വസന്തം ചുംബനമുദ്രകളേകിയ
മാണിക്യക്കൊടി പോലെ 
പടർന്നു പടർന്നു കയറീ പ്രേമം
പവിഴക്കൊടി പോലെ

വിടർന്നു വിടർന്നു വിലസുകയായി
വികാരപുഷ്പങ്ങൾ
പറന്നു പുണർന്നു പ്രതീക്ഷ തന്നുടെ
പരാഗശലഭങ്ങൾ - മോഹന
പരാഗശലഭങ്ങൾ 

വള൪ന്നു വള൪ന്നു മൂടി ഹൃദയം
വാസര സ്വപ്നങ്ങൾ
ഉണ൪ന്നു ചൊരിഞ്ഞു നില്പൂ പുലരി
സിന്ദൂര കിരണങ്ങൾ - സുന്ദര 
സിന്ദൂര കിരണങ്ങൾ 
പടർന്നു പടർന്നു കയറീ പ്രേമം
പവിഴക്കൊടി പോലെ

രതിദേവതാശില്പമേ

രതിദേവതാശില്പമേ
രംഗമണ്ഡപ രോമാഞ്ചമേ
അജന്താഗുഹയിലെ സംഗീതമേ
അമ്പലച്ചുവരിലെ ശൃംഗാരമേ  (രതിദേവതാ...)

മന്വന്തരങ്ങളെ മടിയിൽ വളർത്തിയ
മന്ത്രവാദിനികൾ
സംസ്കാരത്തിന്നഴികളുയർത്തിയ
സിന്ധു ഗംഗാനദികൾ
അവരുടെ ഗാനങ്ങൾ കേട്ടു വളർന്നോരഹല്യയല്ലേ നീ
കവിയുടെ ദാഹം രൂപമായി
കല്ലിൽ തുളുമ്പും ഗാനമായി (രതിദേവതാ...)

മന്ത്രോച്ചാരണ യമുനയിൽ നീന്തിയ
സന്ധ്യാദേവതകൾ
വേദപുരാണത്തപ്പടവുകൾ താണ്ടിയ
ദേവർഷീ ഹൃദയങ്ങൾ
അവരിലുമനുരാഗ ഭാവന നെയ്തോരഭിനിവേശം നീ
മതത്തിൻ ശക്തിശിലയായ്
മദിച്ചു തുള്ളും കാമമായ് (രതിദേവതാ...)

ഉദയകാഹളം ഉയരുകയായി

Title in English
Udaya kaahalam

ആ....
ഉദയ കാഹളം ഉയരുകയായി
ഉദ്യാനവീഥികള്‍ ഉണരുകയായി
പ്രകൃതീദേവിതന്‍ പൊന്നമ്പലത്തില്‍
പ്രഭാത ശ്രീബലി തുടങ്ങുകയായി
പ്രഭാത ശ്രീബലി തുടങ്ങുകയായി

ആ ...ആ ....ആ...
തുഷാര ഗംഗയില്‍ നീരാടി നില്‍പ്പൂ
തുളസികള്‍ പൂക്കും മലയാടിവാരം
മുകളില്‍ അചഞ്ചല സുന്ദരവാനം
കുളി കഴിഞ്ഞീറന്‍ ഉടുക്കും മേഘം
മലരേ മലരേ മനസ്സാം മാതളമലരേ
നീ മാത്രമിനിയും ഉണരാത്തതെന്തേ
ഉണരാത്തതെന്തേ ആ....
(ഉദയ കാഹളം..)

പുഷ്പങ്ങൾ ഭൂമിയിലെ

പുഷ്പങ്ങൾ ഭൂമിയിലെ നക്ഷത്രങ്ങൾ
സ്വപ്നങ്ങൾ ജീവനിലെ പൂക്കളങ്ങൾ
മാനത്തും മണ്ണിലും മിന്നിത്തിളങ്ങുന്ന
പ്രാണന്റെ രോമാഞ്ചനൂപുരങ്ങൾ (പുഷ്പങ്ങൾ...)

പ്രണയാർദ്ര മധുവൂറും പ്രമദ പ്രസൂനങ്ങൾ
ഉണർന്നു നിന്നാജ്ഞയാലകതളിരിൽ
വളരുകയായെന്റെ ഭാവന വാനമായ്
തെളിയുകയായ് തിരുവാതിരയും(പുഷ്പങ്ങൾ...)

പിരിഞ്ഞു പോയാലുമെന്റെ കരൾത്തുടിപ്പിൽ
പ്രിയമേറും നിന്നോർമ്മയിലലിഞ്ഞു ചേരും
തെളിനീല വാനിലെ മണിമുത്തു താരവും
കുളിരലപ്പൂക്കളും വിരിയുവോളം (പുഷ്പങ്ങൾ...)

സെപ്തംബറിൽ പൂത്ത പൂക്കൾ

സെപ്തബറിൽ പൂത്ത പൂക്കൾ എന്റെ
സ്വപ്നാടനത്തിൻ സഖികൾ
വാടിയിന്നവ മണ്ണിൽ വീണു
നെഞ്ചിൽ
വാടാത്തൊരോർമ്മയായ് പടർന്നൂ
ഡാർലിംഗ് ഓ മൈ ഡാർലിംഗ്
ഐ ലവ് യൂ, ഐ ലവ് യൂ (സെപ്തംബറിൽ...)

മദ്ധ്യവേനലവധിയിലെ
മന്ദഹസിക്കും യാമിനികൾ
മായാത്ത സങ്കല്പ സുന്ദരികൾ
മാധവ സുഖഗാന പല്ലവികൾ
ഐ റിമംബർ ഐ റിമംബർ
ദോസ് മിഡ് സമ്മർ നൈറ്റ് ഡ്രീംസ്
ലലല ലലല ലലല
ലലല ലലല
സെപ്തബറിൽ പൂത്ത പൂക്കൾ എന്റെ
സ്വപ്നാടനത്തിൻ സഖികൾ

 

മറക്കാനാവില്ലാ നാള്

മറക്കാനാവില്ലാ നാള് അന്ന്
ഭരണങ്ങാനത്ത് പെരുന്നാള്

പെരുന്നാള് കൂടാതെ കുർബ്ബാന കൊള്ളാതെ
പ്രിയനെ തേടി വന്നൂ
മാലാഖ എന്നോമന മാലാഖ
മറക്കാനാവില്ലാ നാള്...
മാലാഖയ്ക്ക് നീയെന്തു നൽകീ
മൗനങ്ങൾ പാടുമീ മനസ്സു നൽകീ
മനസ്സും കൊണ്ടവളെവിടെ പോയ്
മണിയറയ്ക്കുള്ളിലെ ഗാനമായി (2)
മറക്കാനാവില്ലാ നാള്....

ഓശാന പാടിയെൻ നിശ്വാസങ്ങൾ
ഒലിവിലയേന്തിയെൻ സങ്കല്പങ്ങൾ
മനസ്സും മനസ്സും ലയിച്ചു ചേർന്നാൽ
ഓരോ നാളും പെരുന്നാളല്ലേ (2)
മറക്കാനാവില്ലാ നാള്....

മരച്ചീനി വിളയുന്ന മലയോരം

മരച്ചീനി വിളയുന്ന മലയോരം
ഈ മലയാളി പെണ്ണിന്റെ സാമ്രാജ്യം (മരച്ചീനി..)
മിഴിയിൽ തേനമ്പുകൾ ഒരുനൂറു
ഇരുപത്തഞ്ചിലും പതിനാറു.. (മരച്ചീനി..)

മൂക്കിന്റെ തുമ്പത്ത്‌ കെറുവാണു
ഇവൾ മുള്ളായ്‌ മാറുന്ന പൂവാണു ഓാ... (മൂക്കിന്റെ..)
കലി തുള്ളിപോയാൽ ഇടം വലമില്ല
കടിഞ്ഞാണില്ലത്ത കുതിരയാണു.. (മരച്ചീനി..)

മുണ്ടിന്റെ പിൻ ഞൊറി രണ്ടു മുഴം
ഈ നാവിന്റെ നീളം നാലു മുഴം
പരിഭവം തീർന്നാൽ പാൽകടലാണു
പകർന്നാൽ തീരാത്ത മധുരമാണു (2) (മരച്ചീനി..)