കൊച്ചുസ്വപ്നങ്ങൾ തൻ കൊട്ടാരം

കൊച്ചു സ്വപ്നങ്ങൾ തൻ കൊട്ടാരം പൂകി
കൊച്ചനിയത്തി ഉറങ്ങി
ഇത്തിരിപ്പുഞ്ചിരി ചുണ്ടത്തു തൂകി
കൊച്ചനിയത്തി ഉറങ്ങി (കൊച്ചു....)

ഉത്സവസ്വപ്നത്തിൻ കൊട്ടാരവാതിലിൽ
കൊച്ചേട്ടനല്ലയോ കാവൽ‌ക്കാരൻ
നൃത്തമാടുന്ന നിൻ മോഹപാദങ്ങളിൽ
മുത്തുച്ചിലങ്ക ഞാൻ ചാർത്തിടട്ടേ
നീയുറങ്ങാൻ ഉറങ്ങാതിരിക്കാം ഞാൻ
നീയുണരാൻ ഉഷസ്സായുദിക്കാം ഞാൻ (കൊച്ചു...)

 ആശ തൻ തോണിയിൽ ചിന്ത തൻ വേണിയിൽ
ആങ്ങളയല്ലയോ തോണിക്കാരൻ
ആലോലം തുള്ളും നിൻ ആതിരവഞ്ചിയിൽ
ആനന്ദപ്പൊന്നൊളി ചാർത്തിടട്ടെ
നീ ചിരിക്കാൻ ചിരിയായുരുകാം ഞാൻ
നീ വളരാൻ വളമായലിയാം ഞാൻ