എന്തിനീ ജീവിതവേഷം

എന്തിനീ ജീവിതവേഷം
എന്തിനീ മോഹാവേശം
ജനനവും മരണവും തുടർക്കഥ
എല്ലാം ചേർന്നൊരു കടംകഥ
പിന്നെയെന്തിനിത്ര നൊമ്പരം
ഞാനാരോ കറക്കി വിട്ട പമ്പരം (2) (എന്തിനീ...)

കാടാറുമാസം കടന്നു
നാടാറുമാസം നടന്നൂ (2)
വെളിച്ചം കാണാതലഞ്ഞൂ
ഇരുട്ടിൻ തടവിൽ കഴിഞ്ഞൂ
വിളി കേട്ടില്ലല്ലോ നേതാക്കൾ
ഒളി തന്നില്ലല്ലോ ദൈവങ്ങൾ
പിന്നെയെന്തിനിത്ര നൊമ്പരം
ഞാനാരോ കറക്കി വിട്ട പമ്പരം (2) (എന്തിനീ...)

പഠിക്കാൻ കൊതിച്ചു വെറുതേ
ചിരിക്കാൻ കൊതിച്ചൂ പിറകേ
ജനിച്ച വീടും വെടിഞ്ഞു
നടന്നു ഞാനെൻ വഴിയേ
വിശപ്പിൽ മറന്നു ഞാൻ വേദങ്ങൾ
വിശന്നാലറിയില്ല ദൈവങ്ങൾ
പിന്നെയെന്തിനിത്ര നൊമ്പരം
ഞാനാരോ കറക്കി വിട്ട പമ്പരം (2) (എന്തിനീ...)