ഇരുട്ടിൽ കൊളുത്തി വെച്ച മണിവിളക്കായിരുന്നു -അവൾ
ചിരിയുടെ പൂക്കൾ വിൽക്കും വേദനയായിരുന്നു
സ്വയമെരിഞ്ഞൊളി പരത്തി അമ്പലത്തിരി പോലെ
മനസ്സേ സുഗന്ധമാക്കി ചന്ദനത്തിരി പോലെ -അവൾ ചന്ദനത്തിരി പോലെ
ഇരുട്ടിൽ കൊളുത്തി വെച്ച മണിവിളക്കായിരുന്നു
അവളുടെ പുഞ്ചിരിയും പ്രാര്‍ത്ഥനയായിരുന്നു
അവളുടെ ഗദ്ഗദവും സാന്ത്വനമായിരുന്നു
അമ്മയായ് കാമുകിയായ് തോഴിയായ് അഭിനയിച്ചു
അറ്റുപോയ തന്ത്രികളിൽ സംഗീതശ്രുതി തുടിച്ചു
ഇരുട്ടിൽ കൊളുത്തി വെച്ച മണിവിളക്കായിരുന്നു
തളരും കൊടി പടരാൻ തായ്മരമായ് തീർന്നു
തകരും ശില്‍പം വാര്‍ക്കാന്‍ ശില്‍പിയായ് തീര്‍ന്നു
കഥയിൽ കവിതകളിൽ ആ ദിനങ്ങൾ ഉരുകി
കാലമാം ദേവതയോ ഹര്‍ഷബാഷ്പം തൂകി
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page