ഭൂഗോളം തിരിയുന്നൂ
ഭൂതവും ഭാവിയും അറിയാതേ
ഭൂഗോളം തിരിയുന്നൂ
തിരിയുന്ന ഗോളത്തില്‍
തീരങ്ങള്‍ കാണാതേ
യാത്രക്കാര്‍ അലയുന്നൂ
ഭൂഗോളം തിരിയുന്നൂ
ഇരുളും വെളിച്ചവും
ഇടകലര്‍ന്നൊഴുകും
ഈഗോള നാടകവേളയില്‍
ഇഴയുന്ന നിഴലുകള്‍
നിമിഷത്തില്‍ വളരുന്നു
മറയുന്നു - പിന്നെയും തെളിയുന്നു
യാത്രക്കാര്‍ അലയുന്നൂ
ഭൂഗോളം തിരിയുന്നൂ
അരങ്ങത്തു നിറങ്ങളില്‍
വേഷമിട്ടണയുന്നു
അണിയറയില്‍ വേഷം മാറ്റുന്നു
അകലത്തു നില്ക്കുമ്പോള്
കാണുന്നതൊരു രൂപം
അടുക്കുമ്പോളറിയുന്നു തനിരൂപം
യാത്രക്കാര്‍ അലയുന്നൂ
ഭൂഗോളം തിരിയുന്നൂ
ഭൂതവും ഭാവിയും അറിയാതേ
ഭൂഗോളം തിരിയുന്നൂ
Film/album
Year
1968
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page