മാല മാല വരണമാല

മാല  മാ‍ല വരണമാല
ഇതു മാലതിപൂകൊണ്ടു ഞാൻ തന്നെ
 കോർത്തൊരു മാലാ
വേണോ ഇതു വേണോ
വെളുക്കുവോളം വിരുന്നു വേണോ ചെറുപ്പക്കാരേ
മാലാ.....

ദിവസവും ഞാൻ സ്വപ്നം കാണും
ദേവനുണ്ടീ സദസ്സിൽ
തുറന്നു നോക്കാതെനിക്കു കാണാം
തുടിച്ചുതുള്ളും ഹൃദയം ആ മനോഹര ഹൃദയം
അതിന്റെ താളം അതിന്റെ ദാഹം എനിക്കറിയാം
എല്ലമെല്ലാമെനിക്കറിയാം    (മാലാ..)

ചെറുപ്പം മുതൽ ഞാൻ കാത്തിരിക്കും
പുരുഷനുണ്ടീ സദസ്സിൽ
മുറിച്ചു നോക്കാതെനിക്കു കാണാം
നിറഞ്ഞു പതയും രക്തം
ആ ഞരമ്പിലെ രക്തം
അതിന്റെ ഗന്ധവും അതിന്റെ ചൂടും എനിക്കറിയാം
എല്ലാമെല്ലാമെനിക്കറിയാം (മാലാ..)