അസ്തമയചക്രവാളം

അസ്തമയചക്രവാളം അഗ്നിയുടുപ്പണിഞ്ഞു
ആ ചിതയില്‍ ധൂമമുയര്‍ന്നു
ഉടല്‍ വാടിപ്പൊഴിയുന്ന കുസുമരത്നങ്ങളേ
ഉദയത്തിലെന്തിനു ചിരിച്ചു - നിങ്ങള്‍
ഉദയത്തിലെന്തിനു ചിരിച്ചൂ
അസ്തമയ ചക്രവാളം

ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും
പ്രകടന പത്രികകള്‍
ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും
പ്രകടന പത്രികകള്‍
ഉദയരാഗം കണ്ടുകൊതിക്കുന്ന ഭൂമിയെ
എരിതീയിലെരിക്കുന്നു മദ്ധ്യാഹ്നം - വീണ്ടും ഇരുളിലമര്‍ത്തുന്നു പാതിരാത്രി
അസ്തമയ ചക്രവാളം

സൗന്ദര്യകാവ്യങ്ങള്‍ എഴുതുന്നു മണ്ണില്‍
സംഗീത മധുവസന്തം
വിടരുമാ വര്‍ണ്ണത്തിന്‍ വിദളിത ശോഭകള്‍
ഒരുപുത്തന്‍ ഗ്രീഷ്മത്തിന്‍ മുഖംമൂടി - വാനം
സകല തകര്‍ച്ചയ്ക്കും മാപ്പുസാക്ഷി
അസ്തമയ ചക്രവാളം
അസ്തമയ ചക്രവാളം