സിന്ധു ഭൈരവീ - രാഗരസം
സിന്ധു ഭൈരവീ രാഗരസം
സിന്ധു ഭൈരവീ രാഗരസം
സുന്ദര ഗന്ധർവ്വ ഗാനരസം
സിന്ധു ഭൈരവീ രാഗരസം
ഇന്ദ്രസദസ്സിലെ ഉർവ്വശി പാടും
ഇന്ദ്രസദസ്സിലെ ഉർവ്വശി പാടും
ഇന്ദ്രമനോ മധുര മന്ത്രരസം
സിന്ധു ഭൈരവീ രാഗരസം
കല്യാണി കമനീയ ഗാന പ്രദായിനി
കല്യാണമണ്ഡപ മോഹിനി കളവാണി
ശൃംഗാര യൗവ്വന സ്വപ്നാനുഭൂതികൾ
സങ്കൽപരംഗമൊരുക്കുന്ന സ്വരവേണി
സിന്ധു ഭൈരവീ രാഗരസം
ഹിന്ദോളമോളങ്ങളിളകുന്ന സ്വരമേളം
മന്ദമായാത്മാവിൽ ഒഴുകുന്ന കുഞ്ഞോളം
ഭാവപ്രഭാപൂർണ്ണ ഭാസുരലയരാഗം .. ആ
ദേവസങ്കീർത്തനം പാടുന്ന പ്രിയരാഗം
സിന്ധു ഭൈരവീ രാഗരസം
ആനന്ദഭൈരവീ അതിരൂപ സുന്ദരി
ആത്മഹർഷങ്ങൾ തൻ ആർഭാട മഞ്ജരി
അലതല്ലുമാനന്ദ സുഖധാരയിൽ നീന്തി
ഒരുരാഗമാലിക നെയ്യുക നീ സഖീ
സിന്ധു ഭൈരവീ രാഗരസം
സുന്ദര ഗന്ധർവ്വ ഗാനരസം
ഇന്ദ്രസദസ്സിലെ ഉർവ്വശി പാടും
ഇന്ദ്രമനോമധുര മന്ത്രരസം
സിന്ധു ഭൈരവീ രാഗരസം
Film/album
Year
1968
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page