ചുവപ്പുവിളക്കിൻ ചുവട്ടിലൊരുത്തി

ചുവപ്പുവിളക്കിൻ ചുവട്ടിലൊരുത്തി
ചുവന്ന സാരിയണിഞ്ഞു വന്നു നിന്നു
കണ്ണു മഞ്ചിപ്പോയ് മാലയും പൊട്ടും
കൈലേസു പോലും ചുവപ്പ്
വീണു ഞാനാ ജാടയിൽ
വീണു ഞാനാ ജാടയിൽ (ചുവപ്പ്...)

കനവല്ലല്ലോ കളവല്ലല്ലോ
അരികത്തു ഞാൻ ചെന്നു നോക്കി
കോപം കൊണ്ടോ നാണം കൊണ്ടോ
കവിളത്തും വന്നൂ ചുവപ്പ്
വീണു ഞാനാ ജാടയിൽ
വീണു ഞാനാ ജാടയിൽ (ചുവപ്പ്...)

ഞാനും നോക്കി അവളും നോക്കി
നാണത്തെ പ്രായം മടക്കി
പെൺജാലമോ കൺജാലമോ
കൺ മുൻപിലെല്ലാം ചുവപ്പ്
വീണു ഞാനാ ജാടയിൽ
വീണു ഞാനാ ജാടയിൽ (ചുവപ്പ്...)

വൃശ്ചികക്കാർത്തിക പൂവിരിഞ്ഞു

Title in English
vrischika karthikapoo virinju

വൃശ്ചികക്കാർത്തികപ്പൂ വിരിഞ്ഞു
വീടായ വീടെല്ലാം പൊന്നണിഞ്ഞു
ആ ദീപഗംഗയിലാറാടി നിൽക്കു൩ോൾ
ആ ഗാനമെന്നെയും തേടി വന്നു 
(വൃശ്ചിക...)

അനുരാഗപുഷ്പത്തിന്നാദ്യത്തെ ഗന്ധമായ്
ആ രാഗമെന്നിലലിഞ്ഞു ചേർന്നു ആ....
ജയദേവഗീതത്തിൻ യമുനാതടങ്ങളിൽ
വിടരുമെൻ ഭാവന പാറിച്ചെന്നു
(വൃശ്ചിക...)

ആ നല്ല രാത്രിതൻ ഇതളുകൾ വീണുപോയ്
ആ ഗാനമെന്നിലലിഞ്ഞു പോയി
ഗായകൻ കാണാതെ ഗാനമറിയാതെ
പ്രാണനിലാമണം സൂക്ഷിക്കുന്നു  
(വൃശ്ചിക...)

ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ

Title in English
Chembavizhachundil

ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ
ചുംബനമുന്തിരിപ്പൂവുണ്ടോ 
ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ
ചുംബനമുന്തിരിപ്പൂവുണ്ടോ 
ചെമ്പവിഴച്ചുണ്ടിൽ

പൂവൊന്നു നുള്ളാൻ പൂമ്പൊടി കിള്ളാൻ
പൂങ്കരൾത്തുമ്പിക്കു മോഹം 
മോഹത്തിൽ നീന്തി പ്രാണസഖീ ഞാൻ
യാചിച്ചു വന്നൂ നിൻ മുന്നിൽ 
ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ
ചുംബനമുന്തിരിപ്പൂവുണ്ടോ 
ചെമ്പവിഴച്ചുണ്ടിൽ

നിൻ മിഴിനീരിനു നീരലയാകും
എൻ മനതാരിൻ ഗാനം
ഗാനത്തിൽ നീന്തി പ്രാണസഖീ നീ
ദാഹിച്ചുവരുമോയെൻ മുന്നിൽ 

മകരവിളക്കേ

മകരവിളക്കേ മകരവിളക്കേ
മനസ്സിന്റെ നടയിൽ
മണികണ്ഠൻ കൊളുത്തുന്ന
മായാത്ത ഭക്തി തൻ മണിവിളക്കേ
നയിച്ചാലും ഞങ്ങളെ നയിച്ചാലും
സ്വാമിശരണം അയ്യപ്പാ
ശരണം തരണം അയ്യപ്പാ
ഹരിഹരസുതനേ അയ്യപ്പാ
ശബരിഗിരീശ്വരനയ്യപ്പാ

ഇടനെഞ്ചിൽ തുടിപ്പാലുടുക്കു കൊട്ടി
ഇരുമുടി കെട്ടി ഈണത്തിൽ ശരണം പാടി
എരുമേലി പേട്ട തുള്ളി വരുന്നു ഞങ്ങൾ
കരിമല കയറി
പാപം പോക്കി
വരുന്നൂ ഞങ്ങൾ (മകര...)

വസന്തത്തിൻ വിരിമാറിൽ

വസന്തത്തിൻ വിരിമാറിൽ അവൾ
വാർതിങ്കൾപൂമാല
കവർന്നെടുത്തണിഞ്ഞാലോ ഒരു
കന്യകയായ് മാറും എൻ
പ്രണയിനിയാകും പ്രിയതമയാകും
പ്രിയവാദിനിയാകും (വസന്തത്തിൻ....)

തുളുമ്പുന്ന പൊൻ കുടം പോലെ
വരം നൽകും ദേവത പോലെ
വിടരുമെൻ മുൻപിലവൾ ഒരു
കനകത്തിൻ ഖനി പോലെ
ഉലയുമെൻ നെഞ്ചിൽ
കണിമലരാടും
ഉണർവിന്റെ തേരോട്ടം (വസന്തത്തിൻ..)

വിതുമ്പും നിന്നധരത്തിൽ താളം
ഉണർത്തുമെൻ ഹൃദയത്തിൻ ഗാനം
പൊതിയുമെന്നുടലാകെ ഒരു
പുളകത്തിൻ മലർമാല
തിളങ്ങുമാ നേത്രം
നിൻ മധുഗാത്രം
എനിക്കെന്നും മധുപാത്രം (വസന്തത്തിൻ...)

അന്തപ്പുരത്തിൽ

അന്തപ്പുരത്തിൽ എൻ അന്തപ്പുരത്തിൽ
ഗന്ധർവമണിവീണ ഒരു
ചന്ദനമണിവീണ (അന്തപ്പുരത്തിൽ...)

പ്രണയി തൻ പൂവിരൽ തൊട്ടാൽ
പ്രമദ വിപഞ്ചികയുണരും ഉണരും
തന്ത്രികളിൽ രാഗപംക്തികളുയരും
ഇന്ദ്രജാലം നടക്കും  (അന്തപ്പുരത്തിൽ...)

രജനി തൻ രതിമുഖം കണ്ടാൽ
രജതമണിക്കുടം തുളുമ്പും തുളുമ്പും
ചിന്തകളിൽ രാഗസന്ധ്യകൾ പൂക്കും
ഇന്ദ്രിയങ്ങൾ തളിർക്കും (അന്തപ്പുരത്തിൽ...)

എനിക്കും കുളിരുന്നു

എനിക്കും കുളിരുന്നു നിനക്കും കുളിരുന്നു
എന്നെയും നിന്നെയും കണ്ടു നാണിക്കും
ഏകാന്തരജനിക്കും കുളിരുന്നു ഈ
പൂവാലിപ്പശുവിനും കുളിരുന്നു (എനിക്കും...)

ജലപുഷ്പങ്ങൾ മാലകളെറിയും രാവിൽ
ഉതിർമണി ചൂടി മൺ തരി പാടും രാവിൽ
ഉടലിൽ രോമാഞ്ചമൊട്ടുകൾ പാടി
വിടരാനവനിൻ ചുംബനം തേടി
ഇത്തിരി ചൂടായിണയെ തേടുമെൻ പൂവാലീ
ഈ കഥയാരോടും പറയല്ലേ
ഈ കുളിർ മാറാതുറങ്ങല്ലേ (എനിക്കും...)

ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ

Title in English
Aashrama Pushpame

ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ
അർച്ചനാവേദിതൻ രോമാഞ്ചമേ
അർച്ചനാവേദിതൻ രോമാഞ്ചമേ
(ആശ്രമപുഷ്പമേ..)

തെളിയുന്നു പത്മരാഗമൊളിതൂവും നിൻ ചൊടിയിൽ
ഒരു പ്രേമവസന്തത്തിൻ ദ്രുതകവനം
ആ മുഗ്ദ്ധ കാമനതൻ അലങ്കാരകന്ദളങ്ങൾ
അബലനാമെന്നെയും കവിയാക്കി
ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ
അധരത്തിലെന്നുമതു ശ്രുതിയിടട്ടെ
(ആശ്രമപുഷ്പമേ..)

Film/album

പൂജക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട്

പൂജക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട്
പൂത്താലമേന്തി നിൽക്കും പൊന്നാര്യങ്കാവ്
പൂവിളിപ്പാട്ടിൽ പൂന്തെന്നൽ തേരിൽ
പൂക്കാലം വന്നു പൂക്കാലം (പൂജക്കൊരുങ്ങി..)

പ്രദക്ഷിണം വെയ്ക്കുന്ന പനിനീർപൂഞ്ചോല
മലയോരം ചാർത്തുന്ന മണിമുത്തുമാല
നറുമലർക്കുട ചൂടും പൊടിക്കടമ്പകലെ
നാണത്തിൽ മുങ്ങിയ കന്യകയിവളേ(പൂജക്കൊരുങ്ങി..)

വളഞ്ഞു പുളഞ്ഞൊഴുകും മലയടിപ്പാത
മൗനങ്ങൾ മീട്ടുന്ന യൗവനഗാഥ
പതിവായിപ്പാടുന്ന പവിഴപ്പൂങ്കുരുവു
പരിഭവം പറയുന്ന കാമുകിയിവളേ (പൂജക്കൊരുങ്ങി..)

ആകാശമകലെയെന്നാരു പറഞ്ഞു

ആകാശമകലെയെന്നാരു പറഞ്ഞു
ആ നീലമേഘങ്ങളരികിലണഞ്ഞു
ആനന്ദ വാനത്തെൻ പട്ടം പറന്നു
ഞാനുമെൻ ഗാനവും ചേർന്നു പറന്നു (ആകാശ...)

ആലോലമാലോലം ഇളകിയാടും
ആ വർണ്ണക്കടലാസിൻ പൂഞൊറികൾ
അവനെന്നും സ്വപ്നത്തിലെനിക്കു തരും
അരമനക്കട്ടിലിൻ തോരണങ്ങൾ ആ
മണിയറക്കട്ടിലിൻ തോരണങ്ങൾ (ആകാശ...)

അംബരസീമയെൻ മനസ്സു പോലെ
അനുരാഗം പതംഗത്തിൻ നൂലു പോലെ
അവിടേക്കെൻ മോഹത്തെ നയിച്ചവനോ
അലയടിച്ചുയരുന്ന തെന്നൽ പോലെ എങ്ങും
ചിറകടിച്ചുയരുന്ന തെന്നൽ പോലെ (ആകാശ...)