കവിളത്തെ കണ്ണീർ കണ്ടു

കവിളത്തെ കണ്ണീർ കണ്ടു
മണിമുത്താണെന്നു കരുതി
വിലപേശാനോടി വന്ന
വഴിയാത്രക്കാരാ..
വഴിയാത്രക്കാരാ.. (കവിളത്തെ.. )

കദനത്തിൽ തേങ്ങൽ കേട്ടു..
പുതുരാഗമെന്നു കരുതി..
ശ്രുതിചേർക്കാനോടിയെത്തിയ
വഴിയാത്രക്കാരാ..വഴിയാത്രക്കാരാ.
.

എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ
കണ്ണുകൾ നനയുകയാണോ.. (2 )
നിന്നുടെ സുന്ദര രാജധാനിയിൽ
എന്നെ വിളിക്കുകയാണോ.. (2 )
ഇന്നെന്നെ വിളിക്കുകയാണോ.. (കവിളത്തെ.. )

ഇനിയൊരു മധുര സ്വപ്നം തന്നുടെ
പനിനീർ കടലിൽ മുങ്ങാം.. (2)
കല്പന തന്നുടെ ചിപ്പിയിൽ നിന്നൊരു
രത്ന വിമാനം പണിയാം.. (2 )
ഒരു രത്നവിമാനം പണിയാം..
(കവിളത്തെ.. )