ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍
വട്ടക്കായലില്‍ വള്ളംകളീ
പുല്ലാനിവരമ്പത്തു കളികാണാന്‍ - എന്റെ
കല്യാണച്ചെറുക്കനും ഞാനും പോയ്
ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍
വട്ടക്കായലില്‍ വള്ളംകളീ
അഞ്ജനക്കണ്ണിന്റെ തിളക്കം കണ്ടപ്പോള്‍
അങ്ങേതില്‍ പെണ്ണുങ്ങള് കളിയാക്കീ
കളിയാക്കീ - എന്നെ കളിയാക്കീ
കണ്ണാടിക്കവിളിലെ സിന്ദൂരം കണ്ടപ്പോള്‍
കിന്നാരം പറഞ്ഞവര്‍ ചിരിതൂകി
ചിരിതൂകി - അവർ ചിരിതൂകി
ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍
വട്ടക്കായലില്‍ വള്ളംകളീ
കായല്‍ തിരകള്‍ക്കു കുമ്മിയടി - എന്റെ
കളിത്തോഴിമാര്‍ക്കോ കൂട്ടച്ചിരി
കൂട്ടച്ചിരീ - കൂട്ടച്ചിരി
ഞാനൊന്നു നോക്കിയപ്പോള്‍ മണിമാരന്‍ തന്റെ
കണ്ണിന്റെ മണികളില്‍ ഓണക്കളീ
ഓണക്കളീ - ഓണക്കളി
ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍
വട്ടക്കായലില്‍ വള്ളംകളീ
പുല്ലാനിവരമ്പത്തു കളികാണാന്‍ - എന്റെ
കല്യാണച്ചെറുക്കനും ഞാനും പോയ്
ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍
വട്ടക്കായലില്‍ വള്ളംകളീ
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page