ഉടുക്കു കൊട്ടി പാടും കാറ്റേ

Title in English
udukku kotti paadum kaatte

ഉടുക്കുകൊട്ടിപ്പാടും കാറ്റേ ഉത്സവമിന്നെവിടേ
ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ.. നിന്റെ 
തേരിലിരുത്താമോ

കടലിൽ നിന്നോ - കരയില്‍ നിന്നോ 
കവിതക്കാരാ നീ വന്നൂ
കാട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ 
കവര്‍ന്നെടുത്തു കൈതപ്പൂ
എല്ലാര്‍ക്കും സ്വന്തക്കാരന്‍
എവിടെയും നാട്ടുകാരന്‍ - നീ
എവിടെയും നാട്ടുകാരന്‍

ഉടുക്കുകൊട്ടിപ്പാടും കാറ്റേ ഉത്സവമിന്നെവിടേ
ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ.. നിന്റെ 
തേരിലിരുത്താമോ

വർണ്ണശാലയിൽ വരൂ

Title in English
varnassalayil varoo

വർണ്ണശാലയിൽ വരൂ വരൂ 
വസന്തരാഗം പാടുവാൻ 
വരം ലഭിക്കുവാൻ കരം പിടിക്കുവാൻ 
ഈ വർണ്ണശാലയിൽ വരൂ വരൂ - വരൂ വരൂ 
(വർണ്ണശാലയിൽ.....) 

രാത്രിലില്ലികൾ വിടർന്നു നീളവെ
രാക്കുയിൽ സ്വയം മറന്നു പാടവെ
ചിത്രശാലയിൽ എൻ പുഷ്പശയ്യയിൽ 
എത്രയെത്ര ശിശിരങ്ങൾ വീർപ്പുമുട്ടുന്നു 
ആലിംഗനത്തിൻ സുഖം 
അറിയുന്നവരേ വരൂ വരൂ 
ആഹാ...ആ.....ആഹാ ആ... 
(വർണ്ണശാലയിൽ.....) 

കണിക്കൊന്ന പോൽ

Title in English
KANikkonapol

കണിക്കൊന്ന പോൽ പൊട്ടിച്ചിരിക്കും മാരൻ
വിരുന്നു വന്നൂ രാവിൽ വിരുന്നു വന്നൂ
പടർന്നു നിന്നൂ മാറിൽ പടർന്നു നിന്നൂ (കണിക്കൊന്ന...)

വർണ്ണവാനിൽ സ്വർണ്ണമേഘം
സ്വപ്നകാവ്യം നെയ്തു നിന്നു
മറഞ്ഞു നിന്നു തിങ്കൾ
ഒളിഞ്ഞു നോക്കി (കണിക്കൊന്ന...)

എത്ര രാഗം പൂത്തിറങ്ങി
എത്ര നേരം നാമുറങ്ങി
ഉണർന്നു പോയീ സ്വപ്നം
കഴിഞ്ഞു പോയി  (കണിക്കൊന്ന...)

പാതിരാനക്ഷത്രം കതകടച്ചു

Title in English
Paathira nakshathram

പാതിരാനക്ഷത്രം കതകടച്ചു
പാതവിളക്കുകൾ കണ്ണടച്ചു
സ്വപ്നത്തിൻ നിർവൃതിപ്പൂവനം പൂകുവാൻ
നിദ്രതൻ തേരേറാമോമലാളെ
പാതിരാനക്ഷത്രം കതകടച്ചു
പാതവിളക്കുകൾ കണ്ണടച്ചു

മകരനിലാവിന്റെ മാളികപ്പന്തലിൽ
മാരമഹോത്സവ യാമങ്ങളിൽ
അർദ്ധസുഷുപ്തിയിൽ നമ്മൾ വിടർത്തിടും
സ്വർഗ്ഗാനുഭൂതിതൻ പൂവിനങ്ങൾ
പൂക്കുന്നു വാരുന്ന കോമളാംഗീ
പൂവേറു കൊള്ളുന്ന കോമളൻ ഞാൻ
പാതിരാനക്ഷത്രം കതകടച്ചു
പാതവിളക്കുകൾ കണ്ണടച്ചു

ഇന്നു നമ്മൾ രമിക്കുക

Title in English
Innu Nammal Ramikkuka

ഇന്നുനമ്മള്‍ രമിക്കുക 
നാളെയെന്നതു മറക്കുക
നാണമെന്നതു പഴങ്കഥ 
നാരിവെറുമൊരു കടങ്കഥ

മധുമപനെത്തേടി മലരുകളലയും
മായാലോകത്തില്‍ 
പളുങ്കുപാത്രം ജീവിതരാഗം 
പാടും നിശകളില്‍
നാണമെന്നതു പഴങ്കഥ 
നാരിവെറുമൊരു കടങ്കഥ
(ഇന്നുനമ്മള്‍... )

തീരുകയില്ലാ മധുരം ചുണ്ടില്‍ 
നേരം പോകിലും
മായുകയില്ലാ മദനചിന്തകള്‍
മദ്യം തീരിലും
(ഇന്നുനമ്മള്‍ ....)

Year
1967

കണ്ണുകൾ തുടിച്ചപ്പോൾ

Title in English
Kannukal Thudichappol

കണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍
കണ്ണന്‍ വരുമെന്നറിഞ്ഞേന്‍
കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍
കമനന്‍ വരുമെന്നറിഞ്ഞേന്‍ 
(കണ്ണുകള്‍...)

കൃഷ്ണതുളസിക്കതിര്‍ നെറുകയില്‍ ചൂടിനിന്നു
കീര്‍ത്തനം പാടിവരും തെന്നല്‍
കൃഷ്ണതുളസിക്കതിര്‍ നെറുകയില്‍ ചൂടിനിന്നു
കീര്‍ത്തനം പാടിവരും തെന്നല്‍
അവന്‍ വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി
അരുമയെന്‍ ശാരികപ്പൈതല്‍ 
(കണ്ണുകള്‍... )

Year
1967

ഇര തേടി പിരിയും കുരുവികളേ

Title in English
Ira thedi piriyum

ഇരതേടിപ്പിരിയും കുരുവികളേ
ഇനിയേതു ദിക്കിൽ കാണും
ഇതുവരെയൊന്നായ് കണ്ട കിനാവുകൾ
ഇനിയെന്നു തളിർത്തു കാണും (ഇര തേടി...) 

പിരിയുന്നതോർക്കുമ്പോൾ കരയാൻ തോന്നും
കരയുന്നതോർക്കുമ്പോൾ ചിരിക്കാൻ തോന്നും
ഒരു വീട്ടിലൊരുമിച്ചു കഴിഞ്ഞതല്ലേ
ഒരുമിച്ച് പാടാൻ പഠിച്ചതല്ലേ (ഇര തേടി..)

ശകുന്തളാവേഷത്തിൽ ചിലർ നടിച്ചൂ
ദുഷ്യന്തന്റെ വേഷത്തിൽ ചിലർ ജയിച്ചൂ
ഒടുവിലൊരോട്ടോഗ്രാഫ് ബുക്കിനുള്ളിൽ
നെടുവീർപ്പും പ്രേമവും സംഗ്രഹിച്ചു (ഇര തേടി...)

Year
1967

ചന്തമുള്ളൊരു പെൺ‌മണി

Title in English
Chanthamulloru Prenmani

ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ 
സുന്ദരീനിന്‍ മേനി കാട്ടി എന്തിനെന്നെ വലച്ചു നീ
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ

കാമുകിയായ് തീർന്നുപോയ് കാമിനി കലാവതി
കരളിൽ മധുരനൊമ്പരം കറങ്ങും ഞാനൊരു പമ്പരം

ആദ്യമായ് കണ്ടപ്പോൾ അനുരാഗം തോന്നി
അങ്ങയെ ഞാനങ്ങു പ്രേമിച്ചു പോയീ... 
ഇനിയെന്നെ കൈവിട്ടു പോകരുതേ നായകാ
ഇനിയെന്നെ ഒരുനാളും മറക്കരുതേ ഗായകാ

പെണ്ണേ നീ അന്നെന്നെ കണ്ണുകൊണ്ടു തോൽപ്പിച്ചു
കഷ്ടം നീ ഇന്നെന്നെ വാക്കുകൊണ്ടു തോൽപ്പിച്ചു
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ

Year
1967

കഥയൊന്നു കേട്ടു ഞാൻ

Title in English
Kadhayonnu kettu njan

കഥയൊന്നു കേട്ടു ഞാന്‍ 
കല്‍പ്പനകള്‍ നെയ്തു ഞാന്‍
കനകമനോരഥത്തില്‍ 
കണ്ണു കെട്ടിപ്പറന്നു ഞാന്‍
കഥയൊന്നു കേട്ടു ഞാന്‍

ഭാവനാ വാനഗംഗാ കടന്നുപോയീ
പൌര്‍ണ്ണമിത്തിങ്കളിന്റെ നാട്ടിലെത്തി
കാര്‍ത്തികത്താരത്തിന്‍ കതിരൊളിയില്‍
കഥയിലെ ഗായകന്റെ അരികിലെത്തി
(കഥയൊന്നു... )

പാടുവാനവനെന്നോടരുളിയപ്പോള്‍
പാവമെന്‍ സ്വപ്നങ്ങള്‍ പൂവണിഞ്ഞു
പാതിയില്‍ സ്വരം നിന്നു പതറിയപ്പോള്‍
പാട്ടുകാരനെന്നെ മാറോടണച്ചുനിന്നൂ
(കഥയൊന്നു... )

Year
1967

ഞാൻ നിനക്കാരുമല്ല

Title in English
Njaan Ninakkarumalla

ഞാൻ നിനക്കാരുമല്ല നീയെനിക്കാരുമല്ല
സൂര്യതാരത്തിൻ ചൂടേറ്റുനിൽക്കും
ഭൂമികന്യക പാടുന്നു വീണ്ടും (ഞാൻ..)


എന്റെ സ്നേഹമാം ഭ്രമണപഥത്തിൽ
നിന്റെ സ്വപ്നം ചരിക്കുന്നതില്ലേ
അജ്ഞാതകാന്ത തരംഗങ്ങളാലേ
അന്യോന്യം വാരിപ്പുണരുന്നതില്ലേ
ഇല്ലെന്നു ചൊല്ലുന്ന ഭീരുത്വമേ നീ
ഒന്നിനെ രണ്ടെന്നു കാണുന്നു (ഞാൻ...)


എന്റെ നൊമ്പരം ജ്വലിച്ചുയരുമ്പോൾ
നിന്റെയുള്ളും പിടയുന്നതില്ലേ
ആരാധനാ ദീപമാലിക നീയീ
അന്ധകാരത്തിൽ പടർത്തുന്നതില്ലേ
ഇല്ലെന്നു ചൊല്ലുന്ന ഭീരുത്വമേ നീ
ഒന്നിനെ രണ്ടെന്നു കാണുന്നു (ഞാൻ...)