രാവിൻ ചുണ്ടിലുണർന്നൂ

രാവിൻ ചുണ്ടിലുണർന്നൂ
രാധാമാധവഗാനം
രാഗമില്ലാത്ത ഗാനം
താളമില്ലാത്ത ഗാനം (രാവിൻ ചുണ്ടിൽ..)

ചന്ദനശീതള ചന്ദ്രികയിൽ
ചാരുവാം സ്വപ്നത്തിൻ പൊൻ തോണിയിൽ
ഈ രാവിലീരാഗകല്ലോലമാലയിൽ
ഈറനുടുത്തു വരൂ തോഴീ  (രാവിൻ ചുണ്ടിൽ..)

നിൻ തളിർമേനിയിൽ ഓമനേ നിൻ
നീരണിപ്പൊൻ മലർക്കാർവേണിയിൽ
ഈ രാവിലീ പ്രേമസ്വപ്നാനുഭൂതിയിൽ
ഞാനിന്നലിഞ്ഞു ചേരും തോഴീ (രാവിൻ ചുണ്ടിൽ..)

ഗാനശാഖ

കണികണ്ടുണരുവാൻ

കണികണ്ടുണരാൻ മോഹിച്ചതൊക്കെയും
കരയുവാനായിരുന്നോ
വിരലുകൾ വീണയിൽ മിന്നിപ്പടർന്നതു
തകരുവാനായിരുന്നോ തന്ത്രികൾ
തകരുവാനായിരുന്നോ (കണി..)

അരിമുല്ല്ല പോലെ നീയലരിട്ടതൊക്കെയും
കൊഴിയുവാനായിരുന്നോ മോഹമേ
കൊഴിയുവാനായിരുന്നോ
അകതാരിൽ നെയ്ത്തിരി കത്തിച്ചതൊക്കെയും
അണയുവാനായിരുന്നോ ത്യാഗമേ
അണയുവാനായിരുന്നോ (കണി..)

അറിയാതടുത്തു നീ ചിരിപ്പിച്ചതൊക്കെയും
അകലുവാനായിരുന്നോ സ്നേഹമേ
അകലുവാനായിരുന്നോ
കഥകൾ പറഞ്ഞെന്നെ ലാളിച്ചതൊക്കെയും
കളിയാക്കാനായിരുന്നോ കാലമേ
കളിയാക്കാനായിരുന്നോ(കണി..)

ഗാനശാഖ

മതിലേഖ വീണ്ടും മറഞ്ഞു

മതിലേഖ വീണ്ടും മറഞ്ഞു തോഴീ
മമജീവവാനമിരുണ്ടു തോഴീ
മണിവീണ വീണു തകർന്നുവല്ലോ
മലരണിസ്വപ്നങ്ങൾ മാഞ്ഞുവല്ലോ (മതിലേഖ..)

കതിരിട്ടൊരെൻ പ്രേമകല്പനകൾ
കദനത്തിൻ ചൂടിൽ കരിഞ്ഞു പോയി
കളകാഞ്ചി പാടിയ പൈങ്കിളിയും
കനകച്ചിറകറ്റു വീണു പോയി (മതിലേഖ..)

അഴലിന്റെ നീർവിരൽത്തുമ്പുകളാൽ
അവസാനശയ്യ വിരിക്കുക നീ
അകതാരിലൂറുന്ന ഗദ്ഗദത്താൽ
അവസാനഗാനവും പാടുക നീ (മതിലേഖ..)

ഗാനശാഖ

ഈ ലോകഗോളത്തിൽ

ഈ ലോകഗോളത്തിൽ ഒരു സിരാസന്ധിയിൽ
ഇനിയുമൊരിക്കൽ നാം കണ്ടുമുട്ടും
ഒരു കാലമൊരു കാറ്റിൽ വേർപെട്ടുപോയതാം
ഇരുതൂവൽച്ചീളുകളെന്ന പോലെ (ഈ ലോക...)

ഇരുളിലോ നിഴലിലോ നീലനിലാവിലോ
മഴയിലോ മലയിലോ മരുഭൂവിലോ
ഒരു വർണ്ണ നിമിഷത്തിൻ ചിറകിന്റെ കീഴിൽ നാം
ഒരു വട്ടം കൂടി തരിച്ചു നിൽക്കും(ഈ ലോക...)

കഥയിലെ കാമുകീകാമുകന്മാരെപ്പോൽ
കരളിന്റെ ഭാരം കരഞ്ഞു തീർക്കും
കാലം കൊളുത്തും വിളക്കിൻ വെളിച്ചത്തിൽ
കാണാത്ത ചിത്രങ്ങൾ കണ്ടു തീർക്കും(ഈ ലോക...)

ഗാനശാഖ

ഒരു മോഹലതികയിൽ

ഒരു മോഹലതികയിൽ വിരിഞ്ഞ പൂവേ
ഒരു മോഹം വിളിച്ചപ്പോളുണർന്ന പൂവേ
ഒരു ദുഃഖവേനലേറ്റു കരിയുമോ നീ
ഒരു നോവിൻ തെന്നലേറ്റു കൊഴിയുമോ നീ (ഒരു മോഹ..)

ശരത്തുകളറിയാതെ തളിർത്തുവല്ലോ
വസന്തങ്ങളറിയാതെ വളർന്നുവല്ലോ
ഇരവുകളറിയാതെയുറങ്ങുക നീ
പകലുകളറിയാതെയുണരുക നീ (ഒരു മോഹ..)

അറിയാതെയെന്നകക്കാമ്പിൽ കുരുത്ത പൂവേ
അകമാകെക്കുളിർ കോരിച്ചൊരിഞ്ഞ പൂവേ
ഒരു ദുഃഖവേനലിലും കരിയല്ലേ നീ
ഒരു നോവിൻ തെന്നലിലും കൊഴിയല്ലെ നീ (ഒരു മോഹ..)

ഗാനശാഖ

കരളിൻ കിളിമരത്തിൽ

കരളിൻ കിളിമരത്തിൽ കാണാത്ത കൂടുകെട്ടി
കവിത പാടിയെന്നെ കളിയാക്കും കിളിമകളേ
കളിവീടാക്കരുതേയെൻ ഹൃദയം നീ
കളിവീടാക്കരുതേയെൻ ഹൃദയം (കരളിൻ..)

കാത്തിരിക്കും കമ്പുകളിൽ
കണ്ണീരിൻ പാടുകളിൽ
കൂർത്ത ചുണ്ടുകളാൽ
കൊത്തി നീ രസിക്കല്ലേ
പാട്ടിൽ ചോര കലർന്നിടല്ലേ (കരളിൻ,..)

നാളെ നീയിരിക്കും
നാമ്പില്ലാച്ചില്ലകളിൽ
വേനൽ വന്നു നിന്നു
തീച്ചൂള തീർത്തിടുമ്പോൾ
താഴെ വീഴല്ലേ നിൻ സദനം (കരളിൻ..)

ഗാനശാഖ

സുവർണ്ണമേഘ സുഹാസിനി

Title in English
Suvarnamegha

സുവർണ്ണമേഘസുഹാസിനി പാടി
സുന്ദരസന്ധ്യാരാഗം
ചിത്രാംബരമാ മൂകസംഗീതം
നിശ്ചലചിത്രങ്ങളാക്കി
സംഗീതമുറഞ്ഞപ്പോൾ ചിത്രങ്ങളായെന്നു
സാഗരവീണകൾ പാടി

എങ്ങിരുന്നാലും നിൻ മുടിപ്പൂവുകൾക്കുള്ളിൽ
മഞ്ഞുതുള്ളിയായെന്റെ കണ്ണുനീർക്കണം കാണും
നിൻ പ്രേമവാനത്തിൻ താരാപഥത്തിലെ
വെണ്മേഘമായ് ഞാൻ നീന്തിടുന്നു
ആ രാഗനക്ഷത്ര നൂപുരശോഭയിൽ
ആത്മാവിൻ ഹർഷം വിതുമ്പിടുന്നൂ

മഴമേഘമൊരു ദിനം മന്ദഹസിച്ചു
മഴവില്ലെന്നതിനെ ലോകം വിളിച്ചു
മരുഭൂമിയതു കണ്ടു മന്ദഹസിച്ചു
മധുരമാഹാസം മരീചികയായ്

ഓമർഖയാമിന്റെ നാട്ടുകാരി

ഓമർഖയാമിന്റെ നാട്ടുകാരി ഞാൻ
ഓമനസ്വപ്നത്തിൻ കൂട്ടുകാരി
ഓരോ രാവിലുമുണരും മുരളി
ഓരോ സിരയിലുമലിയും ലഹരി (ഓമർ...)

പ്രണയവികാരത്തിൻ പ്രമദവനങ്ങളിൽ
പ്രിയഭൃംഗങ്ങളേ വളർത്തി ഞാൻ
പ്രിയഭൃംഗങ്ങളേ വളർത്തി
മാദകയൗവനം നാടകശാലയിൽ
മായാജാലങ്ങൾ പകർത്തീ
വരുവാൻ വൈകിയതെന്തേ നീയീ
വസന്തവനമേള കാണാൻ (ഓമർ..)

വിരഹവിഷാദത്തിൻ വിപിനതടങ്ങളിൽ
വിധുമന്ദസ്മിതമുണർത്തി ഞാൻ
വിധുമന്ദസ്മിതമുണർത്തി
കാമിനിയെൻ മിഴി കാട്ടിയ പാതയിൽ
കാലം പൂക്കൾ വിടർത്തി
നുകരാൻ വൈകിയതെന്തേ നീയീ
സുഗന്ധരാഗമരന്ദം (ഓമര...)

ഏതേതു പൊന്മലയിൽ

ഏതേതു പൊന്മലയിൽ പൂവിരിയുന്നു
ഏഴാം മലമുകളിൽ പൂ വിരിയുന്നു
ഏതേതു പൂവിൽ നിന്നും മണമൊഴുകുന്നു
ഏഴിലം പാലപ്പൂവിൽ മണമൊഴുകുന്നു

തയ്യക തകതോം തൈ തൈ തൈ
തയ്യക തകതോം
എന്നുള്ളിൽ പൂത്തുവിരിഞ്ഞ സ്വർണ്ണപ്പൂവേ
എൻ ഞരമ്പിൽ ലഹരിയിളക്കും പ്രേമപ്പൂവേ
വാടല്ലെ നീ നിന്നെ ചൂടല്ലേ മറ്റാരും
പ്രാണന്റെ വേണിയണിയും  രാഗപ്പൂവേ

ഏതേതു പൂമരത്തിൽ കിളി കരയുന്നു
ഏലമണിച്ചില്ലയില് കിളി കരയുന്നു
ഏതേതു ചുണ്ടിൽ നിന്നും പാട്ടൊഴുകുന്നു
ഏലേലം പൈങ്കിളി പാടും പാട്ടൊഴുകുന്നു

ചേർത്തലയിൽ പണ്ടൊരിക്കൽ

Title in English
Cherthalayil

ചേർത്തലയിൽ പണ്ടൊരിക്കൽ
പൂരം കാണാൻ പോയി... ആ
ഗാനത്തിന്റെ കാറ്റിൽ ഞാനും
വെണ്മണിയായ് മാറി (ചേർത്തലയിൽ...)

അർദ്ധരാത്രിയിലാനക്കൊട്ടിലിൽ
ആട്ടം കാണാൻ പോയി
അരയന്നത്തിനെ മാറിൽ ചേർക്കും
ദമയന്തിയെ കണ്ടേൻ

പിന്നെയെന്നും കനവിൽ വന്ന
ദമയന്തി നീയല്ലേ
നിന്റെ ചേല കട്ടെടുത്തു
കടന്ന നളൻ ഞാനും (ചേർത്തല...)

അടുത്ത കൊല്ലം അമ്പലപ്പുഴ വേല കാണാൻ പോയി
പല നിറത്തിൽ പൂക്കളതിൽ
പാരിജാതം കണ്ടേൻ
പിന്നെയെന്നുമെന്നിൽ പൂത്ത
നറുമണം നീയല്ലേ
നിന്നിതളിൽ മുത്തമേകാൻ
വന്നവനീ ഭ്രാന്തൻ (ചേർത്തലയിൽ..)