ഹൃദയസരോവരമുണർന്നു

ഹൃദയസരോവരമുണർന്നു എൻ
ഹൃദയസരോവരമുണർന്നു
ഉദയരാഗദിവാകരശോഭയിൽ
മധുരസങ്കല്പ ഭൂപാള ലഹരിയിൽ
ഹൃദയസരോവരമുണർന്നു (ഹൃദയ...)

കടന്നു പോയ നിശീഥത്തിന്നോർമ്മകൾ
കറുത്ത പക്ഷങ്ങൾ വിടർത്തും നോവുകൾ
മറയ്ക്കുവാനോ മോഹവാനിടം
വാരിയണിഞ്ഞീ പൊൻ വെയിലിഴകൾ (ഹൃദയ...)

നിറഞ്ഞു തൂവും വികാരങ്ങളോളങ്ങൾ
ഉണർത്തിയാടുന്നു വിളിപ്പതാരെയോ
വന്നു വിടർന്നെൻ മാനസസരസ്സിൽ
വാസരസ്വപ്നവും വാരിജമലരായ് (ഹൃദയ..)

ഗാനമേ ഉണരൂ

Title in English
Ganame unaroo

ഗാനമേ ഉണരൂ - ദുഃഖ
രാഗമേയുണരൂ
മോഹമുറിവുകൾ സ്വരങ്ങൾ തൂവും
പ്രാണമുരളികയിൽ (ഗാനമേ...)

പ്രഭാതഭംഗികൾ കാണുന്നു ഞാൻ
ഭൂപാളരാഗത്തിൽ കൂടി
വസന്തമേളയിൽ മുങ്ങുന്നു ഞാൻ
മലർമാരുതനെ പുൽകി
എനിക്കു നിറങ്ങൾ എൻ നൊമ്പരത്തിൻ
ഭാവഭേദങ്ങൾ (ഗാനമേ...)

നിരാശയെന്തന്നെറിയുന്നു ഞാൻ
നിശയിൽ പകലിനെ നോക്കി
നിർവൃതിതൻ കഥ തിരയുന്നു ഞാൻ
നിത്യവുമവൾതൻ വഴിയിൽ
പതിയെപ്പതിയെ കേൾക്കാമവൾ തൻ
പാദതാളങ്ങൾ (ഗാനമേ...)

ഇതു നല്ല തമാശ

ഇതു നല്ല തമാശ
ഇതു നല്ല തമാശ
ഈ ജീവിതം ഒരു നല്ല തമാശ
ചിലർ ചിരിക്കുന്നു ചിലർ കരയുന്നു
ചിരി വിറ്റു കണ്ണീർ ചിലർ  വാങ്ങുന്നു
ചിരിച്ചാൽ ലാഭം കരഞ്ഞാൽ നഷ്ടം
ഈ വ്യാപാരം എത്ര നിസ്സാരം
ഇതു നല്ല തമാശ
ഇതു നല്ല തമാശ
ഈ ജീവിതം ഒരു നല്ല തമാശ
ഉത്തരം കിട്ടാതെ നമ്മൾ
ചോദ്യങ്ങൾ ചോദിച്ചു കുഴയും
അക്കരപ്പച്ചകൾ തേടി
അലകടൽ നീന്തി നാം തളരും

കോപം കൊള്ളുമ്പോൾ

Title in English
Kopam kollumbol

കോപം കൊള്ളുമ്പോൾ നൂറുവയസ്സ്
കൊഞ്ചിക്കുഴയുമ്പോൾ അഞ്ചുവയസ്സ്
കണ്ണിലെ നഭസ്സിനു കോടി വയസ്സ് എൻ കണ്മണീ
കണ്മണീ നിനക്കെത്ര വയസ്സ് (കോപം...)

ഉള്ളിൽ കനിവിന്റെ തൂവെണ്ണ നിറഞ്ഞാൽ
ഉയിരും കണ്ണനായ് നൽകുന്ന രാധ
പിണങ്ങിപ്പോയെങ്കിലൊളിയമ്പിൻ ജാഥ
ഒടുങ്ങുകില്ല നിൻ പരിഭവഗാഥ
കൂടെ നീ വേണം നീയില്ലയെങ്കിൽ
കൂട്ടം തെറ്റിയ കുഞ്ഞായ് ഞാൻ മാറും (കോപം..)

കതിർമണ്ഡപമൊരുക്കീ

Title in English
Kathirmandapamorukki

കതിർമണ്ഡപമൊരുക്കീ ഞാനൊരു
മണ്ഡപമൊരുക്കീ ഞാനൊരു
കല്യാണപ്പന്തലൊരുക്കീ
മനസ്സിന്റെ നാലുകെട്ടിൻ മണിമുറ്റത്ത്
മന്ദാരപ്പൂങ്കാവിൻ തിരുമുറ്റത്ത് (കതിർ...)

സ്വപ്നങ്ങൾ തോരണങ്ങൾ ചാർത്തി
കല്പന നിറപറയൊരുക്കീ
ആയിരത്തിരി വിളക്കേന്തി
ആശകൾ നാദസ്വരം മുഴക്കീ
അറിഞ്ഞില്ലാ ആരുമറിഞ്ഞില്ലാ
ആത്മാവിൽ സ്വയംവരം നടന്നൂ (കതിർ...)

മെയ്യോടു മെയ്യുരുമ്മിയിരുന്നു
മെല്ലെയെൻ മലർമിഴിയടഞ്ഞൂ
കൈവളകൾ നാണത്താലിളകി
കണ്മുന്നിൽ മാധവങ്ങൾ വിടർന്നു
അറിഞ്ഞില്ലാ ആരുമറിഞ്ഞില്ലാ
ആത്മാവിൽ സ്വയംവരം നടന്നൂ (കതിർ...)

ആടി വരുന്നൂ ആടി വരുന്നൂ

Title in English
Aadi Varunnu Aadi Varunnu

ആടിവരുന്നൂ  ആടിവരുന്നൂ
ആയിരമായിരം പൗർണ്ണമികൾ
രാഗമനോഹര ഭാവലയങ്ങളിൽ
ആടിവരും നവഭാവനകൾ (ആടി വരുന്നൂ...)

ചുംബനമേളങ്ങൾ കഴിഞ്ഞാൽ
ചൂതുകളിക്കും മിഴികൾ
തോരാത്ത പ്രേമപ്പൂമഴ ഞാൻ
തീരാത്ത ദാഹഗീതം ഞാൻ  (ആടി വരുന്നൂ...)

സ്വപ്നങ്ങൾ വിൽക്കുന്ന ഹൃദയം
സ്വർഗ്ഗമെൻ ഗാനത്തിൻ ശിഖരം
അണയാത്ത മോഹത്തീമഴ ഞാൻ
ആടുന്ന നാഗകന്യക ഞാൻ  (ആടി വരുന്നൂ...)

താളമേളമിടുമീ വിലാസരതി
ലീലയിൽ മുഴുകിയാടുവാൻ
മേഘവീഥിയിലെ വെള്ളിമേടകളിൽ
ആർദ്രതാര പോലാടുവാൻ
ഓടിയോടിയിണ തേടി വന്ന മദ
മോഹമാർന്ന മണിനാഗം ഞാൻ  (ആടി വരുന്നൂ...)

കിലുക്കാതെ കിലുങ്ങുന്ന കിലുക്കാമ്പെട്ടി

Title in English
Kilukkaathe kilungunna

ആ‍....ആഹാഹാ....
കിലുക്കാതെ കിലുങ്ങുന്ന കിലുക്കാമ്പെട്ടി നിൻ
കിങ്ങിണിയരമണിയെവിടേ-
ചിരിക്കാതെ ചിരിക്കുന്ന ചിരിക്കുടുക്കേ നിൻ
ചിത്തിര ചിലമ്പുകൾ എവിടേ-
ഒളിച്ചുവെച്ചു ഞാനൊളിച്ചുവെച്ചു
പ്രിയതമൻ വളർത്തും പ്രേമവനത്തിൽ
ഒളിച്ചു വച്ചു ഞാനൊളിച്ചുവെച്ചു

അരക്കെട്ടികൊരുമുല്ലവള്ളിപോലെ പടരുമ്പോൾ
അരമണികിങ്ങിണികൾ ചിലച്ചില്ല
അധരത്തിലൊരു സ്വർണ്ണശലഭമായമർന്നപ്പോൾ
മധുരമാ ചിലമ്പൊലി ഉയർന്നില്ല
കളഞ്ഞു പോയി അതു കളഞ്ഞുപോയി
പ്രിയതമാ നെയെന്നെ ചുംബിച്ച ലജ്ജയിൽ
മറന്നുപോയി ഞാൻ മറന്നുപോയി

ലലലാ ലലലലാ ലലലലലാ....

മലരമ്പനെഴുതിയ മലയാളകവിതേ

Title in English
Malarambanezhuthiya

മലരമ്പനെഴുതിയ മലയാളകവിതേ
മാലേയ കുളിർ താവും മായാശില്പമേ
കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....)

ഹേമന്തസ്വപ്നങ്ങൾ വിടരും
രോമാഞ്ചമഞ്ചം നിൻ ഹൃദയം (2)
പനിനീരിൻ മണമൂറുമധരം
അനുരാഗമുന്തിരിപ്പവിഴം
കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....)

തെളിനീല നിറമോലും മിഴിയിൽ
കരിനീലത്താമരയിതളിൽ (2)
ഒരു കോടി തിര പാടും കടവിൽ
ഒരു കള്ളനോട്ടവുമായൊളിക്കും
കവിതേ ...കവിതേ....കന്യകേ..(മലരമ്പനെഴുതിയ....)

നമ്മുടെ നാടിനു മോചനം

നമ്മുടെ നാടിനു മോചനം
ബിസ്മില്ലാഹിയെ വാഴ്ത്തുക നാം
കാരുണ്യത്തിൻ കാതൽ പോൽ
കനകം വാരിയെറിഞ്ഞീടാൻ
സുൽത്താൻ സുമുഖൻ വന്നല്ലോ

അബുദാബീ നഗരത്തിൽ അവതരിച്ച
ഷേയ്‌ഖ് അബ്ദുൽ വഹീദ് അൽ സഹഫ് (നമ്മുടെ...)

താമരക്കുട ചൂടും
പുതുമാരനാണ്
തരുണികൾ തൻ മനം കവരും
ചോരനാണ്
മൊഞ്ചുള്ള ചുണ്ടത്ത്
പുഞ്ചിരിപ്പൂ ചൂടും വീരനാണു
കോടികൾ കൊണ്ടു വന്ന രാജാവേ
അനന്തപുരം വാസികൾക്ക്
നീയേ നാഥൻ (നമ്മുടെ...)

പാടൂ ഇനി പാടൂ

പാടൂ ഇനി പാടൂ ഒരു
മഹിത മനോഹരഗാനം
പാടൂ ഇനി പാടൂ നവ
വിജയമഹോത്സവ ഗാനം
വ്യഥയുടെ ഇരുൾ നീങ്ങുന്നു
വെളിച്ചത്തിൻ കൊടി പൊങ്ങുന്നു
ഒളിയിനിയൊഴുകുക (പാടൂ ഇനി പാടൂ...)

ഒന്നായ് ചേരുക നാം ഒരുമയിൽ
ഒന്നിച്ചുണരുക നാം
സ്വപ്നകതിർമണികൾ അണി
ചേർന്നൊന്നായ് കൊയ്യുക നാം
ജനശക്തി ഗംഗാപ്രവാഹമല്ലോ
ഉടയുകയില്ലേ മൺ കൂനകളീ
സംഗമവാഹിനിയിൽ (പാടൂ ഇനി...)