അങ്ങാടിക്കവലയിലമ്പിളി വന്നൂ

അങ്ങാടിക്കവലയിലമ്പിളി വന്നൂ ഈ
മൺ കുടിലിൻ കൂരിരുളിൽ കണ്ണൻ പിറന്നു
അഷ്ടമിയും രോഹിണിയും ചേർന്നു വരാതെ
ഇഷ്ടദേവൻ പൊൻ മകനായനുഗ്രഹിച്ചു (അങ്ങാടി...)

അറിയാതെയീ ചേരി അമ്പാടിയായി
തെരുവിന്റെ സ്വപ്നങ്ങൾ കാളിന്ദിയായി
മധുരപ്രതീക്ഷകൾ ഗോപികളായി
കാർമേഘവർണ്ണന്റെ കാവൽ‌ക്കാരായി
കാവൽ‌ക്കാരായി (അങ്ങാടി..)

ഇളം ചുണ്ടിലൂറുന്ന മലർ മന്ദഹാസം
കണ്ണീരു കടഞ്ഞു നാം നേടിയോരമൃതം
മയിൽ പീലി കണ്ണിലെ മാണിക്യദീപം
വഴി കാട്ടാൻ വന്നോരു മായാവെളിച്ചം
മായാവെളിച്ചം (അങ്ങാടി..)