ജോബ്

Alias
കെ വി ജോബ്
Name in English
Job

 

 എറണാകുളത്ത് വര്‍ഗ്ഗീസ് കിണറ്റിന്‍കരയുടെയും അന്നയുടെയും മകനായി 1929ല്‍ ജനിച്ചു. എം എസ് രാജഗോപാലന്‍ ഭാഗവതര്‍, വി കെ രാഘവമേനോന്‍, എം ആര്‍ ശിവരാമന്‍നായര്‍ എന്നിവരായിരുന്നു കര്‍ണ്ണാടകസംഗീതത്തിലെ ഗുരുക്കള്‍. ജിതേന്ദ്ര പ്രതാപില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. നാടകങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. എറണാകുളത്തെ ആസാദ് ആര്‍ട്സ് ക്ളബുമായുള്ള ബന്ധമാണ് ജോബിനെ നാടകങ്ങളിലെത്തിച്ചത്. 1955ല്‍ ഭാരമുള്ള കുരിശുകള്‍ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട് പ്രശസ്തനായി.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കുവെള്ളം  എന്ന ഗാനത്തിന് സംഗീതം നിര്‍വഹിച്ച ജോബ് ഒരാള്‍കൂടി കള്ളനായി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടാണ് സിനിമയിലെത്തിയത്. '65 ല്‍ റിലീസായ റോസിയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. മൊത്തം അഞ്ച് സിനിമകളില്‍ ഇരുപതോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.

2003 ഒക്ടോബറില്‍ അന്തരിച്ചു.
ഭാര്യ: ഗ്രേസ്.
മക്കള്‍: അജയ്, ജെയ്സണ്‍.
 

സ്വർഗ്ഗപ്പുതുമാരൻ വന്നൂ

Title in English
Swargaputhumaaran vannu

ആ....
സ്വർഗ്ഗപ്പുതുമാരൻ വന്നൂ സുന്ദരിപ്പെണ്ണേ
സുറൂമയിട്ടൊരുങ്ങടീ പെണ്ണേ - സുന്ദരിപ്പെണ്ണേ

നാരങ്ങാക്കവിളത്ത് നാണം വന്നൊളിച്ചു
നക്ഷത്രക്കണ്ണിലെ സ്വപ്നങ്ങൾ ചിരിച്ചു
സ്വർഗ്ഗപ്പുതുമാരൻ വന്നൂ സുന്ദരിപ്പെണ്ണേ

ഇല്ലത്തെപ്പെണ്ണിനെ വേളികഴിക്കാൻ
കൊല്ലത്തുകാരൻ ചെറുക്കൻ വന്നൂ
നാദസ്വരത്തിന്റെ നാദലഹരിയിൽ
നാലുകെട്ടാകെത്തരിച്ചു നിന്നൂ
നാലുകെട്ടാകെത്തരിച്ചു നിന്നൂ

Year
1969
Music

സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു

Title in English
sandyaragam maanju kazhinju

സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു
സാന്ധ്യതാരക മിന്നി മറഞ്ഞു
താരകപ്പൊന്മിഴി പൂട്ടിയുറങ്ങൂ 
താമരമലരുകളേ - ഓര്‍മ്മതന്‍ 
താമരമലരുകളേ
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു

കഴിഞ്ഞതെല്ലാം നിഴലുകള്‍ മാത്രം
കൊഴിഞ്ഞുപോയ കിനാവുകള്‍ മാത്രം
പകലിന്‍ വേനലില്‍ കത്തിയെരിഞ്ഞു
പകലിന്‍ വേനലില്‍ കത്തിയെരിഞ്ഞു
പനിനീര്‍ വാടികകള്‍ - ആശതന്‍
പനിനീര്‍ വാടികകള്‍
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു

സ്വാതിതിരുനാളിൻ കാമിനീ

Title in English
Swathi thirunaalin kaamini

സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
ത്യാഗരാജനും ദീക്ഷിതരും
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണർത്തിയ
സംഗമമോഹിനീ
തപസ്സുചെയ്തുണർത്തിയ
സംഗമമോഹിനീ
സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
സ്വാതിതിരുനാളിൻ കാമിനീ

ശൃംഗാരഭാവനയോ

ശൃംഗാരഭാവനയോ ലജ്ജ തൻ
സംഗീതകാമനയോ
ചെന്താമരപൂങ്കവിളിൽ പടരും
സിന്ദൂരമേതു സഖീ (ശൃംഗാര...)

നിന്റെ മനോഹരമന്ദസ്മിതമൊരു
ഗംഗയാറാകും അതിൽ
എന്റെ ഹൃദയകുതൂഹലധാരകൾ
യമുനയായ് ചേരും
കാണുക കാണുക കണ്മണിയീ
പ്രണയവേണീ സംഗമം  (ശൃംഗാര...)

എന്റെ കിനാവിൻ അംബരസീമയിൽ
ചന്ദ്രോദയമാകും അതിൽ
നിന്റെ മോഹതരംഗാവലികൾ
സാഗരമായുയരും
കാണുക കാണുക കണ്മണിയീ
പ്രണയമോഹനസംഗമം  (ശൃംഗാര...)

രാഗവും താളവും വേർപിരിഞ്ഞു

Title in English
Ragavum thalavum

രാഗവും താളവും വേർപിരിഞ്ഞു
ഗാനത്തിൻ നൂപുരം ചിതറിവീണു
നാദം നിലച്ചു നർത്തനവേദിയിൽ
നമ്മെയോർത്തിരുൾ പൊട്ടിച്ചിരിച്ചു
രാഗവും താളവും വേർപിരിഞ്ഞു
ഗാനത്തിൻ നൂപുരം ചിതറിവീണു

ഹൃദയകല്ലോലിനി പ്രണയമന്ദാകിനി
ഇനിയേതു കടലിലേക്കൊഴുകും നീ
വിരഹത്തിൻ മരുഭൂവിൽ തടവിലായി നീ
വിധിയുടെ വേനലിൽ വരണ്ടു പോയി
രാഗവും താളവും വേർപിരിഞ്ഞു
ഗാനത്തിൻ നൂപുരം ചിതറിവീണു

മധുരസ്വപ്നങ്ങളേ മദനഹംസങ്ങളേ
മറവിതൻ തീരത്ത് മയക്കമായോ
മനസ്സിലെ മാനസ്സ സരസ്സൊഴിഞ്ഞു
മലരറ്റു ജലമറ്റു തടം കരഞ്ഞു

ശരത്കാല ചന്ദ്രിക

Title in English
sarathkala chandrika

ശരത്കാലചന്ദ്രിക വിടപറഞ്ഞു....ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു (2)
ഇരുൾ പടർന്നീടുമീ കൂടിനെയുറക്കാൻ ഇനിയെന്തു പാടും നീ രാക്കുയിലേ
ഇരുൾ പടർന്നീടുമീ കൂടിനെയുറക്കാൻ ഇനിയെന്തു പാടും നീ രാക്കുയിലേ
ഇനിയെന്തു പാടും നീ രാക്കുയിലേ
ശരത്കാലചന്ദ്രിക വിടപറഞ്ഞു....ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു

മയിലിനെ കണ്ടൊരിക്കൽ

Title in English
mayiline kandorikkal

ഓ..ഹോ..ഓ..ഹോ...
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ 
മയില്‍വാഹനമാക്കി.. എന്‍മനം ഞാന്‍ മയില്‍വാഹനമാക്കി
ആ... ആ...(മയിലിനെ.. )
പൊന്നുംകനവുകള്‍തന്‍ പൊന്നമ്പലമതിലകത്തു
എന്നുമെഴുന്നള്ളത്ത്‌.. എന്നുമെഴുന്നള്ളത്ത്‌

മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ
മയില്‍വാഹനമാക്കി.. നിന്‍മനം നീ മയില്‍വാഹനമാക്കി..

ഒന്നു ചിരിക്കാൻ എല്ലാം മറക്കാൻ

ഒന്നു ചിരിക്കാൻ ഹാ ഹാ ഹാ...
ഒന്നു ചിരിക്കൻ എല്ലാം മറക്കാൻ
ഒരിക്കൽ കൂടി ഞാൻ കുടിച്ചൊട്ടേ - (ഒന്നു ചിരിക്കാൻ..)
മരിക്കാൻ അവർ തന്ന വിഷം നുകർന്നല്ലോ-
മറവിയെ പുണർന്നു ഞാൻ ജീവിപ്പൂ (ഒന്നു ചിരിക്കാൻ..)

ആാ..ആാ...ആാ..ആഹാഹാ.....
സത്യം ദഹിച്ച ചിതയിൽ എന്റെ
സ്വപ്നങ്ങളേയും ഞാൻ ഹോമിച്ചു (സത്യം..)
ആ ചിതാഭസ്മത്തിൻ മദ്യലഹരിയാൽ
ആയിരം റീത്തുകൾ ഞാൻ സമർപ്പിച്ചു (ഒന്നു ചിരിക്കാൻ..)

പൊട്ടിത്തകർന്ന മനസ്സിൽ എത്ര ചിത്രങ്ങൾ
ഇന്നും തെളിഞ്ഞു നിൽകൂ (പൊട്ടിതകർന്ന..)
ആ ദുഖ ചിത്രങ്ങൾ തെളിയാതിരിക്കാൻ
മദ്യത്തിൽ നനയിച്ചു (ഒന്നു ചിരിക്കാൻ..)

നദിയിലെ തിരമാലകൾ ചൊല്ലി

നദിയിലെ തിരമാലകൾ ചൊല്ലി
കരയിലെ നിറമാലകൾ ചൊല്ലി
പുലരി വന്നു വീണ്ടും പുലരി വന്നു
എനിക്കു മാത്രം ഉദയമിന്നും അസ്തമയം (നദിയിലെ...)

മനസ്സെന്ന കിലുക്കാം ചെപ്പുടഞ്ഞു പോയ്
കിനാവിന്റെ മഞ്ചാടികൾ കൊഴിഞ്ഞു പോയി
അവ പെറുക്കി കോർത്തു ചാർത്താൻ പ്രിയ വരില്ലല്ലോ
എനിക്കു പാടാൻ പകൽകിനാവിൻ  രാഗമില്ലല്ലോ (നദിയിലെ...)

നിറഞ്ഞതും ഒഴിഞ്ഞതും കഥ മാത്രമായി
നിലാവിന്റെ പൂങ്കാവെനിക്കിരുൾ മാത്രമായി
കടലിന്നറിയാം നദി തൻ നാവിൽ തുടിച്ചിടും ദാഹം
കണ്മണീ നീയറിയുകില്ലെന്നാത്മാവിൻ ദാഹം (നദിയിലെ...)