തേടി വന്ന വസന്തമേ

തേടി വന്ന വസന്തമേ
നേർന്നിടുന്നു മംഗളം
നീറുമീ മരുഭൂവിനും നീ
ഏകി സാന്ത്വനസൗരഭം
(തേടി വന്ന..)

പൂവു കാണാച്ചില്ലകൾ ഇന്നു
പൂത്തുലഞ്ഞു തുടങ്ങിയോ
പാതി മീട്ടി മയങ്ങും വീണയിൽ
പാട്ടിന്നുറവ് തുളുമ്പിയോ
അല്ലലിൻ കഥ ചൊല്ലും ഭൂമിയിൽ
അപ്സരസ്സായിറങ്ങിയോ നീ
അഴകിൻ ദേവിയായൊരുങ്ങിയോ
(തേടി വന്ന...)

ദീപം കാണാവീഥികൾ നിറ
താലപ്പൊലികളിൽ മുങ്ങിയോ
കനവു ചൂടിയ തോരണം കതിർ
മണ്ഡപം തന്നെയൊരുക്കിയോ
എന്നും കാർമുകിൽ തിങ്ങുമോർമ്മയിൽ
ഇന്ദ്രധനുസ്സായ് തെളിഞ്ഞുവോ നീ
എന്റെ മോക്ഷമായണഞ്ഞുവോ
(തേടി വന്ന...)