മൗനമിതെന്തേ മായാവീ

മൗനമിതെന്തേ മായാവീ നിൻ
മന്ത്രപേടകം തുറക്കരുതോ
എന്റെ മിഴിയിലും മലർശരമില്ലേ
എന്റെ മാറിലും മദനപ്പൂവില്ലേ (മൗന...)

വിളിച്ചുണർത്തുമെന്നോർത്തു ഞാൻ മയങ്ങീ
തളയും വളകളുമണിയാതെയുറങ്ങീ
വെള്ളിജാലകക്കൊളുത്തുകൾ കിലുങ്ങി
കള്ളൻ കാറ്റിന്റെ കൈകളിൽ ഞെരുങ്ങി
ആശിച്ചുണർന്നെത്ര യാമങ്ങൾ കൊഴിഞ്ഞു
ആഗ്രഹം നീയറിഞ്ഞില്ലയെന്നോ (മൗന...)

തരിച്ചു വിടരുമെൻ മേനിയിൽ തഴുകൂ
തുടിച്ചു നീന്തിയീ യമുനയിലൊഴുകൂ
ഉള്ളിലാനന്ദത്തോണികളിറക്കൂ
എന്നും നിൻ മോഹമതിൽ സഞ്ചരിക്കും
ഈ കിനാവിന്റെ രാഗം  ഞാൻ പാടി
ഈ സ്വരം നീ കേട്ടില്ലയെന്നോ (മൗന....)

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം

Title in English
Kannil Kannil

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം
കളഞ്ഞുപോയൊരാ സ്വപ്നങ്ങൾ
ഉള്ളിന്നുള്ളിൽ പൂത്തുവോ വീണ്ടും
ഉള്ളതു ചൊല്ലൂ നീ (കണ്ണിൽ...)

ഒന്നാം നോട്ടത്തിൽ കണ്ടൂ
നിറദീപങ്ങൾ
കണ്ണുനീർ കണ്ടൂ അതിൻ
പൊരുളും കണ്ടൂ
നിറഞ്ഞു കവിഞ്ഞു മനസ്സിൽ രാഗ
മധുരമുന്തിരികൾ (കണ്ണിൽ...)

മുത്തുമണിച്ചുണ്ടിൽ
തത്തിവരും രാഗങ്ങൾ
ലജ്ജനെയ്യും മൗനത്തിൽ മുങ്ങുന്നൂ ഓഹോ
ഒന്നിലൊന്നു ചേരാൻ
ഉണരുന്ന  ചിത്തങ്ങൾ
കണ്ണുകളിൽ ജന്മങ്ങൾ തേടുന്നു ഓഹോ

പൊന്നുഷസ്സിന്നുപവനങ്ങൾ പൂവിടും

Title in English
Ponnushassin

പൊന്നുഷസ്സിന്നുപവനങ്ങൾ പൂവിടും
പുലരീ ഭൂപാളം കേൾക്കും
അവളും പൊൻ വെയിലും
വെളിച്ചം തരും...തരും
പൊന്നുഷസ്സിന്നുപവനങ്ങൾ പൂവിടും
നിറങ്ങൾ പൂവിടും

 

കോവിൽ തേടി ദൈവമിവൻ
വാഴും വീട്ടിൽ വന്നുവോ
സ്നേഹവിലോല പാടും പാട്ടിൻ
ഈണമായി തീർന്നുവോ (2)
ത്യാഗമയീ ജയിപ്പൂ ഭാഗ്യവതി
മനസ്വിനി മനോഹരി
ഭവനത്തിൻ നിധി (2) [പൊന്നുഷസ്സിൻ....]

അച്ഛൻ പണ്ടു ചെയ്ത പുണ്യ
ലതയിലിവൾ പൂത്തുവോ
അംഗനമാരെ വാഴ്ത്താൻ കാലം
കാവ്യമിങ്ങനെ തീർത്തുവോ(2)
ഓമന തൻ കരങ്ങൾ തഴുകിടുമ്പോൾ
പരിസരംകൊണ്ടാടുമാ സ്പർശന സുഖം[പൊന്നുഷസ്സിൻ....]

കണ്ണിൽ പൂവ്

Title in English
Kannil Poovu

കണ്ണിൽ പൂവ് ചുണ്ടിൽ പാലു് തേന്
കാറ്റിൽ തൂവും കസ്തൂരി നിൻ വാക്ക്
മനപ്പായസക്കടൽ ഒന്നു കടയാൻ മന്മഥൻ വന്നൂ
എന്നമൃതക്കുടം നൽകും
ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു തോഴീ (കണ്ണിൽ പൂവ്...)

ഇന്നോളം നീ കിനാവു കണ്ടു
ദിവാസ്വപ്നശില്പമിന്നു നർത്തകിയായി
ആ നർത്തനത്തിൻ രംഗപൂജയിന്നു തുടങ്ങും
നിന്റെ രത്നങ്ങൾ തൻ നീരാഴികൾ തേടിപ്പിടിക്കും
പൊന്നും പൂവും നിന്നെത്തേടും നേരം
ചിന്നും കുളിർ നിന്നെ മൂടും നേരം
മലർമഞ്ചത്തിൽ ഇന്നവൻ പാടും മന്മഥഗാനം
പാടിത്തളരും നീ തോഴീ
ഒന്നു നില്ലു നില്ലു നില്ലു തോഴീ  (കണ്ണിൽ പൂവ്...)

മധുരമീനാക്ഷി അനുഗ്രഹിക്കും

Title in English
madhurameenakshi anugrahikkum

മധുരമീനാക്ഷി അനുഗ്രഹിക്കും
മധുരമീനാക്ഷി അനുഗ്രഹിക്കും
എന്റെ മാനസവീണയിൽ ശ്രുതിയുണരും
നിർമ്മല സ്നേഹത്തിൻ പൂജാവീഥിയിൽ
എന്റെ സങ്കല്പങ്ങൾ തേർതെളിക്കും
മധുരമീനാക്ഷി അനുഗ്രഹിക്കും
എന്റെ മാനസവീണയിൽ ശ്രുതിയുണരും

പൂവിടാൻ ദാഹിച്ചൊരെന്റെ തൈമുല്ലയിൽ
പുലരിയിലിന്നൊരു പൂ വിരിഞ്ഞു
എന്നാത്മദാഹത്തിൻ ബിന്ദുവാണാമലർ
എൻജന്മസാഫല്യ കാന്തിയല്ലോ
മധുരമീനാക്ഷി അനുഗ്രഹിക്കും
എന്റെ മാനസവീണയിൽ ശ്രുതിയുണരും

Film/album

കണ്ണാടിവിളക്കുമായ്

Title in English
Kannaadivilakkumaay

കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ്
പൗര്‍ണ്ണമിസുന്ദരി വന്നിറങ്ങീ
വിണ്ണിലെ മാദക മണിയറശയ്യയില്‍
വിണ്ണിലെ മാദക മണിയറശയ്യയില്‍
വെണ്‍മേഘമിഥുനങ്ങളുറങ്ങീ
ഉറങ്ങീ - ഉറങ്ങീ - പുണര്‍ന്നുറങ്ങീ
കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ്
പൗര്‍ണ്ണമിസുന്ദരി വന്നിറങ്ങീ

കയ്യെത്തും കൊമ്പിലെ ചെമ്പകപ്പൂവേ നിന്‍
കതിര്‍വാരിച്ചൂടുവാന്‍ മോഹം
ഈ വെണ്ണിലാവിന്റെ പാദസരം ചാര്‍ത്തി
ഈ വെണ്ണിലാവിന്റെ പാദസരം ചാര്‍ത്തി
ആലോലമാടുവാന്‍ മോഹം
കണ്ണാടിവിളക്കുമായ് കാഞ്ചനക്കുടയുമായ്
പൌര്‍ണ്ണമിസുന്ദരി വന്നിറങ്ങീ

Film/album

ഏതോ ഏതോ പൂങ്കാവനത്തിൽ

ഏതോ ഏതോ പൂങ്കാവനത്തിൽ
എന്നും പൂക്കുന്ന പൂവരശിൽ
എന്തിനോ പാടുന്ന പവിഴക്കിളി അവൾ
ക്കേകാദശി നൊയമ്പ് എന്നും (ഏതോ....)


മഞ്ഞു വീഴുന്ന മകരമാസം വന്നു
മലയടിവാരത്തു തുള്ളുമ്പോൾ
എന്റെ കിനാവിലെ പാട്ടിന്റെ താളം
എങ്ങനെ കവരുന്നു അവൾ
എങ്ങിനെ കവരുന്നു
അവളുടെ ചുംബനം നിൻ ചുണ്ടിലുണ്ടോ
അലയുന്ന യാത്രക്കാരാ
പൂന്തെന്നൽ തോണിക്കാരാ (ഏതോ...)

Year
1981

പഞ്ചായത്തു വിളക്കണഞ്ഞു

പഞ്ചായത്തു വിളക്കണഞ്ഞു
പാതിരാവിൻ കാടുലഞ്ഞു
പൂങ്കുയിലേ നിന്റെ കൂട്ടിൽ
കൂരിരുളിൻ തിര മറിഞ്ഞു (പഞ്ചായത്തു...)


പഞ്ചവർണ്ണപൈങ്കിളിയോ
പൊന്നുങ്കൂട്ടിലേറുവാൻ നീ
മാടം പെറ്റ പൂങ്കിനാവോ
മാളികയിൽ പാടുവാൻ
ആറ്റിങ്കര വന്നു പോകും
ഞാറ്റുവേലത്തെന്നലോ
ആരു നിന്നെ മോഹിപ്പിച്ച
കൈ നോട്ടക്കാരൻ (പഞ്ചായത്തു...)

പാവുണങ്ങീ കളമൊരുങ്ങീ

പാവുണങ്ങി കളമൊരുങ്ങി
പാകമായ മനസ്സിണങ്ങീ
താരു ചുറ്റുന്ന സ്വപ്നങ്ങളേ
ഏഴു വർണ്ണ പൂന്തേരേറി വായോ
തന്തന തന തന്തന തന
തന്തന തന താ തൈ
തന്തന തന തന്തന തന
തന്തന തന താ തൈ (പാവുണങ്ങീ..)

ചായം ചാലിക്കും നിൻ കണ്ണിൽ നിന്നും
വാരിച്ചൂടുന്ന നിറമേഴും കൊണ്ടേ
ഹൃദയത്തറിയിൽ ഞാൻ നെയ്യുന്നുവെന്നും
നൂറുമിരുപതും നേര്യതും തോഴീ (പാവുണങ്ങി...)


മേലേ വാനമാം പാവുമുണ്ടിന്റെ
ചായം മാറുന്നൂ മായുന്നൂ വേഗം
അതുപോലിളകുന്നതാണിന്റെ പ്രണയം
ഭൂമി പോലല്ലോ പെണ്ണിന്റെ പ്രണയം (പാവുണങ്ങീ..)

സ്വാഗതം സ്വാഗതം

Title in English
Swagatham

സ്വാഗതം ലലലലല സ്വാഗതം
സരിഗമയിൽ നീങ്ങും സംഗീതമധുരിമേ
കണ്ണിണയാൽ കവിത ചൊല്ലും
കളമൊഴിയേ കിളിമൊഴിയേ
സ്വാഗതം സ്വാഗതം

കൈതൊട്ടാൽ മുട്ടുന്ന കൽക്കണ്ട മാമ്പഴം
പാട്ടു കേട്ടാൽ തുള്ളുന്ന പഞ്ചാരമാമ്പഴം
കല്ലെറിയാൻ പറ്റൂല്ല
കാറ്റടിച്ചാൽ വീഴൂല്ല
കണ്ണെറിയാനാരുണ്ട്
കൈ കൊടുക്കാനാരുണ്ട്
ആരുണ്ട് - ആരുണ്ട്. - ആരുണ്ട് (സ്വാഗതം...)