ജനിക്കുമ്പോൾ നമ്മൾ ദൈവങ്ങൾ

ജനിക്കുമ്പോൾ നമ്മൾ ദൈവങ്ങൾ
സ്നേഹം പകർന്നും മോഹം നുകർന്നും
വളർന്നു കഴിഞ്ഞാൽ വെറും മൃഗങ്ങൾ
വെറും മൃഗങ്ങൾ (ജനിക്കുമ്പോൾ...)

ഞാനെന്ന ഭാവത്തിൻ ബലിപീഠത്തിൽ
നാമേ നമുക്കെന്നും ബലിയാടുകൾ
മരണത്തിൻ ദുർമ്മുഖം കണി കാണുമ്പോൾ
കൊതിക്കുന്നു പിന്നെയും ശിശുക്കളാകാൻ
കൊതിക്കുന്നു പിന്നെയും ശിശുക്കളാകാൻ (ജനിക്കുമ്പോൾ...)

വിളിച്ചാൽ കേൾക്കാത്ത വിജനതയിൽ
വിരഹി ഞാൻ വിധിയുടെ തടവുപുള്ളി
കാലമാം ഗുരുവിന്റെ കണക്കു ബുക്കിൽ
താളിനിയില്ലെന്റെ കണക്കെഴുതാൻ
താളിനിയില്ലെന്റെ കണക്കെഴുതാൻ (ജനിക്കുമ്പോൾ...)