സ്വപ്നത്തിൽ വന്നവൾ ഞാൻ

Title in English
Swapnathil vannaval

സ്വപ്നത്തിൽ വന്നവൾ ഞാൻ
സ്വരധാര പെയ്തവൾ ഞാൻ
മധുരാനുഭൂതിതൻ വർണ്ണരേണുക്കളാൽ
മഴവില്ലു തീർത്തവൾ ഞാൻ - നിൻമനസ്സിൽ
മഴവില്ലു തീർത്തവൾ ഞാൻ  (സ്വപ്നത്തിൽ..)

അഴകിന്റ്റെ വനങ്ങളിൽ തപസ്സിരുന്നു
ആനന്ദസ്വർഗ്ഗങ്ങൾ കീഴടക്കി
ആയിരമായിരമാഷാഢരാത്രികൾ
ആരാധകർക്കായി ഞാനൊരുക്കി
സുമവാടിയിൽ സുമവേദിയിൽ
മധുപാത്രവും മധുരമോഹവും
തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ..)

സങ്കല്പവൃന്ദാവനത്തിൽ പൂക്കും

Title in English
Sankalpa Vrindaavanathil

സങ്കല്പവൃന്ദാവനത്തിൽ പൂക്കും
സൗഗന്ധികമേ പറയൂ
നിന്നിലുലാവും നറുമണമേതൊരു
കന്നൽ മിഴിയുടെ സ്വന്തം (സങ്കല്പ...)

മാന്ത്രികനിദ്രയിലെന്നെ ലയിപ്പിച്ച
മായിക സൗരഭപൂരം
ആത്മഹർഷങ്ങളിലാലോലമാടുന്നോ
രനുരാഗ ഹേമന്തഗന്ധം
ആരു നൽകീ നിനക്കാരു നൽകീ  (സങ്കല്പ...)

മാസ്മരശക്തിയാലെന്നെയടുപ്പിച്ച
മായാമനോഹരവർണ്ണം
ഓരോ കിനാവിന്റെ തേനിതൾത്തുമ്പിലും
ഒളിയിട്ടു നിൽക്കുന്ന വർണ്ണം
ആരു നൽകീ നിനക്കാരു നൽകീ  (സങ്കല്പ...)

ആദത്തിൻ അചുംബിത

ആദത്തിൻ അചുംബിത മൃദുലാധരത്തിൽ
ആദ്യമായ് തുളുമ്പിയ മധുരദാഹം
ഹവ്വ തൻ സിരകളിലഗ്നി പടർത്തിയ
യൗവന സുരഭില പുഷ്പഗന്ധം
അനുരാഗം-അതാനനുരാഗം (ആദത്തിൻ..)

മാനോടൊത്തു വളർന്നവളേ
മന്മഥ കഥയറിയാത്തവളേ
കണ്ടു മുട്ടി കീഴടക്കിയ ഗന്ധർവ്വസംഗീതമനുരാഗം
കാലമാമനശ്വര കവിഭാവനയിൽ
ശാകുന്തളങ്ങൾ തുടരുന്നു-ഇന്നും തുടരുന്നു (ആദത്തിൻ..)

സാമ്രാജ്യങ്ങൾ തകർത്തവരേ
ദൈവങ്ങളായ് വളർന്നവരേ
മോഹനലോചനപൂവമ്പാൽ വീഴ്ത്തിയ
മോഹിനീ നർത്തനമനുരാഗം
കാലത്തിന്നനശ്വര രാജാങ്കണത്തിൽ
ജോസഫൈൻ നിന്നു ചിരിക്കുന്നു-ഇന്നും ചിരിക്കുന്നു(ആദത്തിൻ..)

സങ്കല്പത്തിൻ തങ്കരഥത്തിൽ

Title in English
Sankalpathin Thanka Radhathil

സങ്കൽപ്പത്തിൻ തങ്കരഥത്തിൽ 
തമ്പുരാട്ടി എഴുന്നള്ളി 
സംഗീതത്തിൻ നൂപുരനൗകയിൽ 
സർവ്വാംഗസുന്ദരി എഴുന്നള്ളി 
(സങ്കൽപ്പത്തിൻ..)

അനുഭൂതിത്തിരമാലകൾ തഴുകി 
ആശാതീരം കുളിർ തൂകി 
ആത്മാവിൻ നവനീതസുമങ്ങൾ 
അനുരാഗത്തിൻ മണമേകി 

ആ... അംശുദായികേ നിന്മിഴിയമ്പിൽ 
അലരിതൾപോൽ ഞാൻ അടരുന്നു 
ആർദ്ര മനോഹരം നിൻ മധുരാധരം 
ആലിലപോലെ വിറയ്ക്കുന്നു 

ആ... ഹിന്ദളരാഗം പാടും തെന്നലിൽ 
മന്ദം മലരുകൾ മലരുന്നു 
നിൻ പുളകോജ്ജ്വല ഗാനനിലാവിൽ 
മന്ദാരവലതയായ്‌ ഞാൻ - ഒരു
മന്ദാരവലതയായ്‌ ഞാൻ

നീലത്താമരപ്പൂവേ

Title in English
Neelathaamara poove

നീലത്താമരപ്പൂവേ നിന്നെ
നിറകണ്ണുകളാൽ കണ്ടു ഞാൻ
അരുണോദയത്തിൻ അന്തപ്പുരത്തിൽ
അനഘ സ്വപ്നപ്രഭയിൽ 
(നീല...)

ഒരു മഞ്ഞുതുള്ളിയായ് നിൻ പത്മതീർഥത്തിൽ
അലിയുവാൻ എൻ ജീവനാഗ്രഹിച്ചു
ഒരു സൂര്യരശ്മിയായ് നിൻ കവിൾത്തേനിതൾ
തഴുകുവാനെൻ ജീവനാഗ്രഹിച്ചു 
(നീല..)

എന്തിനെന്നോർക്കാതെയെന്നെയറിയാതെ
എൻ സ്വപ്നരംഗമണിഞ്ഞൊരുങ്ങി
എങ്ങെന്നറിയാതെയെത്തിപ്പിടിക്കുവാൻ
എന്റെ സങ്കല്പം പറന്നു നീങ്ങി 
(നീല....)

Film/album

ഓടക്കുഴൽ വിളി

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും...
ഒരു ദ്വാപര.. യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും...
ഒരു ദ്വാപര.. യുഗസന്ധ്യയില്‍.(2).
ആദിയ ദിവ്യാനുരാഗലമാം രാസ
രാസ ക്രീഡാകഥയിലെ നായികേ..
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...

ഗാനശാഖ

എന്നും ചിരിക്കുന്ന സൂര്യന്റെ

Title in English
Ennum chirikkunna

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. )

എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 )
കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. )

ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
ഈ മുഗ്ദ്ധ ഭൂപാള രാഗം (2)
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )

ഗാനശാഖ

കവിളത്തെ കണ്ണീർ കണ്ടു

കവിളത്തെ കണ്ണീർ കണ്ടു
മണിമുത്താണെന്നു കരുതി
വിലപേശാനോടി വന്ന
വഴിയാത്രക്കാരാ..
വഴിയാത്രക്കാരാ.. (കവിളത്തെ.. )

കദനത്തിൽ തേങ്ങൽ കേട്ടു..
പുതുരാഗമെന്നു കരുതി..
ശ്രുതിചേർക്കാനോടിയെത്തിയ
വഴിയാത്രക്കാരാ..വഴിയാത്രക്കാരാ.
.

എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ
കണ്ണുകൾ നനയുകയാണോ.. (2 )
നിന്നുടെ സുന്ദര രാജധാനിയിൽ
എന്നെ വിളിക്കുകയാണോ.. (2 )
ഇന്നെന്നെ വിളിക്കുകയാണോ.. (കവിളത്തെ.. )