കരിനീലക്കണ്ണുള്ള പെണ്ണേ

കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്നു നുള്ളീ.. (2)
അറിയാത്ത ഭാവത്തിലെന്തൊ
കുളിരളകങ്ങളെന്നോടു ചൊല്ലീ
കരിനീല കണ്ണുള്ള പെണ്ണേ..

ഒരു കൊച്ചു സന്ധ്യയുദിച്ചു.. മലർ
കവിളിൽ ഞാൻ കോരിത്തരിച്ചു..(2)
കരിനീല കണ്ണു നനഞ്ഞു.. എന്റെ
കരളിലെ കിളിയും കരഞ്ഞു..
കരിനീല കണ്ണുള്ള പെണ്ണേ..

ഒരു ദുഃഖ രാത്രിയിൽ നീയെൻ
രഥമൊരു മണ‍ൽ കാട്ടിൽ വെടിഞ്ഞു (2)
അതുകഴിഞ്ഞോമനേ നിന്നിൽ
പുത്തനനുരാഗസന്ധ്യകൾ പൂത്തു (കരിനീല..)

കദനത്തിൻ കാട്ടിലെങ്ങോ

ഓ...
കദനത്തിൻ കാട്ടിലെങ്ങോ
കരിയില കൂട്ടിലെങ്ങോ
കരൾ നൊന്തു കഴിയുമെൻ‍
കുരുവി കുഞ്ഞേ
പനിമതിയറിയാതെ
പാതിരാവറിയാതെ
പവിഴചിറകു നീര്‍ത്തി
പറന്നു പോരൂ (കദനത്തിൻ..)

മണിമലര്‍ കാവിലെങ്ങോ
മകരനിലാവിലെങ്ങോ
മകരന്ദ ലഹരിയിൽ മയങ്ങിവീഴാം
മലര്‍വനമറിയാതെ
മധുമാസമറിയാതെ
മമ ജീവനേ ഒഴുകിപ്പോരൂ (കദനത്തിൻ..)

ഗാനശാഖ

അനുരാഗലോല നീ അരികിലെല്ലെങ്കിൽ

അനുരാഗലോല നീ അരികിലെല്ലെങ്കില്‍
അഴകെനിക്കെന്തിനു തോഴീ..
അഴകെനിക്കെന്തിനു തോഴീ.. (അനുരാഗലോല..)
വിരലില്ല കയ്യില്‍ മീട്ടുവാനെങ്കില്‍ (2
വീണയെന്തിനു തോഴീ..

മണമുള്ള പൂക്കള്‍ മലരുകില്ലെങ്കില്‍
മധുമാസമെന്തിനു തോഴീ..(2)
മലരിന്റെ ചുണ്ടില്‍ മധുപനില്ലെങ്കില്‍ (2
മകരന്ദമെന്തിനു തോഴീ (അനുരാഗലോല..)

ഒരു മുത്തമേകാന്‍ ഒരുവളില്ലെങ്കില്‍
അധരങ്ങളെന്തിനു തോഴീ (2)
ഒരു നിദ്രതീര്‍ന്നാല്‍ ഉണരുകില്ലെങ്കില്‍ (2)
കനവുകളെന്തിനു തോഴീ..(അനുരാഗലോല നീ..)

ഗാനശാഖ

മാലേയമണിയും മാറിൻ രാവിൽ

മാലേയമണിയും മാറിൽ രാവിൽ
മയങ്ങി ഞാൻ നിലാവിൽ(2)
മന്മഥചിന്താ ഗന്ധവുമായി
മങ്ങിനടന്നു തെന്നൽ..(മാലേയമണിയും..)

നിന്റെ പീലീക്കണ്ണിനുള്ളിലെ
നീലഗോപുരവാതിലിലെ.. (2)
പിരിയാത്ത പ്രേമ കാവൽക്കാരികൾ(പിരിയാത്ത..)
പ്രിയനെ നോക്കിയിരുന്നു.. മയങ്ങും
പ്രിയനെ നോക്കിയിരുന്നു.. (മാലേയമണിയും..)

എന്റെ ഹൃദയസ്പന്ദനമന്നൊരു
മന്ത്രസംഗീതമായൊഴുകീ.. (2)
അനുതാപ ചലനം പോലെ നിൻ ഹൃദയം(2)
അതിന്റെ ചരണം പാടി.. മൃദുവായ്..
അതിന്റെ ചരണം പാടി.. (മാലേയമണിയും..)

ഗാനശാഖ

ഒരു പ്രേമകവിത തൻ

ഒരു പ്രേമകവിത തൻ പൂഞ്ചിറകിൽ
ഒരുമിച്ചുയരാമെന്നോമലാളേ
ആ രാഗത്തിൻ മയിൽ വാഹനത്തിൽ
ആടിപ്പറക്കാമെന്നോമലാളേ (ഒരു പ്രേമ..)

സങ്കല്പജാലം വിടർത്തുമാ വാനിലെ
ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം
സ്വർണ്ണം വിതയ്ക്കുന്ന നക്ഷത്രബിന്ദുക്കൾ
വർണ്ണമലർപ്പന്തൽ പൂക്കളാക്കാം
നീ വരുന്നോ പ്രിയേ
നീ വരുന്നോ  (ഒരു പ്രേമ..)

ചിന്താതരംഗം തുടിക്കുന്ന സാഗരം
താണ്ടുവാനീ ഗാനം തോണിയാകും
മുത്തശ്ശി ചൊല്ലിയ യക്ഷിക്കഥയിലെ
നിത്യസൗന്ദര്യങ്ങൾ സ്വന്തമാകും
നീ വരുന്നോ പ്രിയേ
നീ വരുന്നോ  (ഒരു പ്രേമ..)

മണിയടി എങ്ങും മണിയടി

മണിയടി എങ്ങും മണിയടി
അമ്പലത്തിൽ മണിയടി
പള്ളികളിൽ മണിയടി
പള്ളിക്കൂടത്തിൽ മണിയടി (മണിയടി...)

ആഫീസിൽ ചുവരു പോലും
നാണിക്കും മട്ടിൽ
ആരാധനയില്ലാത്ത മണിയടി
കാഷ്വൽ ലീവു കിട്ടാൻ ട്രാൻസ്ഫറില്ലാതാക്കാൻ
ഇങ്ക്രിമെന്റ് ചുളുവിൽ കിട്ടാൻ മണിയടി
കൈമണിയടി
എന്റെ കൈയ്യിൽ മണിയില്ലല്ലോ
എനിക്കു നായെ വണങ്ങാനുമറിയില്ലല്ലോ (മണിയടി...)

തരംഗമാലകൾ പാടീ

തരംഗമാലകൾ പാടി നിന്റെ
തരിവളക്കുയിലുകളേറ്റു പാടി
അളക നർത്തകികളാടി നിന്റെ
തിരുനെറ്റി ശൃംഗാരവേദിയായി (തരംഗ...)

കളകളമൊഴുകുമീ കാട്ടാറും
കരളേ നിൻ പ്രായവുമൊരുപോലെ
കുതിക്കും കുതറിത്തെറിക്കും കുണുങ്ങി
ച്ചിരിക്കും പിന്നെക്കരയും
ചിരിക്കും ചിണുങ്ങും നടുങ്ങും
ചിലപ്പോൾ പരിഭവം പറയും (തരംഗ...)

നിറകതിർ പെയ്യുന്ന വാനവും
കുവലയമിഴികളുമൊരു പോലെ
തെളിയും തിരകൾ ഞൊറിയും നിറങ്ങൾ
വിടർത്തും പിന്നെപ്പിണങ്ങും
തുടിക്കും തുളുമ്പും പെയ്യും
ചിലപ്പോൾ മഴവില്ലു വരയ്ക്കും(തരംഗ...)

ജലതരംഗം നിന്നെയമ്മാനമാടി

Title in English
Jalatharangame ninne

ജലതരംഗം നിന്നെയമ്മാനമാടി
കുളിരിന്റെ കൈയ്യിൽ നീ ആലോലമാടി
എന്നിട്ടുമുരുകാത്ത വെണ്ണനെയ് പ്രതിമേ
എൻ മനോരാജ്യം നീ കൈയ്യടക്കി
ജലതരംഗം നിന്നെയമ്മാനമാടി

പവിഴപ്പൊന്മേനിയിൽ വെള്ളിപ്പളുങ്കായ്
ജലകണമിറ്റുന്നു മുകരുന്നു തെന്നൽ
മുത്തുകളടരുമ്പോൾ പൂക്കുന്നു മേനി
ആ പൂക്കൾ കോർക്കുവാൻ കൊതിക്കുന്നെന്നധരം
(ജലതരംഗം..)

വടിവൊത്ത കണങ്കാലിൻ നിഴലൊപ്പും മാർബിൾ
പരിഭവിച്ചവ മായ്ക്കാൻ വെയിൽനാളമിളകി
തെളിഞ്ഞ നിൻ പാദങ്ങൾ നനഞ്ഞ പത്മങ്ങൾ
അവ താങ്ങും പൂമരം കനി നൽകുമിന്ന്
(ജലതരംഗം..)

നീലാഞ്ജനമലയില്

നീലാഞ്ജന മലയില്
നീലിയെന്നൊരു മലക്കുറത്തി
നീലാംബരി പാടിയാടിടും
നീലവാർക്കുഴലി ഒരു
നീലവാർക്കുഴലി (നീലാഞ്ജന...)

ഒരു കാതം വഴി നടന്ന്
വെയിലു കൊണ്ട് പെണ്ണു വരുമ്പോൾ
മറുവഴിയേ നടന്നു വന്നൂ പൊന്നു തമ്പുരാൻ
തലയ്ക്കു മേലേ കുടകറക്കി
തമ്പുരാൻ വിളിച്ചു
തമ്പുരാന്റെ വിളി കേട്ട്
നെഞ്ചിൽ മൈന ചിലച്ചു  (നീലാഞ്ജന...)

ഒരു കാതം കൂടെ നടന്ന്
നാണം വിറ്റു പെണ്ണു വർമ്പോൾ
മറുവഴിയേ വിടപറഞ്ഞു പൊന്നു തമ്പുരാൻ
മറഞ്ഞു നിന്നു കത്തിയെറിഞ്ഞു
തമ്പുരാൻ നടന്നു
തമ്പുരാന്റെ കൈയ്യൊപ്പും
ചോര വീണു നനഞ്ഞു  (നീലാഞ്ജന...)

ഒരു സ്വപ്നത്തിന്നളകാപുരിയിൽ

ഒരു സ്വപ്നത്തിന്നളകാപുരിയിൽ
ഒരു വീണ വായിച്ചു കേട്ടു ഞാൻ
ആ വീണ മീട്ടിയ ഗന്ധർവ്വനാ‍രോ
ആ മാറിൽ തുളുമ്പിയ രതിറാണിയാരോ
ഞാനായിരുന്നെങ്കിൽ അവൾ
ഞാനായിരുന്നെങ്കിൽ (ഒരു സ്വപ്ന.....)

ശൃംഗാരപദങ്ങൾ മദനവികാരത്തിൻ
പൂങ്കാറ്റിലാടുമാ ചുണ്ടിൽ
ഉമ്മവച്ചുലഞ്ഞേനേ ഞാൻ
ഉള്ളിൽ ചേർന്നലിഞ്ഞേനേ
തേടിത്തേടി ഞാനാടും
ആടിയാടി ഞാൻ വാടും  (ഒരു സ്വപ്ന.....)

സംഗീതദലങ്ങൾ രജനി തൻ കഴലിൽ
അഞ്ജലിയായിടും നേരം
നിൻ നെഞ്ചിൽ വിടർന്നേനേ ഞാൻ
നിൻ സ്വർഗ്ഗമായേനേ
പാടിപ്പാടി നീ തേടും
തേടിത്തേടി നീ ചൂടും  (ഒരു സ്വപ്ന.....)